സന്തോഷം

ആനന്ദകരമായിരിക്കുകയും മാനസികമായി സുഖം തോന്നുകയും ചെയ്യുന്നതിനെ സന്തോഷം എന്ന് പറയുന്നു
(Happiness എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനസ്സിന് ഉല്ലാസം ലഭിക്കുന്ന അവസ്ഥയാണ് സന്തോഷം .

Wiktionary
Wiktionary
സന്തോഷം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
The smiley face is a well known symbol of happiness.

ആനന്ദകരമായിരിക്കുകയും മാനസികമായി സുഖം തോന്നുകയും ചെയ്യുന്നതിനെ സന്തോഷം എന്ന് പറയുന്നു. തൃപ്തമായിരിക്കുക , അഭിമാനത്തോടെ ഇരിക്കുക, ആശ്വാസം തോന്നുക തുടങ്ങിയ സന്ദർഭങ്ങളിൽ ഒരു വ്യക്തി സന്തോഷമായിരിക്കുന്നു എന്ന് പറയാം. സാധാരണയായി സന്തോഷമെന്നത് സങ്കടത്തിന്റെ വിപരീതം ആണ്. എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ പല സംഭവങ്ങൾ മൂലം രണ്ടു ഒരുമിച്ച് വരാം. ചിലപ്പോൾ ഒരു കാരണം കൊണ്ട് സന്തോഷവും സങ്കടവും ഒരുമിച്ച് വരാം. സന്തോഷവും സങ്കടവും ജീവിതത്തിൽ മാറിമാറി വരാമെങ്കിലും രണ്ടും സ്ഥായി ആയി ഒരുവനിൽ നിലകൊള്ളില്ല എന്നും ചിന്തകൻമാർ അഭിപ്രായപെടാറുണ്ട്. അമിതമായി സന്തോഷം വരുമ്പോൾ ചിലപ്പോൾ ചിലർ വികാരാധീനരായി കരയാരുണ്ട്.

സന്തോഷത്തിന്റെ ജീവശാസ്ത്രം

തിരുത്തുക

മസ്തിഷ്കത്തിൽ ഡോപാമിൻ എന്ന നാഡീയപ്രേക്ഷകത്തിന്റെ ഉത്പാദനം സന്തോഷത്തിന് കാരണമാകുന്നു.[1] ഓക്സിട്ടോസിൻ എന്ന ഹോർമോണിനും സന്തോഷം എന്ന വികാരത്തിന്റെ പ്രകടനത്തിനുപിന്നിൽ പങ്കുണ്ട്. ശരീരം തന്നെ ഉത്പാദിപ്പിക്കുന്ന വേദനാസംഹാരികളായ എൻഡോർഫിനുകൾ സന്തോഷാവസരങ്ങൾ പ്രദാനം ചെയ്യുന്നു. ശാന്തത കൈവരിക്കാൻ സഹായിക്കുന്ന ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡ് എന്ന ഹോർമോണിനും സന്തോഷവികാരത്തിന്റെ പ്രകടനത്തിൽ പങ്കുണ്ട്. ആത്മവിശ്വാസം ബലപ്പെടുത്തുന്ന സെറോടോണിൻ എന്ന ഹോർമോണും ഇത്തരം സന്ദർഭങ്ങളെ ഉത്തേജിപ്പിക്കുന്നുണ്ട്. ശരീരത്തിന്റെ ഊർജ്ജോത്പാദനത്തിൽ മുഖ്യപങ്കുവഹിക്കുന്ന അഡ്രിനാലിൻ എന്ന അടിയന്തരഹോർമോണും ശാരീരികപ്രവർത്തനങ്ങളെ ഉത്തേജിതാവസ്ഥയിലെത്തിച്ച് ആഹ്ലാദം പകരുന്നു. നല്ല ഭക്ഷണം കഴിക്കുന്നതും ലക്ഷ്യങ്ങൾ കൈവരിക്കുന്നതും മാനസികോല്ലാസവും ആരോഗ്യമുള്ള കുടുംബബന്ധങ്ങളും അരോഗദൃഢാവസ്ഥയും എല്ലാം സന്തോഷം എന്ന വികാരത്തെ രൂപപ്പെടുത്തുന്നു.[2] [3]

20 മാർച്ച് സന്തോഷത്തിന്റെ അന്താരാഷ്ട്രദിനമായി ആചരിക്കുന്നു[4].

  1. https://www.psychologytoday.com/blog/the-athletes-way/201211/the-neurochemicals-happiness
  2. http://www.webpagefx.com/blog/general/the-science-of-happiness/
  3. ^ Darrin M. McMahon, "From the happiness of virtue to the virtue of happiness: 400 BC–AD 1780." Daedalus 133.2 (2004): 5-17.
  4. INTERNATIONAL DAY OF HAPPINESS
"https://ml.wikipedia.org/w/index.php?title=സന്തോഷം&oldid=4140712" എന്ന താളിൽനിന്ന് ശേഖരിച്ചത്