ഗൊങ്കാല കൂട്ടക്കൊല
1999 സെപ്തംബർ പതിനെട്ടാം തീയതി ശ്രീലങ്കയിലെ അമ്പാര ജില്ലയിലുള്ള ഗൊങ്കാല എന്ന ഗ്രാമത്തിലെ 50 ഓളം വരുന്ന ആളുകളെ എൽ.ടി.ടി.ഇ എന്ന തീവ്രവാദസംഘടന കൊലപ്പെടുത്തിയ സംഭവമാണ് ഗൊങ്കാല കൂട്ടക്കൊല എന്നറിയപ്പെടുന്നത്.[1] കൊല്ലപ്പെട്ടവരിൽ സ്ത്രീകളും, പുരുഷന്മാരും, കൊച്ചു കുട്ടികളും ഉൾപ്പെട്ടിരുന്നു. ആക്രമണം നടത്തിയ തീവ്രവാദികളിൽ ഏറേയും വനിതകളായിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. ഈ സംഭവത്തിനു മുമ്പ് എൽ.ടി.ടി.ഇ നടത്തിയ ആക്രമണങ്ങളിലൊന്നിലും വനിതകൾ കാര്യമായി ഇടപെട്ടിരുന്നില്ല.
ഗൊങ്കാല കൂട്ടക്കൊല | |
---|---|
സ്ഥലം | ഗൊങ്കാല, അമ്പാര, ശ്രീലങ്ക |
തീയതി | 18 സെപ്തംബർ 1999 |
ആക്രമണത്തിന്റെ തരം | കൂട്ടക്കൊല |
ആയുധങ്ങൾ | കത്തികൾ, തോക്കുകൾ |
മരിച്ചവർ | 54 |
ആക്രമണം നടത്തിയത് | എൽ.ടി.ടി.ഇ. |
പങ്കെടുത്തവർ | ~75 |
കൂട്ടക്കൊല
തിരുത്തുക1999 സെപ്തംബർ 18 ആം തീയതി അതിരാവിലെ അമ്പാരയിലുള്ള 31 ആം നമ്പർ കോളനിയിലാണ് അക്രമം അരങ്ങേറിയത്. ഗ്രാമത്തിലേക്കു ഇരച്ചു കയറിയ എൽ.ടി.ടി.ഇ തീവ്രവാദികൾ ഉറങ്ങികിടന്നിരുന്ന അമ്പതോളം സിംഹളരെ കൊലപ്പെടുത്തി. ഈ കോളനിയിലെ അക്രമത്തിനുശേഷം,തൊട്ടടുത്ത അയൽപ്രദേശങ്ങളിലെ വീടുകളിൽ നാലു പേരെ കൂടി തീവ്രവാദികൾ കൊന്നൊടുക്കി.
ഇരകൾ
തിരുത്തുക27 പുരുഷന്മാരും 17 സ്ത്രീകളും പത്തു കുട്ടികളും ആണു അക്രമത്തിൽ കൊല്ലപ്പെട്ടത്. മരിച്ച രണ്ടു സ്ത്രീകൾ ഗർഭിണികളായിരുന്നു. ഫോറൻസിക് റിപ്പോർട്ടുകൾ പ്രകാരം, ഒരാളെ മാത്രമാണ് വെടിവെച്ചു കൊന്നത്, കത്തികളും , വാളുകളുമുപയോഗിച്ചായിരുന്നു ബാക്കിയുള്ളവരെ കൊലപ്പെടുത്തിയത്.[2]
അവലംബം
തിരുത്തുക- ↑ "Carnage in eastern Sri Lanka". The Frontline. 1999-10-08. Archived from the original on 2016-10-15. Retrieved 2016-10-15.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Pre-dawn horror in Ampara". The Sunday Times. 1999-09-19. Archived from the original on 2016-10-15. Retrieved 2016-10-15.
{{cite news}}
: CS1 maint: bot: original URL status unknown (link)