ഗറില്ല ഗേൾസ്

(Guerrilla Girls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ത്രീപക്ഷ സംഘടനയെന്നാണ് ഗറില്ല ഗേൾസ് സ്വയം വിശേഷിപ്പിക്കുന്നത്. 1985ൽ അമേരിക്കയിൽ രൂപീകരിച്ച ഗറിലാ ഗേൾസിൽ അംഗങ്ങൾ ആരൊക്കെയാണെന്നതു പരമരഹസ്യമാണ്. [1]

ഗറില്ല ഗേൾസ് ലണ്ടനിലെ ഒരു മ്യൂസിയത്തിൽ

കൊച്ചി മുസിരിസ് ബിനലെ 2018

തിരുത്തുക
 
അവതരണത്തിൽ എല്ലായ്പ്പോഴും ഇവർ മാസ്ക് ധരിച്ചാണ് പ്രത്യക്ഷപ്പെടുക

ലോകത്തെ സ്ത്രീവിവേചനം മറ്റ് മേഖലകളെക്കാൾ കൂടുതലാണെന്ന് സമർത്ഥിക്കുന്ന അവതരണമാണ് ഇവർ നടത്തിയത്. സ്ത്രീസമത്വത്തെക്കുറിച്ച് സംസാരിക്കാൻ, കറുത്ത വേഷത്തിൽ മുഖം മൂടിയണിഞ്ഞാണ് അവർ സദസ്സിനു മുന്നിലേക്കെത്തുന്നത്. തങ്ങളുടെ മുഖം മൂടുന്നതിലൂടെ മനുഷ്യൻറെ സ്ഥായീഭാവമായ സ്വത്വത്തെ മറച്ച് അരങ്ങിലെത്തി സംവാദരീതിയിൽ ആനുകാലിക രാഷ്ട്രീയ പ്രശ്‌നങ്ങൾ, ലിംഗ രാഷ്ട്രീയം തുടങ്ങിയവയിലൂടെ തങ്ങളുടെ നിലപാടുകൾ ഇവർ രേഖപ്പെടുത്തുന്നു. [2]

രണ്ട് വർഷം മുമ്പ് ഇവർ യൂറോപ്പിലെ 383 കലാ മ്യൂസിയങ്ങളിലേക്ക് ചില ചോദ്യങ്ങൾ ഉന്നയിച്ച് കത്തുകളയച്ചു. ഈ മ്യൂസിയങ്ങളിലെ പ്രദർശനങ്ങളിലെ സ്ത്രീ പങ്കാളിത്തത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് കത്തിലുണ്ടായിരുന്നത്. ഇതിൽ 101 സ്ഥാപനങ്ങളിൽനിന്നാണ് മറുപടി ലഭിച്ചത്. അവയിൽ തന്നെ രണ്ട് സ്ഥാപനങ്ങളിൽ മാത്രമാണ് സ്ത്രീ സാന്നിദ്ധ്യമുണ്ടായിരുന്നത്. ഹോങ്കോങ് ആർട്ട് സ്‌കൂളിൽ 83 ശതമാനവും വനിത വിദ്യാർഥികളായിരുന്നു. എന്നാൽ കലാ പ്രദർശനത്തിന്റെ കാര്യം വരുമ്പോൾ വനിതാ പ്രാതിനിധ്യം തുലോം കുറവാണെന്ന് അവർ പറയുന്നു.[3]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-15. Retrieved 2018-12-15.
  2. http://www.deshabhimani.com/art-stage/kochi-muziris-biennale-2018-gorilla-girls/770145
  3. https://malayalam.samayam.com/latest-news/kerala-news/feminist-activist-artists-guerrilla-girls-in-kochi-muziris-biennale-2018/articleshow/67067921.cms
"https://ml.wikipedia.org/w/index.php?title=ഗറില്ല_ഗേൾസ്&oldid=3803767" എന്ന താളിൽനിന്ന് ശേഖരിച്ചത്