ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ്

ഹിമാചൽ പ്രദേശിലെ മെഡിക്കൽ കോളേജ്
(Indira Gandhi Medical College എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിമാചൽ പ്രദേശ് യൂണിവേഴ്സിറ്റിയുമായി സംയോജിപ്പിച്ചിരിക്കുന്ന ഒരു സർക്കാർ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളേജും ഇന്ത്യയിലെ ഹിമാചൽ പ്രദേശിലെ ഷിംലയിലെ ആശുപത്രിയുമാണ് [1]ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് (IGMC). മുമ്പ് ഹിമാചൽ പ്രദേശ് മെഡിക്കൽ കോളേജ് (എച്ച്പിഎംസി)എന്നും സ്നോഡൗൺ എന്നുമറിയപ്പെട്ടിരുന്നു. ഇത് ലക്കർ ബസാറിലെ സ്നോഡൗൺ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.1966 ൽ ഹിമാചൽ പ്രദേശ് മെഡിക്കൽ കോളേജ് (എച്ച്പിഎംസി) എന്ന പേരിൽ ഇത് സ്ഥാപിക്കപ്പെട്ടു, 1984 ൽ ഇപ്പോഴത്തെ പേര് സ്വീകരിച്ചു. [1]

ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് (IGMC)
इंदिरा गांधी मेडिकल कॉलेज
Indira Gandhi Medical College entrance
മുൻ പേരു(കൾ)
ഹിമാചൽ പ്രദേശ് മെഡിക്കൽ കോളേജ്
തരംപബ്ലിക് മെഡിക്കൽ സ്‌കൂൾ
സ്ഥാപിതം1966; 58 വർഷങ്ങൾ മുമ്പ് (1966)
ബന്ധപ്പെടൽഹിമാചൽ പ്രദേശ് യൂണിവേഴ്സിറ്റി
പ്രധാനാദ്ധ്യാപക(ൻ)ഡോ. രജനീഷ് പത്താനിയ
സ്ഥലംഷിംല, ഹിമാചൽ പ്രദേശ്
ക്യാമ്പസ്Urban
വെബ്‌സൈറ്റ്www.igmcshimla.edu.in

പ്രധാൻ മന്ത്രി സ്വസ്ത്യ സേവ യോജന (PMSSY) പ്രകാരം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) സാദൃശ്യത്തിൽ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് (ഐജിഎംസി) നവീകരിക്കുമെന്ന് 2013 ജൂൺ 29 ന് ഹിമാചൽ പ്രദേശ് ആരോഗ്യമന്ത്രി കൗൾ സിംഗ് താക്കൂർ പറയുകയുണ്ടായി. കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ഐ.ജി.എം.സിക്ക് എയിംസ് പദവി നൽകാനുള്ള നിർദേശം ഇന്ത്യൻ സർക്കാരിന്റെ പരിഗണനയിലാണെന്നും താക്കൂർ വെളിപ്പെടുത്തി. ഐ‌ജി‌എം‌സിയെ ഒരു അഭിമാനകരമായ സ്ഥാപനമായി വികസിപ്പിക്കുകയെന്നതാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെന്നും അതുവഴി സംസ്ഥാനത്തെ ജനങ്ങൾക്ക് ഗുണപരവും മെച്ചപ്പെട്ടതുമായ ആരോഗ്യ സേവനങ്ങൾ നൽകാമെന്നും താക്കൂർ കൂട്ടിച്ചേർത്തു. [2]

റേഡിയോ തെറാപ്പി & ഓങ്കോളജി വകുപ്പ്

തിരുത്തുക
 
IGMC is to be upgraded on AIIMS analogy.

ഈ സ്ഥാപനത്തിന്റെ റേഡിയോ തെറാപ്പി & ഓങ്കോളജി വകുപ്പ് ഇന്ത്യയുടെ അംഗീകൃത പ്രാദേശിക കാൻസർ സെന്ററാണ് (ആർ‌സി‌സി). [2][3] ആശുപത്രിയുടെ ട്യൂമർ ക്ലിനിക്കായി 1977 ൽ സ്ഥാപിതമായ ഇത് 2001 ൽ ആർ‌സി‌സി പദവി നൽകി.[4]

  1. 1.0 1.1 "Indira Gandhi Medical College, Shimla, Official Web Site". Archived from the original on 2014-02-22. Retrieved 2021-05-11.
  2. 2.0 2.1 "Kidwai Memorial Institute of Oncology Official Website. 'Regional Cancer Centres in the Country'". Archived from the original on 7 November 2011. Retrieved 28 November 2011.
  3. WHO India. Addresses of Regional Cancer Centres. Archived 26 April 2012 at the Wayback Machine.
  4. "Indira Gandhi Medical College, Shimla, Official Web Site. Department of Radiotherapy & Oncology". Archived from the original on 2011-09-14. Retrieved 2021-05-11.