എച്ച്.ആർ. ഖന്ന

സുപ്രി കോടതി ജഡ്ജിയായിരുന്നു
(Hans Raj Khanna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എച്ച്. ആർ. ഖന്ന (ജനനം: ജൂലായ് 3, 1912–ഫെബ്രുവരി 25, 2008) എന്ന ഹൻസ് രാജ് ഖന്ന പഞ്ചാബിലെ അമൃത് സറിൽ ആണ് ജനിച്ചത്[1]. പിതാവ് സർവ് ദയാൽ ഖന്നയും പ്രമുഖ അഭിഭാഷകനായിരുന്നു. സുപ്രീം കോടതിയിൽ 1971 മുതൽ 1977 വരെ ന്യായാധിപനായി സേവനം അനുഷ്ഠിച്ചു. അടിയന്തരാവസ്ഥക്കാലത്തെ സുപ്രസിദ്ധമായ ഹേബിയസ് കോർപ്പസ് കേസിൽ സർക്കാരിന്റെ നടപടികളോട് ശക്തമായി വിയോജിച്ചുകൊണ്ട് വിധിന്യായം അദ്ദേഹം എഴുതുകയുണ്ടായി. ഒരു പൌരന്റെ ജീവിയ്ക്കുവാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഒരു കാരണത്താലും അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തിനു അമർച്ചചെയ്യാനാവില്ല എന്നു തന്റെ വിധിന്യായത്തിൽ ജസ്റ്റീസ് ഖന്ന ഉറപ്പിച്ച് പറയുകയുണ്ടായി.എന്നാൽ മറ്റു 4 ജഡ്ജിമാർ സർക്കാരിന്റെ നിലപാടിനെ അനുകൂലിയ്ക്കുകയാണുണ്ടായത്. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു വിധിന്യായമാണ് ഇത്.

ഹൻസ് രാജ് ഖന്ന
ഇന്ത്യൻ സുപ്രീം കോടതി ജഡ്ജി
ഓഫീസിൽ
1971–1977
വ്യക്തിഗത വിവരങ്ങൾ
ജനനം(1912-07-03)ജൂലൈ 3, 1912
മരണംഫെബ്രുവരി 25, 2008(2008-02-25) (പ്രായം 95)
ന്യൂഡൽഹി

1977-ൽ ജനുവരി 3 നു എച്ച്. ആർ. ഖന്നയെ മറികടന്നു മറ്റൊരു ജഡ്ജി ചീഫ് ജസ്റ്റീസായി നിയമിയ്ക്കപ്പെട്ടതിനാൽ ഖന്ന സർവ്വീസിൽ നിന്നു സ്വമേധയാ പിരിഞ്ഞുപോരുകയും ചെയ്തു. നിയമ മന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1982 ലെ രാഷ്ട്രപതി പദത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയുമായിരുന്നു അദ്ദേഹം.

"https://ml.wikipedia.org/w/index.php?title=എച്ച്.ആർ._ഖന്ന&oldid=2786976" എന്ന താളിൽനിന്ന് ശേഖരിച്ചത്