ഗുട്ടുലിയ ദേശീയോദ്യാനം

(Gutulia National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗുട്ടുലിയ ദേശീയോദ്യാനം (NorwegianGutulia nasjonalpark), നോർവേയിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്. ഇവിടുത്തെ ഭൂപ്രകൃതിയിൽ തടാകങ്ങളും സ്പ്രൂസ്, പൈൻ, ബിർച്ച് എന്നിയടങ്ങിയ കന്യാ വനങ്ങളുമുൾപ്പെടുന്നു. കാലാവസ്ഥയുടെ പ്രത്യേകത കാരണം, വൃക്ഷങ്ങളുടെ വളർച്ച മന്ദഗതിയിലാണ്. ഇവിടെ കാണപ്പെടുന്ന പല സ്പ്രൂസ് മരങ്ങളും നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ളവയാണ്. ദേശീയോദ്യാനത്തിനുള്ളിലേയ്ക്ക് അടയാളപ്പെടുത്തിയ ഒരേയൊരു വഴിയേയുള്ളു. ഗുട്ടുലിയ ദേശീയോദ്യാനം, ഫെമുൻഡ്‍സ്മാർക്ക് ദേശീയോദ്യാനവുമായും സ്വീഡീഷ് അതിർത്തിയിലെ മറ്റു സംരക്ഷണ മേഖലകളുയമായും വളരെ അടുത്താണ്.

Gutulia National Park
LocationHedmark, Norway
Nearest cityRøros
Coordinates62°1′N 12°10′E / 62.017°N 12.167°E / 62.017; 12.167
Area23 കി.m2 (8.9 ച മൈ)
Established1968
Governing bodyDirectorate for Nature Management

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക