ഹെക്വെത്ത്

(Heqet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതന ഈജിപ്ഷ്യൻ മതവിശ്വാസപ്രകാരം ഫലപുഷ്ടിയുടെ ഒരു ദേവിയാണ് ഹെക്വെത്ത് (ഇംഗ്ലീഷ്: Heqet). ഹാത്തോറുമായി ബന്ധമുള്ള ഒരു ദേവിയാണ് ഹെക്വെത്ത്. സാധാരണയായി ഹെക്വെത്ത് ദേവിയെ തവളയുടെ രൂപത്തിലാണ് ചിത്രീകരിക്കാറുള്ളത്.[1] പുരാതന ഈജിപ്ഷ്യർക്ക് തവളയെന്നാൽ ഫലപുഷ്ടിയുടെ പ്രതീകമായിരുന്നു. നൈലിലെ വാർഷിക പ്രളയവുമായി ബന്ധമുള്ളതിനാലാണിത്. ഖ്നുമിന്റെ സ്ത്രീ പ്രതിരൂപമായും ഹെക്വെത്തിനെ കരുതിയിരുന്നു.[2]

ഹെക്വെത്ത്
ഫലപുഷ്ടിയുടെ ദേവി
ഹെക്വെത്ത് ദേവി മനുഷ്യരൂപത്തിൽ
Hq
t
I7
ജീവിത പങ്കാളിഖ്നും

ഈജിപ്റ്റിലെ ഖൂസിൽ ടോളമിൿ കാലഘട്ടത്തിൽ നിർമിച്ച ഹോറസിന്റെയും ഹെക്വെത്തിന്റെയും ക്ഷേത്രം കണ്ടെത്തിയിരുന്നു .[3][4]

  1. Armour, Robert A. (2001). Gods and Myths of Ancient Egypt. American University in Cairo Press. p. 116.
  2. "The frog appears to have been worshipped in primitive times as the symbol of generation, birth and fertility in general; the Frog-goddess Ḥeqet or Ḥeqtit was identified with Hathor, and was originally the female counterpart of Khnemu, by whom she became the mother of Heru-ur. The great antiquity of the cult of the frog is proved by the fact that each of the four primeval gods, Ḥeḥ, Kek, Nāu, and Amen is depicted with the head of a frog, while his female counterpart has the head of a serpent. The cult of the frog is one of the oldest in Egypt, and the Frog-god and the Frog-goddess were believed to have played very prominent parts in the creation of the world." E. A. Wallis Budge, The Gods of the Egyptians: Or, Studies in Egyptian Mythology vol. 2 (1904), p. 378.
  3. Porter, Bertha and Moss, Rosalind. Topographical Bibliography of Ancient Egyptian Hieroglyphic Texts, Reliefs and Paintings, V Upper Egypt: Sites (Volume 5). Griffith Institute. 2004.
  4. Wilkinson, Richard H., The Complete Temples of Ancient Egypt, Thames and Hudson, 2000, pp 152, ISBN 0-500-05100-3
"https://ml.wikipedia.org/w/index.php?title=ഹെക്വെത്ത്&oldid=3999065" എന്ന താളിൽനിന്ന് ശേഖരിച്ചത്