ശുചിത്വം

നാട്ടറിവുകൾ
(Hygiene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈജീൻ (Hygiene) എന്ന ഗ്രീക്ക് പദകകരരത്തിനും, സാനിട്ടേഷൻ (Sanitation) എന്ന ആംഗല പദത്തിനും വിവിധസന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ്‌ ശുചിത്വം . ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ(Hygeia)യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്‌. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരസരം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിയ്ക്കപ്പെടുന്നു.. ഉദാഹരണം: സമ്പൂർണ ശുചിത്വ പദ്ധതി ( Total Sanitation Campaign)

ആരോഗ്യ ശുചിത്വംതിരുത്തുക

വ്യക്തിശുചിത്വം (Personal hygiene), ഗൃഹശുചിത്വം(Hygiene of the home ), പരിസര ശുചിത്വം (Environmental sanitation), എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ്‌ 90 ശതമാനം രോഗങ്ങൾക്കും കാരണം ശക്തമായ ശുചിത്വ ശീല അനുവർത്തനം /പരിഷ്ക്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം.

വ്യക്തി ശുചിത്വംതിരുത്തുക

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ ,പകർച്ച രോഗങ്ങളെയും ജീവിതശൈലി രോഗങ്ങളയും ഒഴിവാക്കുവാൻ കഴിയും.

 • കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി കഴുകുക. വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ തുടങ്ങി സാർസ്‌ (SARS) വരെ ഒഴിവാക്കാം. പൊതു വാഹന സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ കഴുകേണ്ടതാണ്.
 • ചുമയ്ക്കുമ്പോ ഴും തുമ്മുമ്പോഴും തുവാല കൊണ്ട് മുഖം മറയ്ക്കുക. തൂവാല ഇല്ലെങ്കിൽ ഷർട്ടിന്റെ കയ്യിലേക്കാകട്ടെ ചുമ. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തുവാല ഉപകരിക്കും
 • നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും.
 • രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം, രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും.
 • ദിവസവും കുളിച്ച്‌ ശരീരശുദ്ധി വരുത്തണം.
 • കഴുകി ഉണക്കാത്ത ചർമത്തിൽ ചൊറി, വരട്ടു ചൊറി, പുഴുക്കടി തുടങ്ങിയവ ഉണ്ടാകും.
 • വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം.
 • പാദരക്ഷ കൊക്കോപ്പുഴു(Hook worm)വിനെ ഒഴിവാക്കും, പരുക്കുകളേയും
 • പെൺകുട്ടികൾ ആർത്തവ ശുചിത്വം പാലിക്കണം.
 • മലമൂത്ര വിസർജനം സാനിട്ടറി കക്കൂസുകളിൽ മാത്രം ,
 • ഫാസ്റ്റ് ഫുഡും , കൃത്രിമ(Synthetic ) ആഹാരവും ഒഴിവാക്കണം
 • സമീകൃതാഹാരം ശീലമാക്കി അമിതാഹാരം ഒഴിവാക്കുക.
 • ദിവസവും 2 ലിറ്റർ (10 ഗ്ലാസ്) വെള്ളം കുടിക്കണം.
 • വ്യായാമവും വിശ്രമവും ആവശ്യം. വേഗത്തിൽ നടക്കുന്നതാണ് നല്ല വ്യായാമം.
 • പുറം കളികളും സൈക്കിൾ യാത്രയും നല്ലത്.
 • ദിവസവും 2 മണിക്കൂറിൽ കൂടുതൽ ടെലിവിഷൻ കാണരുത്.
 • പുകവലി, മദ്യപാനം,ലഹരി വസ്തുക്കൾ എന്നിവ പാടില്ല.


===പരിസര ശുചിത്വം

അവലംബംതിരുത്തുക

 1. Park"s Textbook of Preventive and Social Medicine, by K.Park, 19th Ed, 2010, Bhanot Publishers,Jabalpur.
 2. Total Sanitation Campaign, GoI Handbook.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ശുചിത്വം&oldid=3281984" എന്ന താളിൽനിന്ന് ശേഖരിച്ചത്