ഇൻഡിഗോ എയർലൈൻസ്‌

(IndiGo Airlines എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെലവ് കുറഞ്ഞ എയർലൈനാണ് ഇൻഡിഗോ. 2017 ജനുവരിയിലെ കണക്കനുസരിച്ചു 39.8 ശതമാനം മാർക്കറ്റ്‌ വിഹിതമുള്ള ഇൻഡിഗോ എയർലൈൻസ്‌ ആണ് യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസ്‌. കൂടാതെ യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റയായ ചെലവ് കുറഞ്ഞ എയർലൈനാണ്, 2016-ൽ 41 മില്യൺ യാത്രക്കാരെ വഹിച്ചു ഏഷ്യയിലെ ഏറ്റവും വലിയ എട്ടാമത്തെ എയർലൈൻസ്‌. 46 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ്‌ സർവീസ് നടത്തുന്നു. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഇൻഡിഗോ എയർലൈൻസിൻറെ പ്രധാന ഹബ്.

IndiGo
IATA
6E
ICAO
IGO
Callsign
IFLY
തുടക്കം2005; 19 വർഷങ്ങൾ മുമ്പ് (2005)
തുടങ്ങിയത്4 ഓഗസ്റ്റ് 2006 (2006-08-04)
ഹബ്
Fleet size366
ലക്ഷ്യസ്ഥാനങ്ങൾ122
മാതൃ സ്ഥാപനംInterGlobe Aviation Ltd[1]
ആസ്ഥാനംGurgaon, Haryana, India
പ്രധാന വ്യക്തികൾ
വരുമാനംIncrease 71,231 കോടി (US$11 billion) (2024)[3]
പ്രവർത്തന വരുമാനംIncrease 8,049 കോടി (US$1.3 billion) (2024)
അറ്റാദായംIncrease 8,172 കോടി (US$1.3 billion) (2024)
മൊത്തം ആസ്തിIncrease 1,996 കോടി (US$310 million) (2024)
ആകെ ഓഹരിIncrease 82,224 കോടി (US$13 billion) (2024)
തൊഴിലാളികൾ32,407 (2023)
വെബ്‌സൈറ്റ്www.goindigo.in

ചരിത്രം

തിരുത്തുക

ഇൻറർഗ്ലോബ് എന്റർപ്രൈസസിൻറെ രാഹുൽ ഭാട്യയും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻആർഐ ആയ രാകേഷ് ഗാങ്ങ്വാലും ചേർന്നു 2006-ൽ സ്ഥാപിച്ച സ്വകാര്യ കമ്പനിയാണ് ഇൻഡിഗോ. [4] ഇൻറർഗ്ലോബിനു 51.12 ശതമാനം ഓഹരികളും ഗാങ്ങ്വാലിൻറെ വിർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ സീലം ഇൻവെസ്റ്റ്മെന്റിനു 47.88 ശതമാനം ഓഹരികളുമാണ് കൈവശം വച്ചിരുന്നത്. [5][6][7] 2006 പകുതിയോടെ പ്രവർത്തനങ്ങൾ ആരംഭിക്കണം എന്ന ലക്ഷ്യത്തോടെ ഇൻഡിഗോ ജൂൺ 2005-ൽ 100 എയർബസ് എ320-200 വിമാനങ്ങൾക്ക് ഓർഡർ നൽകി. [8] ഇൻഡിഗോ തങ്ങളുടെ ആദ്യ എയർബസ്‌ വിമാനത്തിൻറെ ഡെലിവറി ഓർഡർ നൽകി ഏകദേശം ഒരു വർഷം സമയമെടുത്ത് 2006 ജൂലൈ 6-നു നടന്നു. [9] 2006 ഓഗസ്റ്റ്‌ 4-നു ന്യൂഡൽഹിയിൽനിന്നും ഗുവാഹതി വഴി ഇംഫാലിലേക്ക് സർവീസ് നടത്തി ഇൻഡിഗോ എയർലൈൻസ്‌ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2006 അവസാനത്തോടുകൂടി എയർലൈനിനു 6 വിമാനങ്ങൾ ഉണ്ടായിരുന്നു, 2007-ൽ മറ്റു 9 വിമാനങ്ങൾകൂടി സ്വന്തമാക്കി. 2023 ൽ മറ്റു എയർ ലൈനുകളേ കടത്തിവെട്ടി 57.3 ശതമാനം മാർക്കറ്റ്‌ വിഹിതം സ്വന്തമാക്കി ഇൻഡിഗോ എയർലൈൻസ്‌ ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസായി.

ലക്ഷ്യസ്ഥാനങ്ങൾ

തിരുത്തുക

2023 മാർച്ചിലെ കണക്കനുസരിച്ചു 78 ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കും 26 വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഉൾപ്പെടെ 104 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ഇൻഡിഗോ ദിവസേന 1800+ ഫ്ലൈറ്റ് സർവീസുകൾ നടത്തുന്നു. [10][11][12] പ്രധാന ഹബ് സ്ഥിതിചെയ്യുന്നത് ഡൽഹിയിലാണ്, കൂടാതെ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ജയ്പൂർ, അഹമദാബാദ് എന്നിവടങ്ങളിളും ഹബ്ബുകൾ ഉണ്ട്. [13] with additional bases at Kempegowda International Airport|Bangalore,[14] Chennai International Airport|Chennai,[15] Rajiv Gandhi International Airport|Hyderabad]],[16] Netaji Subhas Chandra Bose International Airport|Kolkata]],[15] Chhatrapati Shivaji International Airport|Mumbai,[15] Jaipur and Dr. Babasaheb Ambedkar International Airport|Ahmedabad]].<ref>

  1. "DGCA airline operator list". dgca.nic.in. Archived from the original on 1 January 2018. Retrieved 21 October 2017.
  2. 2.0 2.1 "IndiGo Leadership". IndiGo. Retrieved 1 December 2023.
  3. Annual Trends (PDF) (Report). 7 June 2023. Archived from the original (PDF) on 2024-05-23. Retrieved 23 May 2024.
  4. "Owner of India's biggest airline files for IPO". CNBC. 30 June 2015. Retrieved 17 May 2017.
  5. Padnis, Anees (16 November 2013). "IndiGo gives handsome payback to promoters". Business Standard. Retrieved 17 May 2017.
  6. "FIPB approves proposal to convert Rakesh Gangwal's IndiGo stake to NRI category". The Economic Times. 2 October 2014. Archived from the original on 2016-03-28. Retrieved 17 May 2017.
  7. "IndiGo Airlines to fly soon". The Economic Times. 22 June 2005. Retrieved 17 May 2017.[പ്രവർത്തിക്കാത്ത കണ്ണി]
  8. "About IndiGo Airlines". cleartrip.com. Retrieved 17 May 2017.
  9. "IndiGo takes delivery of its first brand new Airbus A320 aircraft". The Hindu. 29 July 2006. Archived from the original on 29 July 2006. Retrieved 17 May 2017.
  10. "Airlines to operate 14,869 flights per week in summer schedule". The Economic Times. 18 March 2016. Retrieved 17 May 2017.
  11. "IndiGo adds 8 new daily flights". DNA. 27 January 2016. Retrieved 17 May 2017.
  12. "IndiGo soars above Jet Airways, Air India". Mint (newspaper). 23 June 2015. Retrieved 17 May 2017.
  13. "Profile on IndiGo". CAPA. Retrieved 17 May 2017.
  14. "IndiGo adds to Bengaluru base". Anna.aero. 17 May 2017. Retrieved 17 May 2017.
  15. 15.0 15.1 15.2 "IndiGo commences seventh route to Dubai". Anna.aero. 17 May 2017. Retrieved 17 May 2017.
  16. "IndiGo starts new domestic route from Hyderabad". Anna.aero. 6 August 2014. Retrieved 17 May 2017.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇൻഡിഗോ_എയർലൈൻസ്‌&oldid=4135707" എന്ന താളിൽനിന്ന് ശേഖരിച്ചത്