ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ: വൈസ് സിറ്റി

(Grand Theft Auto (video game) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജിടിഎ പരമ്പരയിലെ ഒരു സാഹസിക ത്രിമാന ഗെയിമാണ് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ:വൈസ് സിറ്റി. ഡിഎംഎ ഡിസൈൻ (ഇപ്പോൾ റോക്സ്റ്റാർ നോർത്ത്) നിർമ്മിച്ച് ബിഎംജി ഇൻട്രാക്റ്റീവാണ് ഇത് പ്രസിദ്ധീകരിച്ചത്. അമേരിക്കൻ നഗരമായ മിയാമിയോട് സാദൃശ്യമുള്ള വൈസ് സിറ്റി എന്ന സാങ്കൽപിക നഗരത്തിലാണ് ഇത് നടക്കുന്നത്. വൈസ് സിറ്റി എന്ന പദത്തിനർത്ഥം "മ്ലേശ്ച നഗരം" എന്നാണ്. ലിബർട്ടി സിറ്റിയിൽ തന്റെ മാഫിയ ബോസായ സോണി ഫോറെല്ലിക്ക് വേണ്ടി ഗുണ്ടാപ്പണി എടുക്കുന്ന ടോമി വെഴ്സെറ്റി വൈസ് സിറ്റിയിലേക്ക് 1986ൽ വരുന്നിടത്താണ് കഥ തുടങ്ങുന്നത്. സോണിയുടെ നിർദ്ദേശപ്രകാരം ഒരു മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയാണ് ടോമി വൈസ് സിറ്റിയിലേക്ക് വരുന്നത്. വൈസ് സിറ്റിയിൽ ടോമി സർവ്വശക്തനായ ഒരു മാഫിയ നേതാവായ് മാറുന്നതാണ് ഈ ഗെയിമിന്റെ പ്രമേയം. വിവിധ തരം വാഹനങ്ങളും ആയുധങ്ങളും ഉപയോഗിച്ച് ഓരോ ജോലികൾ പൂർത്തിയാക്കിയാണ് ഗെയിം മുന്നേറുന്നത്. വിവിധതരം ചീറ്റ് കോഡുകൾ ഉപയോഗിച്ച് കളിക്കാം എന്നതിനാൽ ഈ കളി വളരെയധികം ജനപ്രീതിയാർജിച്ചു. എന്നാൽ അമിതമായ സംഘട്ടനങ്ങൾ ഉൾപ്പെടുത്തിയതും അസഭ്യമായ ഭാഷയുടെ ഉപയോഗവും കാരണം പതിനഞ്ച് വയസ്സിനു മുകളിലുള്ളവർക്കേ ഈ ഗെയിം കളിക്കാനാവൂ.

വൈസ് സിറ്റി

വൈസ് സിറ്റിയിൽ രാത്രിയിൽ ബൈക്ക് ഓടിക്കുന്ന കഥാപാത്രം
വികസിപ്പിച്ചവർ ഡി.എം.എ ഡിസൈൻ (ഇപ്പോൾ റോക്ക്സ്റ്റാർ നോർത്ത്)
റോക്ക്സ്റ്റാർ വിയന്ന
പ്രകാശിപ്പിക്കുന്നവർ ബി.എം.ജി ഇന്ററാക്ടീവ്, എ.എസ്.സി, ടേക്ക്-ടൂ ഇന്ററാക്ടീവ്
പരമ്പര ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ
തട്ടകം ഡോസ് 6.0, മൈക്രോസോഫ്റ്റ് വിൻഡോസ്, പ്ലേസ്റ്റേഷൻ, ഗെയിം ബോയ് കളർ, ആൻഡ്രോയിഡ്
പുറത്തിറക്കിയത് പി.സി

October 1997
പ്ലേസ്റ്റേഷൻ
May 1998
ഗെയിം ബോയ് കളർ
1999
നേരിട്ടുള്ള ഡൗൺലോഡ് (Steam)
January 4, 2008

തരം ആക്ഷൻ
രീതി ഒരു കളിക്കാരൻ, പല കളിക്കാർ
Rating(s) BBFC: 18
ESRB: M, T (GBC)
OFLC: MA15+, M (GBC)
മീഡിയ തരം CD-ROM, cartridge, download
സിസ്റ്റം ആവശ്യകതകൾ 486 DX4/100Mhz CPU[1]
16 MB RAM
1 MB Video RAM
  1. ഡിഎംഎ ഡിസൈൻ (1997). Grand Theft Auto PC Edition Manual. ടേക്ക്-ടു ഇൻട്രാക്റ്റീവ്. p. 4.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക