അമരത്വം
അമരത്വത്തിനായുള്ള അന്വേഷണങ്ങൾക്ക് മനുഷ്യൻ കഥകൾ രൂപീകരിക്കാൻ തുടങ്ങിയ കാലത്തോളം പഴക്കമുണ്ട്, പണ്ടുകാലത്ത് ആൽക്കമിസ്റ്റുകൾ ആൽകെമിയിൽ അമരത്വത്തിനായി തേടിയിരുന്നു. ആധുനിക ശാസ്ത്രലോകത്തും അമരത്വത്തിനായുള്ള അന്വേഷണങ്ങൾ നടക്കുന്നു. പല രീതിയിൽ അമരത്വത്തെ നിർവചിക്കാം,
1. നിലവിലുള്ള ജീവനെത്തന്നെ കേടുകൂടാതെ നിലനിർത്തുക[1]
2. നിലവിലുള്ള രൂപത്തിൽ (ജൈവ ശരീരം) നിന്ന് ജീവനെ കമ്പ്യൂട്ടർ പോലെയുള്ള അജൈവിക പദാർഥങ്ങളിലേക്ക് മാറ്റുക, ഉദാ:മൈൻഡ് അപ്ലോഡിങ്ങ്
3. കോശങ്ങളുടെ പ്രായമാകൽ തടയുക[2]
നിലവിലുള്ള രൂപത്തിൽ (ജൈവ ശരീരം) നിന്ന് ജീവനെ കമ്പ്യൂട്ടർ പോലെയുള്ള അജൈവിക പദാർഥങ്ങളിലേക്ക് മാറ്റുക(മൈൻഡ് അപ്ലോഡിങ്ങ്) മുതലായ അമരത്വ മാർഗ്ഗങ്ങളാണ് സ്വീകരിക്കുന്നതെങ്കിൽ ജനസംഖ്യ ഒരു പ്രശ്നമാകില്ല. കാരണം മൈൻഡ് അപ്ലോഡിങ്ങ് വഴി അമരത്വം നേടുമ്പോൾ കമ്പ്യൂട്ടറിനുള്ളിൽ തന്നെയുള്ള വിർച്വൽ ലോകങ്ങളിൽ ജീവിക്കാനുള്ള സാധ്യതകൾ തുറക്കുന്നു. തന്നെയുമല്ല മറ്റ് ഗ്രഹങ്ങളിലും ജീവിക്കാൻ ഉതകുന്ന രീതിയിലുള്ള ശരീരങ്ങളിൽ ജീവിക്കാൻ കഴിയും.
മൈൻഡ് അപ്ലോഡിങ്ങ്മുഖേനയുള്ള അമരത്വത്തിൽ ഒരുപാട് കാലം ജീവിക്കുന്നതിലെ വിരസത ഒഴിവാക്കാം. ദീർഘകാലം അപ്ലോഡുകളെ അബോധാവസ്ഥയിൽ സൂക്ഷിക്കാൻ കഴിയും. ഭൂമിക്കു വെളിയിലേക്കുള്ള ദീർഘദൂര യാത്രകളിൽ വിരസത ഒഴിവാക്കാൻ ഇത്തരം രീതികൾ അവലംബിക്കാം എന്നു കരുതപ്പെടുന്നു.
പുരാണം,മതം
തിരുത്തുകപുരാണങ്ങളിലും, ഭാഷകളിലെ ഒരുപാട് കാവ്യങ്ങളിലും അമരത്വം എന്ന വാക്കിനു എഴുത്തുകാർ പ്രത്യേക സ്ഥാനം നൽകി പോരുന്നു. ആത്മീയമായ സംവാദങ്ങളിൽ എല്ലാ മതങ്ങളും ദൈവത്തിനെ അമരനായി ചിത്രീകരിക്കുന്നു. ചില ശാസ്ത്രകാരന്മാർ സമയം അഥവാ കാലം അനശ്വരമാണ് എന്ന് വാദിക്കുന്നുണ്ട്.ദ്വൈത വാദമനുസരിച്ച് പ്രപഞ്ചവും പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കളും നശ്വരമാണ്.