വെയ്ക്കി

(Go (game) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2000 വർഷങ്ങൾക്ക് മുൻപ് ചൈനയിൽ ഉടലെടുത്ത ഒരു പലകക്കളത്തിൽ കളിക്കുന്ന കളിയാണ് വെയ്ക്കി അല്ലെങ്കിൽ ഗൊ ‌(Go game). ( ചൈനീസിൽ "വെയ്ക്കി", ജപ്പനീസിൽ "ഇഗൊ" , കൊറിയനിൽ "ബാധുക്ക്" ). സരളമായ നിയമങ്ങൾ പാലിക്കുന്നതോടോപ്പം നയോപായ വൈദഗ്ദ്ധ്യം കാണിക്കേണ്ട കളിയാണ് ഇത്.

വെയ്ക്കി
photograph of Go equipment with game in progress
പലകയിലെ 19×19 വരകളുടെ ചേർപ്പുകളിൽ കളി പുരോഗമിക്കുന്നു.
കളിക്കാർ 2
Age range3+ [1]
കളി തുടങ്ങാനുള്ള സമയം Minimal
കളിക്കാനുള്ള സമയം Casual: 20–90 minutes
Tournament: 1–6 hours[a]
അവിചാരിതമായ അവസരം None
വേണ്ട കഴിവുകൾ Tactics, strategy, observation
a Some professional games take more than 16 hours and are played in sessions spread over two days.

19×19 വിതരണ ശൃംഖലയുള്ള വരകൾ ചേർന്ന കളത്തിൽ രണ്ടുപേർ ചേർന്ന് കളിക്കുന്ന കളിയാണ്, വെള്ളയും കറുപ്പും നിറങ്ങളിലുള്ള കല്ലുകൾ ഉപയോഗിച്ചാണ് കളിക്കുന്നത്. കളത്തിൽ സ്വന്തം കല്ലുകൾ എതിരാളിയേക്കാൾ കൂടുതൽ നിറക്കുക എന്നതാണ് കളിയുടെ ലക്ഷ്യം. എന്നാൽ ഒരിക്കൽ കളത്തിൽ വച്ച കല്ല് മാറ്റുവാൻ കഴിയുന്നതല്ല കല്ലുകൾ വെട്ടിയെടുക്കാവുന്നതാണ്. കളി അവസാനിക്കുമ്പോൾ കളത്തിലുള്ള കല്ലുകളുടെ എണ്ണവും വെട്ടിയെടുത്ത കല്ലുകളുടെ എണ്ണവും കണക്കാക്കുന്നു.

ഉടലെടുത്തത് പുരാതന ചൈനയിലാണെങ്കിലും ദക്ഷിണേഷ്യയിൽ എല്ലാം ഈ കളി പ്രചാരത്തിലുണ്ട് കൊറിയ ജപ്പാൻ എന്നീ രാജ്യങ്ങളിൽ ഈ കളി പ്രസിദ്ധമാണ്. 2003 ലെ ഒരു കണക്കെടുപ്പിൽ 27 ദശലക്ഷം പേരോളം ഈ കളി കളിക്കുന്നതായി കാണുന്നു.

  1. "Info for School Teachers and other Youth Go Organisers". British Go Association. Who can play go?. Retrieved 2011-08-10.
"https://ml.wikipedia.org/w/index.php?title=വെയ്ക്കി&oldid=2404990" എന്ന താളിൽനിന്ന് ശേഖരിച്ചത്