ഗ്രേയ്സ് പോ
ഫിലിപ്പീൻസിലെ ഒരു രാഷ്ട്രീയപ്രവർത്തകയും സെനറ്ററും ആണ് ഗേയ്സ് പോ എന്നു സാധാരണ അറിയപ്പെടുന്ന മേരി ഗ്രേയ്സ് സൊനോറാ ലാമാൻസറസ്(ജനനം: 1968 സെപ്തംബർ 3). 2010 മുതൽ 2012 വരെ അവരെ മൂവി ആൻഡ് ടെലെവിഷൻ റെവ്യൂ ആൻഡ് ക്ലാസ്സിഫിക്കേഷൻ ബോർഡിന്റെ അദ്ധ്യക്ഷ ആയിരുന്നു. മദ്ധ്യഫിലിപ്പീൻസിലെ വിസയാസ് പ്രദേശത്തെ ഇലോ-ഇലോയിൽ ജനിച്ച്, ജനിച്ച ഉടനേ അമ്മ ഉപേക്ഷിച്ചു കളഞ്ഞ അവരെ വിഖ്യാത ഫിലിപ്പീൻ കലാകാരൻ ഫെർനാണ്ടോ പോ ജൂനിയറും പത്നി സൂസൻ റോസെസും ദത്തെടുത്തു വളർത്തുകയാണുണ്ടായത്. ഗ്രേയ്സ് പോയുടെ സ്വാഭാവിക മാതാപിതാക്കൾ ആരെന്നതിനെക്കുറിച്ച് ഊഹാപോഹങ്ങളേയുള്ളു. ഫിലിപ്പീൻസിന്റെ മുൻ-രാഷ്ട്രപതി ഫെർഡിനാന്റ് മർക്കോസും, സൂസൻ റോസെസിന്റെ സഹോദരിയും ചലച്ചിത്ര നടിയുമായ റോസ്മേരി സൊനോറയുമാണ് മാതാപിതാക്കളെന്നു ചിലർ കരുതുന്നു.[1]
ഗ്രേയ്സ് പോ-ലാമാൻസറസ് | |
---|---|
സെനറ്റർ | |
പദവിയിൽ | |
ഓഫീസിൽ ജൂൺ 30, 2013 | |
മൂവി ആൻഡ് ടെലെവിഷൻ റെവ്യൂ ആൻഡ് ക്ലാസ്സിഫിക്കേഷൻ ബോർഡ് അദ്ധ്യക്ഷ | |
ഓഫീസിൽ ഒക്ടോബർ 10, 2010 – ഒക്ടോബർ 2, 2012 | |
മുൻഗാമി | മരിയാ കൺസൊലീസാ പി. ലഗുവാർഡിയ |
പിൻഗാമി | യൂജീനിയോ എച്ച്. വില്ലാറീൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മേരി ഗ്രേയ്സ് സൊനോറാ പോ സെപ്റ്റംബർ 3, 1968 ഇലോ-ഇലോ പട്ടണ, ഫിലിപ്പീൻസ് |
ദേശീയത | ഫിലിപ്പീനോ |
രാഷ്ട്രീയ കക്ഷി | സ്വതന്ത്ര |
പങ്കാളി | തിയൊഡോറൊ ദാനിയേൽ മിസായേൽ നീൽ വി. ലാമാൻസരസ് |
കുട്ടികൾ | ഒരു ആൺകുട്ടി, രണ്ട് പെൺകുട്ടികൾ |
വസതി | ക്വസൺ പട്ടണം |
അൽമ മേറ്റർ | മനിലായിലെ യൂണിവേഴ്സിറ്റി ഓഫ് ഫിലിപ്പീൻസ് ബോസ്റ്റൺ കോളേജ് |
തൊഴിൽ | അദ്ധ്യാപിക |
വെബ്‌വിലാസം | http://gracepoe.ph/ |
അമേരിക്കൻ ഐക്യനാടുകളിലെ ബോസ്റ്റൺ കോളേജിൽ പഠിച്ച ഗ്രേയ്സ് പോ 2004 വരെ ജീവിച്ചത് ഐക്യനാടുകളിലായിരുന്നു. 2004-ൽ ഫിലിപ്പീൻ രാഷ്ട്രപതിപദവിയിലേക്കുള്ള വിവാദഭരിതമായ ഒരു മത്സരത്തിനുശേഷം വളർത്തച്ഛൻ ഫെർണാണ്ടോ പോ മരിച്ചതിനെ തുടർന്നാണ് അവർ ഫിലിപ്പീൻസിലേക്കു മടങ്ങിയത്. താമസിയാതെ അവർ ഫിലിപ്പീൻ രാഷ്ട്രീയത്തിൽ പ്രവർത്തനമാരംഭിച്ചു. ഫെർനാണ്ടോ പോ രാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം തെരഞ്ഞെടുപ്പിലെ അപാകതകളായിരുന്നു എന്നു കരുതിയ അവർ, തെരഞ്ഞെടുപ്പുകളെ നീതിർപൂർവമാക്കുന്നതിനു വേണ്ടിയുള്ള പരിഷ്കാരങ്ങൾക്കു വേണ്ടി വാദിച്ചു. 2010-ൽ രാഷ്ട്രപതി അക്വീനോ അവരെ മൂവി ആൻഡ് ടെലെവിഷൻ റെവ്യൂ ആൻഡ് ക്ലാസ്സിഫിക്കേഷൻ ബോർഡിന്റെ അദ്ധ്യക്ഷപദവിയിൽ നിയമിച്ചു. ആ പദവിയിൽ അവർ രാജ്യത്ത് പ്രബുദ്ധമായ ഒരു ചലച്ചിത്രാസ്വാദകസമൂഹം ഉണ്ടാകുവാൻ സഹായിക്കുന്ന നയങ്ങൾക്കു വേണ്ടി നിലകൊള്ളുകയും ഫിലിപ്പീൻസിലെ ചലച്ചിത്ര-ടെലിവിഷൻ മാദ്ധ്യമങ്ങളുടെ വളർച്ചയിൽ ശ്രദ്ധിക്കുകയും ചെയ്തു.
2012-ൽ രാഷ്ട്രപതി അക്വീനോയുടെ സഖ്യകക്ഷികളുമായി ധാരണയുള്ള സ്വതന്ത്ര്യസ്ഥാനർത്ഥിയായി അവർ ഫിലിപ്പീൻസ് നിയമനിർമ്മാണസഭയുടെ ഉപരിമണ്ഡലമായ സെനറ്റിലേക്കു മത്സരിച്ചു. ആ തെരഞ്ഞെടുപ്പിൽ ആദ്യം വിജയസാദ്ധ്യത ഇല്ലെന്നു തോന്നിയെങ്കിലും ഒടുവിലവർ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ സ്ഥാനാർത്ഥിയായി വിജയിച്ച് സെനറ്റ് അംഗമായി.
അവലംബം
തിരുത്തുക- ↑ The Grace and Burden of Her Name, ഫിലിപ്പീൻ ഡെയ്ലി ഇൻക്വയറർ പത്രം 2014 ജനുവരി 4-നു പ്രസിദ്ധീകരിച്ച ലേഖനം