ഇളങ്കോ‌അടികൾ

ചിലപ്പതികാരത്തിന്റെ രചയിതാവ്
(Ilango Adigal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംഘകാല മഹാകാവ്യങ്ങളിലൊന്നായ ചിലപ്പതികാരത്തിന്റെ രചയിതാവാണ് ഇളങ്കോവടികൾ അഥവാ ഇളംകോ അടികൾ (ഇംഗ്ലീഷ്: Ilango Adigal, തമിഴ്: இளங்கோ அடிகள்). ചേരരാജാവായിരുന്ന ചേരൻ ചെങ്കുട്ടുവന്റെ അനുജനായിരുന്ന അദ്ദേഹം ജൈനമതക്കാരനായിരുന്നു. തമിഴ് സാഹിത്യത്തിലെ 5 മഹാകാവ്യങ്ങളിലൊന്നായി ചിലപ്പതികാരം അറിയപ്പെടുന്നു [1] ഐതിഹ്യപ്രകാരം ഏതോ ജ്യോത്സ്യൻ ഇളങ്കോവടികൾ രാജാവാകുമെന്നു പ്രവചിച്ചു. എന്നാൽ മൂത്ത സഹോദരനും യഥാർത്ഥ അവകാശിയുമായ ചെങ്കുട്ടുവൻ ജീവിച്ചിരുന്നതിനാൽ ഇളംകോ ജൈനമതം സ്വീകരിച്ച് സന്യാസിയായി തീർന്നുവത്രേ.[2][3] തമിഴ് സാഹിത്യത്തിലെ മറ്റൊരു മഹാകാവ്യമായ മണിമേഖലയെഴുതിയ ബുദ്ധസന്ന്യാസിയായിരുന്ന ചാത്തനാർ, അദ്ദേഹത്തിന്റെ സമകാലികനായിരുന്നു എന്നു കരുതുന്നു. [4]

ഇളങ്കോ‌അടികൾ
Ilango Adigal
പിതാവ് Nedum Cheralathan
ചെന്നൈയിലെ മറീനതീരത്തുള്ള ഇളങ്കോവടികളുടെ പ്രതിമ

പരാമർശങ്ങൾ

തിരുത്തുക
  1. Rosen, Elizabeth S. (1975). "Prince LLango Adigal, Shilappadikaram (The anklet Bracelet), translated by Alain Damelou. Review". Artibus Asiae. 37 (1/2): 148–150. doi:10.2307/3250226.
  2. Mohan Lal (2006) The Encyclopaedia Of Indian Literature (Volume Five (Sasay To Zorgot), Volume 5 Sahitya Akademi. 8126012218 p. 4098
  3. K. A. Nilakanta Sastry, A history of South India, pp 397
  4. Manimekalai, tells the story of Manimekalai, the daughter of Kovalan and Madavi.
"https://ml.wikipedia.org/w/index.php?title=ഇളങ്കോ‌അടികൾ&oldid=3660721" എന്ന താളിൽനിന്ന് ശേഖരിച്ചത്