ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ
(Harry Potter and the Prisoner of Azkaban എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടർ പരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണ് ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ. 1999, ജൂലൈ 8-നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1999-ലെ കോസ്റ്റ ബുക്ക് അവാർഡ്, ബ്രാം സ്റ്റോക്കർ അവാർഡ് എന്നിവ ഉൾപ്പെടെ പല പുരസ്കാരങ്ങൾ നേടി. അടുത്ത കാലത്തെ ഏറ്റവും മികച്ച ഫാന്റസി കൃതികളിലൊന്നായി ഈ പുസ്തകം പരിഗണിക്കപ്പെടുന്നു. ലോകവ്യാപകമായി ഇതിന്റെ 6.1 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഈ പുസ്തകത്തെ ആധാരമാക്കി ഇതേ പേരിൽത്തന്നെ ഒരു ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. അത് 2004 മെയ് 11-ന് യുണൈറ്റഡ് കിങ്ഡത്തിലും 2004 ജൂൺ 4-ന് യുണൈറ്റഡ് സ്റ്റേറ്റ്സിലും മറ്റ് പല രാജ്യങ്ങളിലും പുറത്തിറങ്ങി.
ഹാരി പോട്ടർ പുസ്തകങ്ങൾ Harry Potter and the Prisoner of Azkaban | |
---|---|
രചന | ജെ.കെ. റൗളിംഗ് |
വര | Cliff Wright (UK) Mary GrandPré (US) |
വിഭാഗം | ഫാന്റസി |
പ്രസാധകർ | ബ്ലൂംസ്ബറി (യുകെ) ആർതർ എ ലെവൈൻ/ സ്കൊളാസ്റ്റിക് (യുഎസ്) റെയിൻകോസ്റ്റ് (കനഡ) |
പുറത്തിറങ്ങിയത് | 8 July 1999 (UK) 8 September 1999 (US) |
പുസ്തക സംഖ്യ | Three |
വിൽപന | 61 million |
കഥാ സമയം | 31 July 1993 – 12 June 1994 |
അധ്യായങ്ങൾ | 22 |
താളുകൾ | 317 (UK) 435 (US) |
ഐഎസ്ബിഎൻ | 0747542155 |
മുൻഗാമി | Harry Potter and the Chamber of Secrets |
പിൻഗാമി | Harry Potter and the Goblet of Fire |