ഗുസ്താവ് ഈഫൽ
(Gustave Eiffel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈഫൽ ഗോപുരത്തിന്റെ നിർമ്മാണത്തിലൂടെ പ്രശസ്തനായ ഫ്രഞ്ച് എൻജിനീയറാണ് അലക്‌സാണ്ടർ ഗുസ്താവ് ഈഫൽ.
ഗുസ്താവ് ഈഫൽ | |
---|---|
ജനനം | 15 ഡിസംബർ 1832 ഡിജോൺ, കോറ്റ്-ഡി'ഓർ, ഫ്രാൻസ് |
മരണം | 27 ഡിസംബർ 1923 | (പ്രായം 91)
ദേശീയത | ഫ്രഞ്ച് |
കലാലയം | ഇക്കോൾ സെൻട്രൽ പാരീസ് |
ജീവിതപങ്കാളി(കൾ) | മേരി ഗൗഡ്ലെറ്റ് (1845–1877) |
കുട്ടികൾ | 3 പെൺമക്കൾ, 2 ആൺമക്കൾ |
മാതാപിതാക്ക(ൾ) | അലക്സാണ്ടർ, കാതറിൻ ഈഫൽ |
ഒപ്പ് | |
ജീവിതരേഖ
തിരുത്തുക1832 ഡിസംബർ 15-ന് ഫ്രാൻസിലെ ഡിജോണിൽ ജനിച്ചു. സെൻട്രൽ സ്‌കൂൾ ഓഫ് മാനുഫാക്ചറിങ് ആർട്‌സിൽ നിന്ന് എൻജിനീറിംഗ് പഠനം പൂർത്തിയാക്കി. വൻകിട പാലങ്ങൾ രൂപകല്പന ചെയ്ത് നിർമ്മിക്കുന്നതിലായിരുന്നു ഈഫലിന് താത്പര്യം. പോർച്ചുഗലിലെ ഡ്യൂറോ നദിക്കു കുറുകെ നിർമ്മിച്ച പാലം, ഫ്രാൻസിലെ ഗാരാബിറ്റ് വയാഡക്റ്റ് എന്നിവ ഇദ്ദേഹം രൂപകല്പന ചെയ്തതാണ്. ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഇരുമ്പുപണി രൂപകല്പന ചെയ്തതും ഗുസ്താവ് ഈഫലായിരുന്നു. 1912-ൽ ആദ്യത്തെ ഏറോനോട്ടിക്‌സ് പരീക്ഷണശാലയും സ്ഥാപിച്ചു. ആ വർഷം തന്നെ വിൻഡ് ടണലും രൂപകല്പന ചെയ്തു.
1923 ഡിസംബർ 27-ന് അദ്ദേഹം അന്തരിച്ചു.