ഗുഡ്നൈറ്റ് സ്ക്രബ് ദേശീയോദ്യാനം

(Goodnight Scrub National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗുഡ്നൈറ്റ് സ്ക്രബ് ദേശീയോദ്യാനം ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലാണ് സ്ഥിതിചെയ്യുന്നത്. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 274 കിലോമീറ്റർ അകലെയാണിതിന്റെ സ്ഥാനം. ബർനെറ്റ് നദിയുടെ ജലസംഭരണമേഖല, സൗത്ത് ഐസ്റ്റ് ക്യൂൻസ്ലാന്റ് ജൈവമേഖലകൾ എന്നിവിടങ്ങളിലായി ഈ ദേശീയോദ്യാനത്തിൽ 66.7 ചതുരശ്രകിലോമീറ്റർ കരപ്രദേശം ഉൾപ്പെടുന്നു. [1]

ഗുഡ്നൈറ്റ് സ്ക്രബ് ദേശീയോദ്യാനം
Queensland
ഗുഡ്നൈറ്റ് സ്ക്രബ് ദേശീയോദ്യാനം is located in Queensland
ഗുഡ്നൈറ്റ് സ്ക്രബ് ദേശീയോദ്യാനം
ഗുഡ്നൈറ്റ് സ്ക്രബ് ദേശീയോദ്യാനം
നിർദ്ദേശാങ്കം25°13′19″S 151°55′12″E / 25.22194°S 151.92000°E / -25.22194; 151.92000
വിസ്തീർണ്ണം63.30 കി.m2 (24.44 ച മൈ)
Managing authoritiesQueensland Parks and Wildlife Service
Websiteഗുഡ്നൈറ്റ് സ്ക്രബ് ദേശീയോദ്യാനം
See alsoProtected areas of Queensland

ഗുഡ്നൈറ്റ് സ്ക്രബ് ദേശീയോദ്യാനം ഹൂപ്പ് പൈൻ മരങ്ങൾ കൂടുതലായുള്ള വരണ്ട മഴക്കാടുകൾ സംരക്ഷിക്കുന്നു. [2] അപൂർവ്വമോ വംശനാശഭീഷണി നേരിടുന്നതോ ആയ കുറഞ്ഞത് അഞ്ച് സ്പീഷീസുകളെ എങ്കിലും ഈ ദേശീയോദ്യാനത്തിൽ കണ്ടെത്തിയിട്ടൂണ്ട്. [1]

കാമ്പിങ്ങ് ഈ ദേശീയോദ്യാനത്തിൽ അനുവദനീയമല്ല. [2] നടപ്പാതകൾ ഇവിടെയില്ല. എങ്കിൽക്കൂടി ഇവിടെ അഗ്നിപ്പാതകൾ ഉണ്ട്.

  1. 1.0 1.1 "Goodnight Scrub National Park". Wetlandinfo. Department of Environment and Heritage Protection. Retrieved 3 May 2015.
  2. 2.0 2.1 "About Goodnight Scrub National Park". Department of National Parks, Sport and Racing. 20 June 2013. Archived from the original on 2016-10-23. Retrieved 3 May 2015.