ഹോണ്ട യൂണികോൺ

(Honda Unicorn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) 2004 ൽ ഇന്ത്യൻ നിരത്തുകളിൽ അവതരിപ്പിച്ച ഒരു മോട്ടോർസൈക്കിളാണ് ഹോണ്ട യൂണികോൺ. CRF150F 2005 എഞ്ചിനിൽ നിന്നാണ് യൂണികോൺ എഞ്ചിൻ പിറവിയെടുത്തത്. ഇന്ത്യൻ റോഡുകളുടെ അവസ്ഥ കണക്കിലെടുത്താണ് ബൈക്കിന്റെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. ടു-വേ എയർ ജാക്കറ്റും ഡയമണ്ട് ഫ്രെയിമും ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ ഹോണ്ട കമ്പനി യൂണികോണിൽ അവതരിപ്പിച്ചു. [2]

ഹോണ്ട യൂണികോൺ
ഉൽപാദകൻHonda Motorcycle & Scooter India
Also called
  • Honda MegaPro 150 (for Unicorn Dazzler; Indonesia, until 2019)
  • Honda Phantom RR150 (for Unicorn Dazzler; China, until 2018)
Parent companyHonda Motor Company
ഉൽപന്നം2004–present
ClassStandard
എഞ്ചിൻ149.2 cc (9.10 cu in) single, CV carburetor 4-stroke, air cooled, OHC
Bore / Stroke57.3 മി.മീ × 57.8 മി.മീ (0.188 അടി × 0.190 അടി)[1]
Top speed101 km/h (63 mph) (claimed) [1]
Power9.5 കി.W (12.7 hp) @ 8000 rpm (claimed)[1]
Torque12.8 N⋅m (9.4 lbf⋅ft) @ 5500 rpm (claimed)[1]
Ignition typeCDI
Transmission5-speed, constant mesh.
SuspensionFront Telescopic
Rear Monoshock
BrakesFront 240 mm disc
Rear 130 mm drum
TiresTube type, Front 2.75 in x 18 in
Rear 100/90- 18[1]
Wheelbase1,336 മി.മീ (4.383 അടി) [1]
DimensionsL 2,092 മി.മീ (6.864 അടി) [1]
W 756 മി.മീ (2.480 അടി) [1]
H 1,100 മി.മീ (3.6 അടി) [1]
ഭാരം145 കി.ഗ്രാം (320 lb) (claimed)[1] (wet)
ഇന്ധന സംഭരണശേഷി13 L (3.4 US gal) [1] (reserve 1.3 L (0.34 US gal))
ഇന്ധന ഉപഭോഗം60 കി.മീ/L (170 mpg‑imp; 140 mpg‑US)

5 സെക്കൻഡിനുള്ളിൽ യൂണികോൺ മണിക്കൂറിൽ 0 ൽ നിന്നും 60 കിലോമീറ്റർ വരെ (0 ൽ നിന്നും 37 മൈൽ വരെ) വേഗത കൈവരിക്കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. 5.28–5.86 സെക്കൻഡിൽ മണിക്കൂറിൽ 114 കിലോമീറ്റർ (71 മൈൽ) വേഗത ആർജിക്കാൻ യൂണികോണിന് സാധിക്കുമെന്ന് ഇന്ത്യ ബിസിനസ് ഇൻസൈറ്റ് സാക്ഷ്യപ്പെടുത്തി. [3]

വാഹന വിപണിയിലെ പ്രകടനം

തിരുത്തുക

ബജാജ് പൾസറിനോടും ടി.വി.എസ് അപ്പാച്ചെയോടും മത്സരിക്കാനാൻ വേണ്ടിയാണ് ഹോണ്ട യൂണികോണിനെ പുറത്തിറക്കിയത്. അലോയ് വീലുകൾ, ഇലക്ട്രിക് സ്റ്റാർട്ടർ, ക്ലിയർ ലെൻസ് ഇൻഡിക്കേറ്റർ ലാമ്പുകൾ, മനോഹരമായ ട്രിപ്പ് മീറ്റർ, അല്പം ചെറിയ റിയർ ഗ്രാബ് റെയിൽ എന്നിവ ഇതിന്റെ ആകർഷനത്തിന് മാറ്റുകൂട്ടി. പ്രകടന മികവാർന്ന സിലിണ്ടർ ഹെഡ്, ഓവർഹെഡ് വാൽവ്, ഇഗ്നിഷൻ റീമാപ്പ്, എന്നിവയോടൊപ്പം ലോകോത്തര നിലവാരമുള്ള സസ്‌പെൻഷനും കൂടിചേർന്നുള്ള നിർമിതി എന്നിവ യൂണികോണിനെ ഇന്ത്യൻ വാഹന വിപണിയിൽ തരംഗമാക്കി. 2007 ൽ ഹോണ്ട 7,20,000 യൂണികോൺ വിറ്റു. ടി.എൻ‌.എസ് ഓട്ടോമോട്ടീവ് 7,000 ഉപഭോക്താക്കളെ ഉൾപ്പെടുത്തി 2005 ൽ നടത്തിയ മോട്ടോർസൈക്കിൾ ടോട്ടൽ കസ്റ്റമർ തൃപ്തി (എം‌.ടി‌.സി‌.എസ്) സർവേയിൽ യൂണികോൺ ബജാജ് പൾസറിനെ മറികടന്ന് പ്രീമിയം സെഗ്മെന്റ് വിഭാഗത്തിൽ ഒന്നാമതെത്തി. [4]

2010 മുതൽ, ഹോണ്ടയിൽ നിന്നുള്ള യൂണികോൺ മോഡലിനും മറ്റ് മോട്ടോർസൈക്കിളുകൾക്കുമായി സിബിയുടെ അക്ഷരങ്ങൾ കൂട്ടിച്ചേർത്തു.

നിറങ്ങൾ

തിരുത്തുക
  • പേൾ സിയീന റെഡ്
  • സ്പേസ് സിൽവർ മെറ്റാലിക്
  • ജെനി ഗ്രേ മെറ്റാലിക്
  • കറുപ്പ് w / റെഡ് ഗ്രാഫിക്സ്
  • റെഡ് w / ബ്ലാക്ക് ഗ്രാഫിക്സ്
  • പേൾ ഇഗ്നസ് ബ്ലാക്ക്
  • ബ്രൈറ്റ് പിങ്ക്
  • സെപ്റ്റംബർ 8, 2004: യൂണികോൺ മോട്ടോർസൈക്കിളിന്റെ തുടക്കം ഹോണ്ട പ്രഖ്യാപിച്ചു.
  • ജനുവരി 2005: സെൽഫ് സ്റ്റാർട്ട് ചേർത്തു.
  • 2014: ഉത്പാദനം നിർത്തലാക്കി.
  • 2016: ചില സൂക്ഷ്മമായ മാറ്റങ്ങളോടെ വീണ്ടും ഉത്പാദനമാരംഭിച്ചു. [5]

വീഡിയോ ഗാലറി

തിരുത്തുക

ഇതും കാണുക

തിരുത്തുക

ഹോണ്ട ഗോൾഡ് വിങ്

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Honda_New എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. https://auto.ndtv.com/news/honda-cb-unicorn-150-abs-launched-in-india-priced-at-rs-78-815-1999468
  3. https://auto.ndtv.com/news/honda-cb-unicorn-150-abs-launched-in-india-priced-at-rs-78-815-1999468
  4. https://www.bikewale.com/honda-bikes/unicorn/reviews/
  5. https://bikeadvice.in/honda-re-launches-unicorn-150-here-is-the-real-reason-why
"https://ml.wikipedia.org/w/index.php?title=ഹോണ്ട_യൂണികോൺ&oldid=3179242" എന്ന താളിൽനിന്ന് ശേഖരിച്ചത്