ഹസ്സാൻ ബിൻ സാബിത്

കവി
(Hassan ibn Thabit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുഹമ്മദ്‌ നബിക്ക് മുമ്പും ശേഷവും ജീവിച്ച ഒരു അറബി മഹാ കവിയാണ് ഹസ്സാൻ ബിൻ സാബിത്. മുഴുവൻ പേര് അബുൽ വലീദ് ഹസ്സാൻ ബിൻ സാബിത് അൽ അൻസ്വാരി.

Hassan ibn Thabit
ഇസ്ലാമിക് കാലിഗ്രാഫിയിൽ ഹസ്സൻ ഇബ്നു താബിറ്റിന്റെ പേര്
Personal
ജീവിതപങ്കാളി Sirin bint Shamun
മക്കൾ
Abdul-Rahman ibn Hassan
രാജവംശം Banu Khazraj
മതം Islam

ഇസ്ലാമിന് മുൻപുള്ള കാലഘട്ടം

തിരുത്തുക

മദീനയിലെ "ഗസ്സാൻ" രാജാക്കൻമാരെ പുകഴ്ത്തി കവിതകൾ പാടി. അവരുടെ വകയായി ധാരാളം സമ്മാനങ്ങൾ വാങ്ങി. ആ സമൂഹത്തിലെ വളരെ പ്രിയങ്കരനായ കവിയായി മാറി.

ഇസ്ലാം സ്വീകരണം

തിരുത്തുക

മുഹമ്മദ്‌ നബി മദീനയിൽ വന്നപ്പോൾ മുസ്ലിമായി. മുഹമ്മദ്‌ നബിയെ ധാരാളമായി കവിത കൊണ്ട് ആക്ഷേപിച്ചിരുന്ന ജനങ്ങളെ കവിത കൊണ്ട് തിരിച്ച പ്രതിരോധിച്ചു. നബിയെ ദ്രോഹിച്ചിരുന്നത് നബിയുടെ തന്നെ കുടുംബമായിരുന്നു. അവർക്കെതിരെ കവിത ചൊല്ലുമ്പോൾ നബി ചോദിച്ചു: നീ എങ്ങനെ അവർക്കെതിരെ കവിത എഴുതും? ഞാൻ അവരിൽ പെട്ടവനല്ലേ? അപ്പോൾ ഹസ്സാൻ മറുപടി പറയും: കുഴച്ച മാവിൽനിന്നു മുടി നീക്കം ചെയ്യുന്നത് പോലെ താങ്കളെ ഞാൻ നീക്കം ചെയ്യും. അദ്ദേഹത്തിന്റെ വാക്കുകൾ ഇരുളിന്റെ കഴുത്തിൽ അമ്പുപോലെ പതിച്ചു. ശത്രുക്കൾക്ക് ആ വരികൾ കുറച്ചൊന്നുമല്ല അസ്വസ്ഥതയുണ്ടാക്കിയത്. ഇസ്ലാം സ്വീകരിച്ചതോടെ കവിതയെഴുത്ത് കുറഞ്ഞു. ആരാധനയിൽ മുഴുകാൻ വേണ്ടിയായിരുന്നു ഇത്. ഇസ്ലാമിനെ സംരക്ഷിക്കാൻ വേണ്ടി മാത്രം പിന്നീട് കവിതകൾ എഴുതി.എഴുതി.അതിൽ വളരെ പ്രശസ്തമായ കൃതിയാണ് "ബാനത് സുആത് ""യെന്ന നബി കീർത്തനം .60 വര്ഷം ജാഹിലിയ്യ കാലഘട്ടത്തിലും 60 വര്ഷം ഇസ്ലാമിക കാലഘട്ടത്തിലും ജീവിച്ചു

ഹിജ്റ വർഷം 54 ൽ 120 ആം വയസ്സിൽ മരണം.

"https://ml.wikipedia.org/w/index.php?title=ഹസ്സാൻ_ബിൻ_സാബിത്&oldid=3458887" എന്ന താളിൽനിന്ന് ശേഖരിച്ചത്