ഹെപ്പറ്റൈറ്റിസ്-ഡി

(Hepatitis D എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹെപ്പറ്റൈറ്റിസ്-ഡി വൈറസ് മൂലം കരളിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ഹെപ്പറ്റൈറ്റിസ്-ഡി. രോഗിയുടെ രക്തം വഴിയാണ് ഈ രോഗം പകരുന്നത്. ഹെപ്പറ്റൈറ്റിസ്-ഡി വൈറസിൻറെ പ്രത്യുല്പാദനത്തിന് ഹെപ്പറ്റൈറ്റിസ്-ബി വൈറസിൻറെ സഹായം ആവശ്യമായതിനാൽ ഹെപ്പറ്റൈറ്റിസ്-ബി അണുബാധയുള്ളവരിൽ മാത്രമേ ഈ അസുഖം ഉണ്ടാവുകയുള്ളൂ.[1] ഈ രണ്ട് അണുബാധകളും ഒരുമിച്ച് വരികയോ (coinfection) ഹെപ്പറ്റൈറ്റിസ്-ബി വന്നതിനു ശേഷം ഹെപ്പറ്റൈറ്റിസ്-ഡി വരികയോ (superinfection) ചെയ്യാം.

Hepatitis D
Virus classification
Group:
Group V ((−)ssRNA)
Order:
Unassigned
Family:
Unassigned
Genus:
Species:
Hepatitis delta virus
ഹെപ്പറ്റൈറ്റിസ്-ഡി
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി (സൂപ്പർഇൻഫെക്ഷൻ) ഉള്ള ഒരു വ്യക്തിയെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ്-ഡി ഇൻഫെക്ഷൻ, സങ്കീർണതകളുടെ തീവ്രത കാരണം വൈറൽ ഹെപ്പറ്റൈറ്റിസുകളുടെ കൂട്ടത്തിലെ ഏറ്റവും ഗുരുതരമായ രോഗമായി കണക്കാക്കപ്പെടുന്നു.[2] ഈ സങ്കീർണതകളിൽ കരൾ പരാജയപ്പെടാനുള്ള സാധ്യതയും ലിവർ സിറോസിസിലേക്കുള്ള ദ്രുതഗതിയിലുള്ള പുരോഗതിയും ഉൾപ്പെടുന്നു. വിട്ടുമാറാത്ത അണുബാധകളിൽ കരൾ അർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.[3] ഹെപ്പറ്റൈറ്റിസ് ബി വൈറസുമായി ചേർന്ന്, ഹെപ്പറ്റൈറ്റിസ് ഡി എല്ലാ ഹെപ്പറ്റൈറ്റിസ് അണുബാധകളിലും ഏറ്റവും ഉയർന്ന മരണനിരക്ക് പ്രകടിപ്പിക്കുന്നു (20%). 2020 മുതലുള്ള സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത് നിലവിൽ 4.8 കോടി പേരെ ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ്.[4]

രോഗലക്ഷണങ്ങൾ

തിരുത്തുക

ഹെപ്പറ്റൈറ്റിസ്-ഡി, ഹെപ്പറ്റൈറ്റിസ്-ബിയുടെ ലക്ഷണങ്ങളുടെ തീവ്രത കൂട്ടുന്നു. [5] ഈ രണ്ട് അസുഖങ്ങളും ഉള്ള രോഗിയുടെ കരളിൻറെ പ്രവർത്തനം നിലയ്ക്കുവാനും സിറോസിസ്,അർബുദം എന്നിവയുണ്ടാകുവാനുമുള്ള സാധ്യത വർദ്ധിക്കുന്നു.

രോഗം പകരുന്ന മാർഗ്ഗങ്ങൾ

തിരുത്തുക

ഹെപ്പറ്റൈറ്റിസ്-ബി പകരുന്ന മാർഗ്ഗങ്ങളിലൂടെ തന്നെയാണ് ഹെപ്പറ്റൈറ്റിസ്-ഡിയും പകരുന്നത്.മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ,ക്ലോട്ടിംഗ് ഫാക്റ്റെർസ് സ്വീകരിക്കുന്നവർ, പതിവായി ഡയാലിസിസ് ചെയ്യുന്നവർ എന്നിവരിൽ രോഗം പകരുവാനുള്ള സാധ്യത കൂടുതലാണ്.[6]

പ്രതിരോധ മാർഗ്ഗങ്ങൾ

തിരുത്തുക

ഹെപ്പറ്റൈറ്റിസ്-ബിയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് ഹെപ്പറ്റൈറ്റിസ്-ഡിയ്ക്കെതിരെയും സുരക്ഷ നൽകും.എന്നാൽ ഹെപ്പറ്റൈറ്റിസ്-ബി രോഗാണു വാഹകരിൽ ഇതുകൊണ്ട് പ്രയോജനമില്ല.[7]

ചികിത്സ

തിരുത്തുക

ഫലപ്രദമായ ചികിത്സ ലഭ്യമല്ല.[8]

  1. http://www.nlm.nih.gov/medlineplus/ency/article/000216.htm
  2. "Hepatitis D". www.who.int (in ഇംഗ്ലീഷ്). Retrieved 2020-09-20.
  3. Fattovich G, Giustina G, Christensen E, Pantalena M, Zagni I, Realdi G, Schalm SW (March 2000). "Influence of hepatitis delta virus infection on morbidity and mortality in compensated cirrhosis type B. The European Concerted Action on Viral Hepatitis (Eurohep)". Gut. 46 (3): 420–6. doi:10.1136/gut.46.3.420. PMC 1727859. PMID 10673308.
  4. Miao Z, Zhang S, Ou X, Li S, Ma Z, Wang W, Peppelenbosch MP, Liu J, Pan Q (April 2020). "Estimating the Global Prevalence, Disease Progression, and Clinical Outcome of Hepatitis Delta Virus Infection". The Journal of Infectious Diseases. 221 (10): 1677–1687. doi:10.1093/infdis/jiz633. PMC 7184909. PMID 31778167.
  5. http://www.nlm.nih.gov/medlineplus/ency/article/000216.htm
  6. http://www.who.int/csr/disease/hepatitis/whocdscsrncs20011/en/index3.html
  7. http://www.who.int/csr/disease/hepatitis/whocdscsrncs20011/en/index4.html
  8. http://www.who.int/csr/disease/hepatitis/whocdscsrncs20011/en/index5.html
"https://ml.wikipedia.org/w/index.php?title=ഹെപ്പറ്റൈറ്റിസ്-ഡി&oldid=3921512" എന്ന താളിൽനിന്ന് ശേഖരിച്ചത്