ഇഗ് നോബൽ സമ്മാനം

(Ig Nobel Prize എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നോബൽ സമ്മാനത്തിന്‌ പാരഡി എന്ന രീതിയിൽ ആണ്‌ ഇഗ് നോബൽ സമ്മാനം നൽകുന്നത്. ജനങ്ങളെ ആദ്യം ചിരിപ്പിക്കുകയും,പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന "അസാധാരണവും ഭാവനാത്മകവും "ആയ പത്ത് ഗവേഷണങ്ങളാണ് ഓരോ വർഷവും ഈ പുരസ്ക്കാരത്തിനു ഇരയാവുന്നത്. അപകീർത്തി എന്ന അർത്ഥം കൽപ്പിക്കാവുന്ന ignoble എന്ന ഇംഗ്ലീഷ് പദമാണ് ഈ പുരസ്കാര നാമകരണത്തിനു പിന്നിൽ.
അസംബന്ധം എന്ന് വിശേഷിക്കപ്പെട്ടേക്കാവുന്നവയാണ് ഗവേഷണ പ്രമേയങ്ങളിൽ ഏറെയും. സമ്മാനം ഹാസ്യാത്മകമാണെങ്കിലും നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഗവേഷണങ്ങൾ എല്ലാം തന്നെ യാഥാർത്ഥ പ്രബന്ധങ്ങൾ ആയിരിക്കേണ്ടതുണ്ട് അവാർഡിനു പരിഗണിക്കപ്പെടാൻ.

Flying frog. A live frog is magnetically levitated, an experiment that earned André Geim from the University of Nijmegen and Sir Michael Berry from Bristol University the 2000 Ig Nobel Prize in physics.

പുരസ്ക്കാര ദാതാക്കൾ

തിരുത്തുക

ഇംപ്രോബബിൾ റിസർച്ച് (improbable research) എന്ന സംഘടനയാണ് ഈ പുരസ്ക്കാരത്തിന്റെ ഉപജ്ഞാതാക്കൾ.അസംഭവ്യമെന്നു കരുതപ്പെടാവുന്ന ഗവേഷണങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കലും ചിലപ്പോൾ അത്തരത്തിലുള്ള പരീക്ഷണങ്ങൾ സ്വയം നടത്തിനോക്കുകയും ചെയ്യുന്ന വരാണ് ഇംപ്രോബബിൾ റിസർച്ച് പ്രവർത്തകർ. "ആവർത്തിക്കപ്പെടരുതാത്ത കണ്ടുപിടിത്തങ്ങൾ"ക്ക് പുരസ്ക്കാരം നൽകികൊണ്ടാണ് 1991ൽ ഇഗ് നോബിൾ സമ്മാനത്തിന്റെ തുടക്കം. പരമ്പരാഗത നൊബേൽ സമ്മാനമേഖലകളായ ഫിസിക്സ്, കെമിസ്ട്രി, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവയ്ക്ക് പുറമേ, ഗണിതശാസ്ത്രം, മൃഗവൈദ്യം,പൊതുജനാരോഗ്യം, മാനേജ്മെന്റ്,എഞ്ചിനീറിംഗ്, ഗതാഗതം, തുടങ്ങിയ നിരവധി പുരസ്ക്കാര ഇനങ്ങൾ ഇഗ് നോബലിനുണ്ട്.

സമ്മാനദാനം

തിരുത്തുക

യഥാർത്ഥ നോബൽ സമ്മാനം പ്രഖ്യാപിക്കുന്ന ഒക്ടോബറിൽ തന്നെയാണ്‌ ഈ ഹാസ്യാനുകരണ ചടങ്ങും നടത്തുന്നത്.ഹാർവാർഡ് സർവ്വകലാശാലയിലെ സാൻഡേഴ്സ് തിയറ്ററിൽ വർണ്ണശബളമായ ഹാസ്യാന്തരീക്ഷത്തിലാണ് സമ്മാനദാനം. പുരസ്ക്കാരം ജേതാക്കൾക്ക് സമ്മാനിക്കുന്നത് യഥാർത്ഥ നൊബേൽ പുരസ്ക്കാര ജേതാക്കളാണ്. ഏതൊരു അന്താരാഷ്ട്ര പുരസ്ക്കാര ചടങ്ങിനും ലഭിക്കുന്ന മാധ്യമ ശ്രദ്ധയും , ജനശ്രദ്ധയും ഇഗ് നൊബെൽ സമ്മാനത്തിനും ലഭിക്കുന്നു.

ചില സമീപകാല വിജയികൾ

തിരുത്തുക

2010

  1. വൈദ്യശാസ്ത്രം: ആസ്ത്മാ രോഗലക്ഷണങ്ങൾക്ക് ശമനം ലഭിക്കാൻ റോളർ കോസ്റ്റർ യാത്രാ വിനോദം ഉപകരിക്കും എന്നു കണ്ടെത്തിയതിനു സൈമൺ റീൽറ്റ്വെൽഡ്, ഇജാ വാൻബീസ്റ്റ് എന്ന നെർ ലാൻഡ്സ്കാർ.അർഹരായി.
  2. ഭൗതികശാസ്ത്രം ഷൂസുകൾക്കു മുകളിൽ കൂടിയും സോക്ക്സു കയറ്റിയിട്ടാൽ , ശൈത്യക്കാലത്ത് ഫുട്പാത്തിലെ മഞ്ഞിൽ തെന്നി വീഴാനുള്ള സാധ്യത കുറഞ്ഞിരിക്കും എന്നു തെളിയിച്ചതിനു ന്യൂസിലാൻഡ് കാരായ Lianne Parkin, Sheila Williams, Patricia Priest എന്നിവർ പങ്കുവെച്ചു.
  3. സമാധാനം തെറിവിളിയും അസഭ്യതയും ശാരീരിക വേദനാസംഹാരികളാണ് എന്ന അനുമാനം സ്ഥിരീകരിച്ച Richard Stephens, John Atkins, Andrew Kingston എന്നിവർ പങ്കുവെച്ചു.
  4. പൊതുജനാരോഗ്യം: ശാസ്ത്രജ്ഞ്ന്മാരുടെ താടിരോമങ്ങളിൽ രോഗാണുക്കൾ കൂടുതലായി പറ്റിയിരിക്കും എന്ന കണ്ടെത്തലിനു Manuel Barbeito, Charles Mathews, Larry Taylor എന്നിവർക്ക്.
  5. രസതന്ത്രം എണ്ണയും ജലവും കൂടികലരില്ല എന്ന പരമ്പരാഗത വിശ്വാസം തെറ്റാണേന്നു തെളിയിച്ച Eric Adams Scott Socolofsky , Stephen Masutani, എന്നിവർക്കും BP എന്ന എണ്ണക്കമ്പിനിയും സംയുക്ത ജേതാക്കൾ.
  6. ജീവശാസ്സ്ത്രം വവ്വാലുകളിലെ പ്രകൃതി വിരുദ്ധ ലൈംഗികത കണ്ടെത്തിയ ചൈനീസ്/യു.കെ ശാസ്ത്ര സംഘം.

ഇന്ത്യൻ സാന്നിദ്ധ്യം

തിരുത്തുക

യഥാർത്ഥ നോബെൽ സമ്മാനത്തിലെന്ന പോലെതന്നെ ഇഗ് നൊബേൽ സമ്മാനത്തിന്റെ കാര്യത്തിലും ഭാരതീയർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

  • 1998ലെ സമാധാനത്തിനുള്ള ഇഗ് നോബൽ സമ്മാനം അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി വാജ്‌പേയിയും , പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷരീഫും പങ്കുവെച്ചു .ഇരു രാജ്യങ്ങളും" തീർത്തും സമാധാനപരമായി രണ്ട് അണു ബോംബ് വിസ്ഫോടനം" നടത്തിയതിനെ മാനിച്ചായിരുന്നു ഈ സമാധാന പുരസ്ക്കാരം
  • 2001 ൽ ബാംഗ്ലൂർ നിംഹാൻസ് ലെ ഗവേഷകരായ ചിത്തരഞ്ജൻ അന്ദ്രാദെ, ബി.എസ് ശ്രീഹരി എന്നിവർ പൊതുജനാരോഗ്യ പുരസ്ക്കാരത്തിനു അർഹരായി. മൂക്കിൽ വിരലിട്ടു നാസാദ്വാരം വൃത്തിയാക്കുക എന്ന സ്വഭാവം കൗമാരപ്രായക്കാരിൽ കണ്ടുവരുന്നു എന്ന കണ്ടുപിടിത്തമാണ് ഈ മനോരോഗ ഗവേഷന്മാർ നടത്തിയത്.
  • 2002-ലെ ഗണിത ശാസ്ത്രത്തിനുള്ള ഈ പുരസ്കാരം ലഭിച്ചത് മലയാളികളായ കെ.പി.ശ്രീകുമാറിനും,അന്തരിച്ച ജി. നിർമ്മലനുമാണ്‌[1]. ഇന്ത്യൻ ആനകളുടെ ഉപരിതല വിസ്തീർണ്ണം കാണുന്നതിനുള്ള സൂത്രവാക്യം നിർമ്മിച്ചതിനാണ്‌ അവർക്ക് ഈ പുരസ്കാരം സമ്മാനിച്ചത്.
  • 2003 ലെ സമാധാനത്തിനുള്ള ഇഗ് നൊബൽ സമ്മാനം ഉത്തർ പ്രദേശ്കാരനായ ലാൽ ബിഹാരിക്കായിരുന്നു.മൂന്ന് നേട്ടങ്ങൾക്കാണ് അദ്ദേഹം പുരസ്ക്കാരാർഹനായത്.
    (1) സർക്കാർ രേഖകളിൽ മരണപ്പെട്ടതായി പ്രഖ്യാപ്പിക്കപ്പെട്ടിട്ടും കർമ്മനിരതമായ മരണാനന്തര ജീവിതം നയിച്ചതിനു
    (2) പരേതനായിരുന്നിട്ടും സർക്കാർ കെടുകാര്യസ്ഥതയ്ക്കെതിരിലും , സ്വന്തം ബന്ധുക്കളുടെ തട്ടിപ്പിനെതിരെയും പതിറ്റാണ്ടുകളായി "സജീവ" പോരാട്ടം നടത്തിയതിനു
    (3)" പരേതർക്കായുള്ള സംഘടന" രൂപീകരിച്ചതിനു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://improbable.com/ig/ig-pastwinners.html
"https://ml.wikipedia.org/w/index.php?title=ഇഗ്_നോബൽ_സമ്മാനം&oldid=3795319" എന്ന താളിൽനിന്ന് ശേഖരിച്ചത്