ഇബ്രാഹിം സുലൈമാൻ അൽ റുബായിഷ്
സൗദി അറേബ്യൻ സ്വദേശിയും അൽഖയ്ദ നേതാവാണെന്ന് സംശയിക്കപ്പെടുന്നയാളുമാണ് ഇബ്രാഹിം സുലൈമാൻ അൽ റുബായിഷ് (ജനനം : 7 ജൂലൈ 1979). അൽ ഖ്വായ്ദയുമായുള്ള ബന്ധത്തിന്റെ പേരിൽ ഗ്വാണ്ടനാമോ ജയിലിൽ തടവിൽ കഴിഞ്ഞു. തടവിൽ കിടക്കുമ്പോളെഴുതിയ 'ഓഡ് ടു ദ സീ' എന്ന കവിത പ്രശസ്തമായി. 2013ൽ കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കുള്ള ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ഈ കവിത ഉൾപ്പെടുത്തി.
ഇബ്രാഹിം സുലൈമാൻ അൽ റുബായിഷ് | |
---|---|
ജനനം | Al Brida, Sസൗദി അറേബ്യ | ജൂലൈ 7, 1979
മോചിപ്പിച്ചത് | 2006 Saudi Arabia |
തടവിലാക്കപ്പെട്ടത് | Guantanamo |
ISN | 192 |
Status | Repatriated in 2006 and placed on the Saudi most wanted list in 2009 |
വിവാദം
തിരുത്തുകഅമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനായ മാർക് ഫാൽകോഫ് എഡിറ്റുചെയ്ത് 2007-ൽ പ്രസിദ്ധീകരിച്ച 'പോയംസ് ഫ്രം ഗ്വാണ്ടനാമോ'(Poems from Guantanamo:the Detainees Speak) എന്ന കവിതാസമാഹാരത്തിൽപ്പെട്ട 'ഓഡ് ടു ദ സീ'(Ode to the Sea) എന്ന കവിത കാലിക്കറ്റ് സർവകലാശാലയുടെ പുസ്തകത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. വിവാദത്തെത്തുടർന്ന് കവിത ഇനി പഠിപ്പിക്കേണ്ടതില്ലെന്നും അടുത്ത പതിപ്പ് മുതൽ അത് പുസ്തകത്തിൽ നിന്ന് പിൻവലിക്കാനും സർവകലാശാല തീരുമാനിച്ചു.[1]. എന്നാൽ കവിയുടെ രാഷ്ട്രീയം ഇത്തരം സന്ദർഭങ്ങളിൽ പ്രസക്തമല്ലെന്നും കവിത പിൻവലിച്ച നടപടി അപലപനീയമാണെന്നും രാഷ്ട്രീയ സാഹിത്യ സാംസ്കാരിക രംഗത്തെ നിരീക്ഷകന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട് [2][3][4][5][6][7]
അവലംബം
തിരുത്തുക- ↑ "അൽ റുബായിഷിന്റെ കവിത പിൻവലിച്ചു". മാതൃഭൂമി. 2013 ജൂലൈ 25. Archived from the original on 2013-07-25. Retrieved 2013 ജൂലൈ 25.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-17. Retrieved 2013-07-26.
- ↑ http://www.madhyamam.com/weekly/2351 "ബുദ്ധിജീവികൾ വിക്കുമ്പോൾ"-ടി.പി. രാജീവൻ,മാധ്യമം ആഴ്ചപ്പതിപ്പ് 2013 ആഗസ്റ്റ് 12 ,വോള്യം 16
- ↑ ഗ്വണ്ടാനമോയുടെ യുക്തി-ഡോ.വി.സി. ഹാരിസ് മാധ്യമം ആഴ്ചപ്പതിപ്പ് 2013 ആഗസ്റ്റ് 12 ,വോള്യം 16
- ↑ http://www.nalamidam.com/archives/18472
- ↑ http://www.doolnews.com/writers-against-calicut-universitys-action-against-rubais-poem-malayalam-news-252.html
- ↑ "കാലിക്കറ്റിലെ കവിത വിവാദം: കലാസൃഷ്ടികൾ ബാഹ്യസമ്മർദ്ധങ്ങൾക്ക് വഴങ്ങി പിൻവലിക്കരുതെന്ന് കവി സച്ചിദാനന്ദൻ". Archived from the original on 2015-04-18. Retrieved 2015-04-18.
പുറം കണ്ണികൾ
തിരുത്തുക- A Poem From Guantánamo: “Ode to the Sea” by Ibrahim al-Rubaish Andy Worthington