സൽഭരണം

(Good governance എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്താരാഷ്ട്ര വികസനം സംബന്ധിച്ച കൃതികളിലും ലേഖനങ്ങളിലും ഉപയോഗിക്കുന്നതും ശരിയായി നിർവചിക്കാൻ പ്രയാസമുള്ളതുമായ ഒരു പ്രയോഗമാണ് സ‌ൽഭരണം (ഗുഡ് ഗവേണൻസ്). പൊതു സ്ഥാപന‌ങ്ങളുടെ നടത്തിപ്പ്, പൊതുസ്വത്തിന്റെ മേൽനോട്ടം എന്നിവ നന്നായി നടക്കുക എന്നതാണ് ഈ പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത്. "തീരുമാനങ്ങളെടുക്കുന്ന പ്രക്രീയയെയും അവ നടപ്പിലാക്കുകയോ നടപ്പിലാക്കാതിരിക്കുകയോ ചെയ്യൂന്ന പ്രക്രീയയെയുമാണ് " ഭരണം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് .[1] ഭരണം എന്ന വാക്ക് കോർപ്പറേറ്റുക‌ൾക്കും പ്രാദേശിക, ദേശീയ, അന്തർദ്ദേശീയ തലത്തിലുള്ള സ്ഥാപനങ്ങൾക്കും ബാധകമാണ്.[1]

ഫലപ്രദമല്ലാത്ത സാമ്പത്തികവ്യവസ്ഥകളെയും രാഷ്ട്രീയ വ്യവസ്ഥകളെയും ഫലപ്രദമായവയോട് തട്ടിച്ചുനോക്കാനുള്ള ഒരു മാതൃക എന്ന നിലയിലാണ് "സൽഭരണം" എന്ന ആശയം കൂടുതലും ഉപയോഗിക്കുന്നത്. [2] പൊതുജനങ്ങളുടെ ആവശ്യങ്ങൾ (ചില പ്രത്യേക വിഭാഗങ്ങളുടേതല്ല) നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് ഈ ആശയത്തിന്റെ അടിസ്ഥാനം. വർത്തമാനകാലത്ത് ഏറ്റവും "വിജയകരമായി" പ്രവർത്തിക്കുന്ന ഭരണകൂടങ്ങൾ ലിബറൽ ഡെമോക്രാറ്റിക് ഭരണവ്യവസ്ഥയുള്ളവയാണ്. യൂറോപ്പിലും അമേരിക്കയിലുമാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ഇവയെ മറ്റു രാജ്യങ്ങളുടെ വ്യവസ്ഥകൾ അളക്കാനുള്ള അളവുകോലായി ഉപയോഗിക്കാറുണ്ട്.[2] പല വീക്ഷണകോണുകളിൽ നിന്ന് നോക്കുമ്പോൾ സൽഭരണത്തിന് പല അർത്ഥ‌ങ്ങളാണുള്ളത്.[3][4][5]

  1. 1.0 1.1 What is Good Governance Archived 2014-01-27 at the Wayback Machine.. UNESCAP, 2009. Accessed July 10, 2009.
  2. 2.0 2.1 Khan 16
  3. Agere 1
  4. Agere 4
  5. Poluha, Eva; Rosendahl, Mona (2002). Contesting 'good' governance:crosscultural perspectives on representation, accountability and public space. Routeledge. ISBN 978-0-7007-1494-0. found at Google books

ഗ്രന്ഥങ്ങൾ

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൽഭരണം&oldid=4113806" എന്ന താളിൽനിന്ന് ശേഖരിച്ചത്