ഗ്രേറ്റ് വിക്ടോറിയ മരുഭൂമി
ഓസ്ട്രേലിയയിലെ വെസ്റ്റേൺ ഓസ്ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന ജനവാസം കുറഞ്ഞ ഒരു മരുഭൂമിയാണ് ഗ്രേറ്റ് വിക്ടോറിയ മരുഭൂമി (Great Victoria Desert)
ഗ്രേറ്റ് വിക്ടോറിയ മരുഭൂമി/Great Victoria Desert | |
---|---|
Width | 700 കി.മീ (430 മൈ) |
Area | 348,750 കി.m2 (134,650 ച മൈ) |
Geography | |
Country | Australia |
States | Western Australia and South Australia |
Coordinates | 29°09′S 129°16′E / 29.15°S 129.26°E |
ഭൂമിശാസ്ത്രം
തിരുത്തുകസ്ഥാനം
തിരുത്തുകഓസ്ട്രേലിയയിലെ ഏറ്റവും വലിയ മരുഭൂമി ആണിത്.[1] ഇതിൽ കുറെ മണൽക്കുന്നുകളും (sandhills), പുൽ സമതലങ്ങളും ഉരുളൻ കല്ലുകൾ നിറഞ്ഞ പ്രദേശങ്ങളും (desert pavement) ലവണ തടാകങ്ങളും ഉൾപ്പെടുന്നു. ഇതിന്റെ വീതി 700 കിലോമീറ്റർ (430 മൈ) (കിഴക്ക് പടിഞ്ഞാറായി) വിസ്തീർണ്ണം 348,750 ച. �കിലോ�ീ. (3.7539×1012 sq ft) ആകുന്നു. ഗ്രേറ്റ് വിക്ടോറിയ മരുഭൂമി വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഈസ്റ്റേൺ ഗോൾഡ്ഫീൽഡ്സ് പ്രദേശം മുതൽ [സൗത്ത് ഓസ്‌ട്രേലിയയിലെ ഗവ്ളർ നിരകൾ വരെ വ്യാപിച്ചു കിടക്കുന്നു
ഗ്രേറ്റ് വിക്ടോറിയ മരുഭൂമിയുടെ പടിഞ്ഞാറായി വെസ്റ്റേൺ ഓസ്ട്രേലിയ മാലീ പ്രദേശവും, വടക്ക് പടിഞ്ഞാറായി ലിറ്റ്ൽ സാന്റി മരുഭൂമിയും വടക്കായി ഗിബ്സൺ മരുഭൂമിയും സെൻട്രൽ റേഞ്ച് ക്സെറിക് ഷ്രബ്ലാന്റ് , കിഴക്ക് ഭാഗത്തായി തിരാരി മരുഭൂമി സ്റ്റർട്ട് സ്റ്റോണി മരുഭൂമി എന്നിവയും, തെക്കായി സതേൺ സമുദ്രത്തിനിടയിലായി നള്ളബോർ സമതലം എന്നിവ നിലകൊള്ളുന്നു.
കാലാവസ്ഥ
തിരുത്തുകവർഷപാതം കുറഞ്ഞതും നിയതമല്ലാത്തതുമാകുന്നു, ഒരു കൊല്ലത്തിൽ ശരാശരി ലഭിക്കുന്ന മഴയുടെ അളവ് 200- തൊട്ട് 250 മി.മീ (7.9- തൊട്ട് 9.8 ഇഞ്ച്) . ഇടിയോടുകൂടിയ മഴ വർഷത്തിൽ പതിനഞ്ചു മുതൽ ഇരുപത് തവണ വരെ ഇവിടെ പെയ്യാറുണ്ട്. . ഉഷ്ണകാലത്തെ താപനില 32- തൊട്ട് 40 °C (90- തൊട്ട് 104 °F) വരെയും ശൈത്യകാലത്ത് 18- തൊട്ട് 23 °C (64- തൊട്ട് 73 °F) വരെയും ആകുന്നു.
ജനവിഭാഗങ്ങൾ
തിരുത്തുകകൊഗാറ (Kogara), മിറിംഗ് (Mirning) പിറ്റ്ജന്ജത്ജാര (Pitjantjatjara) എന്നിവരുൾപ്പെടുന്ന ഓസ്ട്രേലിയൻ തദ്ദേശവാസികളാൺ* ഈ പ്രദേശത്ത് താമസിക്കുന്നവരിൽ ഭൂരിഭാഗവും.ഇവിടെ താമസിക്കുന്ന തദ്ദേശീയ ഓസ്‌ട്രേലിയക്കാരുടെ ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രേറ്റ് ഗ്രേറ്റ് വിക്ടോറിയ മരുഭൂമി മേഖലയിലെ തദ്ദേശീയ ചെറുപ്പക്കാർ അവരുടെ സംസ്കാരം നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി വിലുറാറ ക്രിയേറ്റീവ് പ്രോഗ്രാമുകളിൽ (Wilurarra Creative programs) പ്രവർത്തിക്കുന്നു.[2]
ഒറ്റപ്പെട്ട സ്ഥാനത്ത് നിലകൊള്ളുന്നതെങ്കിലും ഗ്രേറ്റ് വിക്ടോറിയയിലൂടെ കോന്നി സ്യൂ ഹൈവേയും ആൻ ബീഡൽ ഹൈവേയും ഉൾപ്പെടെയുള്ള പരുക്കൻ റോഡുകൾ കടന്നു പോകുന്നു.
ഈ മേഖലയിലെ മനുഷ്യന്റെ പ്രവർത്തനങ്ങളിൽ ചില ഖനന, ആണവായുധ പരീക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് [3]
ചരിത്രം
തിരുത്തുക1875-ൽ ബ്രിട്ടീഷ് പര്യവേക്ഷകനായ ഏണസ്റ്റ് ഗൈൽസ് ഈ മരുഭൂമി മുറിച്ചുകടക്കുന്ന ആദ്യത്തെ യൂറോപ്യനായി. അന്നത്തെ ബ്രിട്ടീഷ് ചക്രവർത്തിയായ വിക്ടോറിയ രാജ്ഞിയുടെ പേരിലാണ് അദ്ദേഹം ഈ മരുഭൂമിക്ക് നൽകിയത്. 1891-ൽ ഡേവിഡ് ലിൻഡ്സെയുടെ പര്യവേഷണം ഈ പ്രദേശത്തുകൂടി വടക്ക് നിന്ന് തെക്കോട്ട് സഞ്ചരിച്ചു. 1903 നും 1908 നും ഇടയിൽ ഫ്രാങ്ക് ഹാൻ ഈ പ്രദേശത്ത് സ്വർണത്തിനായി പര്യവേഷണം നടത്തി. 1960 കളിൽ ലെൻ ബീഡൽ ഈ പ്രദേശം പര്യവേക്ഷണം ചെയ്തു.
പരിസ്ഥിതി
തിരുത്തുകഗ്രേറ്റ് വിക്ടോറിയ മരുഭൂമി ഒരു വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് [[ecoregion|പരിസ്ഥിതിപ്രദേശാമാൺ*(ecoregion) [4] ഗ്രേറ്റ് വിക്ടോറിയ മരുഭൂമി എന്നുതന്നെയുള്ള പേരിൽ ഓസ്‌ട്രേലിയ ഐബിആർഎ (IBRA) പ്രദേശവുമാണിത്.[5]
ഈ പ്രദേശത്തിന് കാർഷികമേഖലയിൽ വളരെ പരിമിതമായ ഉപയോഗമേ ഉള്ളൂ എന്നതിനാൽ ആവാസവ്യവസ്ഥകൾ വലിയ മാറ്റമില്ലാതെ തുടരുന്നു. മരുഭൂമിയുടെ ചില ഭാഗങ്ങൾ തെക്കൻ ഓസ്‌ട്രേലിയയിലെ മാമുൻഗാരി കൺസർവേഷൻ പാർക്ക് (മുമ്പ് അൺനേംഡ് കൺസർവേഷൻ പാർക്ക് Unnamed Conservation Park എന്നറിയപ്പെട്ടിരുന്നു) ഉൾപ്പെടെയുള്ള പ്രദേശങ്ങളാണ്. ഓസ്‌ട്രേലിയയിലെ ലോക ബയോസ്ഫിയർ റിസർവുകളിൽ ഒന്നാണ് ഇത്[6]
അവലംബം
തിരുത്തുക- ↑ Great Victoria Desert – The Largest Desert in Australia. Birgit Bradtke. Retrieved 26 March 2013.
- ↑ Wilurarra Creative 2011;
- ↑ "Southern Australia". World Wildlife Fund. Retrieved 21 October 2015.
- ↑ "Great Victoria desert". Terrestrial Ecoregions. World Wildlife Fund.
- ↑ IBRA Version 7 data
- ↑ Australia's Biosphere Reserves. Department of Sustainability, Environment, Water, Populations and Communities. Retrieved 3 May 2015.