ഹർമൻപ്രീത് സിങ്

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
(Harmanpreet Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പ്രമുഖ ഇന്ത്യൻ ഹോക്കി താരമാണ് ഹർമൻപ്രീത് സിങ്. ഇന്ത്യൻ ഹോക്കിയിലെ പ്രതിരോധ നിരയിലാണ് (ഡിഫൻഡറായി) ഇദ്ദേഹം കളിക്കുന്നത്.[1][2] 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സിലേക്കുള്ള ഇന്ത്യൻ ഹോക്കി ടീമിൽ ഹർമൻപ്രീത് സിങ് അംഗമായിരുന്നു.

ഹർമൻപ്രീത് സിങ്
Personal information
Born (1996-01-06) 6 ജനുവരി 1996  (28 വയസ്സ്)
Amritsar district, Punjab, India
Playing position Defender
National team
2015-present India
Infobox last updated on: 8 July 2016

ജൂനിയർ ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഹർമൻപ്രീത് അംഗമായിരുന്നു. പെനാൽറ്റി കോർണർ വിദഗ്ദ്ധനാണ് ഹർമൻപ്രീത്. പാകിസ്താനെതിരെ 6-2ന് വിജയിച്ച ഇന്ത്യൻ ടീമിന്റെ നാലു ഗോളും നേടിയത് ഇദ്ദേഹമായിരുന്നു.

വടക്കൻ പഞ്ചാബിലെ അമൃതസറിനടുത്തുള്ള ഗ്രാമതത്തിലാണ് ജനനം.

2011ൽ ജലന്ധറിലെ സുർജിത് സിങ് ഹോക്കി അക്കാദമിയിൽ പരിശീലനം ആരംഭിച്ചു. ഗഗൻപ്രീത് സിങ്, സുഖ്ജിത് സിങ് എന്നിവരായിരുന്നു പരിശീലകർ. 2014ൽ മലേഷ്യയിൽ നടന്ന സുൽത്താൻ ജോഹർ കപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായി തെരഞ്ഞെടുകക്കപ്പെട്ടു. 2015 സെപ്തംബറിർ ഇന്ത്യ ഹോക്കി ലീഗിലേക്ക് നടന്ന താര ലേലത്തിൽ ദബാങ് മുംബൈ 33 ലക്ഷം രൂപ നൽകി ഹർമൻ പ്രീതിനെ സ്വന്തമാക്കിയിരുന്നു.

  1. "Harmanpreet Singh". Hockey India. Archived from the original on 2016-08-08. Retrieved 26 July 2016.
  2. "Harmanpreet Singh's shift from driving tractors to being a drag-flicker". The Indian Express. Retrieved 26 July 2016.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹർമൻപ്രീത്_സിങ്&oldid=3622298" എന്ന താളിൽനിന്ന് ശേഖരിച്ചത്