ഹരിശ്ചന്ദ്രൻ

(Harishchandra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദു പുരാണങ്ങളിലെ ഒരു രാ‍ജാവായിരുന്നു ഹരിശ്ചന്ദ്ര . തന്റെ ആദർശപൂർണ്ണമായ ജീവിതത്തിനു പേരു കേട്ടയാളാണ് ഹരിശ്ചന്ദ്ര . സൂര്യവംശത്തിലെ 28- ാമത്തെ രാജാവായിരുന്നു അദ്ദേഹം. വളരെ ഭക്തിയുള്ളതും ന്യായത്തിനു വേണ്ടി നിലകൊണ്ട അദ്ദേഹത്തിന്റെ രണ്ട് കഴിവുകൾക്ക് വളരെ പ്രസിദ്ധനായിരുന്നു. ഒന്ന് അദ്ദേഹം താൻ കൊടുത്ത വാക്കിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചില്ല എന്നുള്ളതും, രണ്ടാമത് അദ്ദേഹം ഒരിക്കലും ജീവിതത്തിൽ നുണ പറഞ്ഞിട്ടില്ല എന്നതും. തന്റെ ഈ രണ്ട് കഴിവുകളിലും ജീവിതത്തിൽ പലതവണ പരീക്ഷണങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹരിശ്ചന്ദ്രൻ&oldid=3977663" എന്ന താളിൽനിന്ന് ശേഖരിച്ചത്