ഗവണ്മെന്റ് തിരുവണ്ണാമലൈ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ

(Government Tiruvannamalai Medical College and Hospital എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ തമിഴ്‌നാട് സർക്കാർ നടത്തുന്ന ഒരു മെഡിക്കൽ കോളേജാണ് ഗവൺമെന്റ് തിരുവണ്ണാമലൈ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (ജിടിഎംസിഎച്ച്) (அரசினர் திருவண்ணாமலை மருத்துவ கல்லூரி மற்றும் மருத்துவமனை-അരസിയർ തിരുവണ്ണാമലൈ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ) . തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ തിരിഞ്ചപുരം യൂണിയനിൽ വെങ്കിക്കൽ ന്യൂ ടൗണിലെ തിരുവണ്ണാമലൈ ഔട്ടർ റിംഗ് റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

Government Tiruvannamalai Medical College and Hospital
Map
Geography
LocationThiruvannamalai Outer Ring Road, Vengikkal New town, Thirinjapuram Union, Thiruvannamalai District, Tamil Nadu, India
Coordinates12°13′34″N 79°03′58″E / 12.225987°N 79.066088°E / 12.225987; 79.066088
Organisation
TypeTeaching Hospital
History
Opened2012
Links
Websitewww.gtvmmc.ac.in/gtvmmc/
ListsHospitals in India

2012 ഏപ്രിൽ 1-ന് 440 കിടക്കകളുള്ള തിരുവണ്ണാമലൈ ഗവൺമെന്റ് ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്പിറ്റൽ (1950-ൽ സർക്കാർ താലൂക്ക് ആശുപത്രിയായി ആരംഭിച്ചത്) മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റി മെഡിക്കല് കോളേജ് ആക്കി ഉയർത്തി, തുടർന്ന് 100 എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്യുന്ന ഒരു അധ്യാപന ആശുപത്രിയായി പുനരാരംഭിച്ചു. ആദ്യ ബാച്ച് 2013-2014 വർഷത്തിൽ പഠനം ആരംഭിച്ചു.

ചരിത്രം

തിരുത്തുക

1950 ൽ താലൂക്ക് ആശുപത്രിയായി തുടങ്ങിയ സ്ഥാപനം 1989 ൽ ഡിസ്ട്രിക്ട് ഹെഡ് കൊട്ടേഴ്സ് ആശുപത്രിയായും പിന്നീട് 2012 ൽ മെഡിക്കൽ കോളേജ് ആയും ഉയർത്തി.[1]

  1. "Tiruvannamalai Medical College Cutoff Fees Admission Courses". MBBSCouncil.