അഗമ്യഗമന വിരക്തി
അടുത്ത ബന്ധുക്കൾ തമ്മിലുള്ള ലൈംഗിക ബന്ധത്തോടുള്ള വെറുപ്പാണ് അഗമ്യഗമന വിരക്തി അഥവാ ഇൻസെസ്റ്റ് ടാബൂ (incest taboo)[1]. ചില മതങ്ങൾക്ക് അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹബന്ധങ്ങളെക്കുറിച്ച് ചില നിയമങ്ങളുണ്ട്. ആ മതങ്ങളിൽ ഉള്ളവർക്ക് പൊതുവെ ഉണ്ടാവുന്ന ഒരു സംശയമാണ്, ഈ മതത്തിൽ വിശ്വസിക്കാത്തവർക്ക് ഇമ്മാതിരി കാര്യങ്ങൾ അനുവദനീയമല്ലേ എന്ന് [2]. ഇത് കേവലം മതപരമായ വിലക്കല്ല ഒരോ സംസ്കാരത്തിനും ഇക്കാര്യത്തിൽ വ്യക്തമായ ചില നിയമങ്ങളുണ്ട്. ഉദാഹരണത്തിന് കേരളസംസ്കാരത്തിൽ അച്ഛ്റെ സഹോദരന്റെ മക്കൾ, അമ്മയുടെ സഹോദരിയുടെ മക്കൾ എന്നിവരെ സഹോദരഗണത്തിലാണ് കൂട്ടിയിരിക്കുന്നത്. ഇവർ തമ്മിലുള്ള വിവാഹ/ലൈംഗിക ബന്ധം മലയാളി സംസ്കാരത്തിൽ നിഷിദ്ധമാണ്. പക്ഷെ ചില മതവിഭാങ്ങളിൽ പെട്ടവർ ഇമ്മാതിരി വിവാഹബന്ധങ്ങൾ അനുവദനീയമാണ് [3] തമിഴ് നാട്ടിൽ പെങ്ങളുടെ മകളെ വിവാഹം ചെയ്യാൻ സമൂഹം അനുവദിക്കുന്നുണ്ട്.അതായതു മുറൈ മാമൻ എന്ന് പറയും.