ഹസ്താമലകൻ

(Hastamalakacharya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അദ്വൈതചിന്തകനായിരുന്ന ആദിശങ്കരന്റെ നാല് പ്രധാന ശിഷ്യന്മാരിൽ ഒരുവനാണു് ഹസ്താമലകൻ. ശങ്കരൻ സ്ഥാപിച്ച ദ്വാരകാപീഠത്തിലെ ആദ്യത്തെ ആചാര്യൻ ഇദ്ദേഹമാണു്. തൃശൂരിലെ ഇടയിൽ മഠം സ്ഥാപിച്ചതും ഹസ്താമലകൻ ആണെന്നു വിശ്വസിക്കുന്നു. [1]

സ്വയംബോധം എന്ന പഴം കയ്യിലുള്ളവൻ (ഹസ്തത്തിൽ അമലകം ഉള്ളവൻ) എന്നർത്ഥത്തിലാണു് ഹസ്താമലകൻ എന്ന പേരു ലഭിച്ചത്. ഇദ്ദേഹം കൊല്ലൂരിൽ വച്ച് നീ ആരാണെന്നുള്ള ചോദ്യത്തിനുത്തരമായി പന്ത്രണ്ട് വരികളിൽ അദ്വൈതദർശനത്തിന്റെ സാരം മുഴുവൻ ശങ്കരനെ ചൊല്ലിക്കേൾപ്പിച്ചെതാണു ഹസ്താമലകസ്തോത്രം എന്ന പേരിൽ അറിയപ്പെടുന്നത്.[2][3][4]

  1. http://aumamen.com/story/story-of-hastamalaka
  2. http://www.sankaracharya.org/hastamalaka.php
  3. https://sites.google.com/site/vedicscripturesinc/home/srishankaracharya/hastamlaka
  4. http://sanskritdocuments.org/sites/snsastri/hastasans.pdf
"https://ml.wikipedia.org/w/index.php?title=ഹസ്താമലകൻ&oldid=2154462" എന്ന താളിൽനിന്ന് ശേഖരിച്ചത്