ഇമാൻപ, നോർത്തേൺ ടെറിട്ടറി
(Imanpa, Northern Territory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ സ്ഥിതി ചെയ്യുന്ന ഒരു കമ്മ്യൂണിറ്റി ആണ് ഇമാൻപ കമ്മ്യൂണിറ്റി (25°07′S 132°35′E / 25.117°S 132.583°E). സ്റ്റുവർട്ട് ഹൈവേയ്ക്കും ഉലുരുവിനും (അയേഴ്സ് റോക്ക്) ഇടയിലുള്ള പ്രധാന റോഡായ ലാസെറ്റർ ഹൈവേയിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്കായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. ഉലുരുവിന് 160 കിലോമീറ്റർ കിഴക്കും ആലീസ് സ്പ്രിംഗ്സിന് 200 കിലോമീറ്റർ തെക്കുപടിഞ്ഞാറുമായി ഇമാൻപ സ്ഥിതിചെയ്യുന്നു. മൗണ്ട് എബനൈസർ റോഡ്‌ഹൗസിൽ നിന്ന് പതിനേഴ് കിലോമീറ്റർ അകലെയാണ് ഇതിൻറെ സ്ഥാനം. അംഗാസ്ഡൗൺസ് സ്റ്റേഷൻ / ഇൻഡിജെനസ് പ്രൊട്ടക്റ്റഡ് ഏരിയ എന്നിവയ്‌ക്കൊപ്പം കമ്മ്യൂണിറ്റിയുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമാണ് റോഡ്‌ഹൗസ്.
ജനസംഖ്യ
തിരുത്തുക2006-ലെ സെൻസസ് പ്രകാരം ഇമാൻപയുടെ ജനസംഖ്യ 149 ആയിരുന്നു.[1]
അവലംബം
തിരുത്തുക- ↑ Australian Bureau of Statistics (25 October 2007). "Imanpa (Indigenous Location)". 2006 Census QuickStats. Retrieved 9 August 2011.