കല്യാണസൗഗന്ധികം
സിഞ്ചിബെറേസീ സസ്യകുടുംബത്തിലെ ഒരു ചെടിയാണ് ഏലപ്പൂച്ചെടി, സുഗന്ധി എന്നെല്ലാം അറിയപ്പെടുന്ന കല്യാണസൗഗന്ധികം (Hedychium coronarium).
കല്യാണസൗഗന്ധികം | |
---|---|
Hedychium coronarium | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. coronarium
|
Binomial name | |
Hedychium coronarium |
രൂപവിവരണം
തിരുത്തുകചുവട്ടിലെ വിത്തുകിഴങ്ങിൽ നിന്നും മുകളിലേക്ക് രണ്ടു മിറ്ററോളം നീളത്തിൽ നാമ്പുനീട്ടി വളരുന്നു. തണ്ടിൽ ഒലിവ് പച്ച നിറമുള്ള അഗ്രം കൂർത്ത ഇലകൾ ഒന്നിനൊന്ന് എതിർദിശയിൽ ക്രമീകരിച്ചിരിക്കുന്നു. പൂക്കാലം വേനൽ പകുതിയോടെ ആരംഭിക്കുന്നു. തണ്ടിന്റെ അഗ്രഭാഗത്ത് സുഗന്ധമുള്ള വെള്ള പൂക്കൾ കൂട്ടമായി വിരിയുന്നു. ഒരു ദിവസത്തെ ആയുസു മാത്രമേ പൂക്കൾക്കുള്ളു. പൂക്കൾ ക്രമേണ കായ്കൾ ആകും; ഉള്ളിൽ നിറയെ ചുവന്ന വിത്തുകൾ കാണും.
വിദേശങ്ങളിൽ
തിരുത്തുകപല വിദേശ രാജ്യങ്ങളിലും കല്യാണസൗഗന്ധികം ലാൻഡ് സ്കേപ്പു ചെടിയായി വളർത്തുന്നുണ്ട്. ക്യൂബയുടെ ദേശീയ പുഷ്പമാണ് കല്യാണസൗഗന്ധികം. അവിടെ ഈ പുഷ്പം വനിതകൾ മുടിയിൽ ചൂടുക പതിവാണ്. തോട്ടത്തിൽ ഒരു കല്യാണസൗഗന്ധികമെങ്കിലും ഇല്ലെങ്കിൽ തങ്ങളുടെ കാർഷികവൃത്തി അപൂർണമെന്ന് ഇവിടുത്തെ കർഷകർ വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്]
പരിപാലനരീതി
തിരുത്തുകവിത്തുകിഴങ്ങ് 20 സെന്റീമീറ്റർ നീളത്തിൽ കഷണങ്ങളാക്കി നടണം. രണ്ടുഭാഗം മണ്ണും രണ്ടുഭാഗം മണലും ഒരുഭാഗം ഇലപ്പൊടിയും കലർന്ന മിശ്രിതത്തിൽ നട്ടാൽ മതിയാകും.
ഉപയോഗം
തിരുത്തുകവിടരാത്ത പൂമൊട്ടുകൾ സലാഡ് പച്ചക്കറിപോലെ ഉപയോഗിക്കുന്ന പതിവുണ്ട്. പൂവിൽനിന്നു വേർതിരിക്കുന്ന പരിമളതൈലം അത്തർ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. കിഴങ്ങിൽനിന്നെടുക്കുന്ന തൈലം വയറുവേദന ശമിപ്പിക്കും;[അവലംബം ആവശ്യമാണ്] വിരനാശിനിയായും ഉപയോഗിക്കുന്നു.[അവലംബം ആവശ്യമാണ്] ഇതിന്റെ തണ്ട് പേപ്പർ വ്യവസായത്തിൽ ഉപയോഗിച്ചുവരുന്നു.
ചിത്രശാല
തിരുത്തുക-
കല്യാണസൗഗന്ധികം
-
കല്യാണസൗഗന്ധികം
-
കല്യാണസൗഗന്ധികം
-
പൂവും കേസരവും
അവലംബം
തിരുത്തുക- Flowers of India
- Plant of the Week Archived 2016-03-03 at the Wayback Machine.