ഘെരാവോ

(Gherao എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു തരം സമരമുറയാണ് ഘെരാവോ . `ഘേർന' എന്ന ഹിന്ദി പദത്തിൽനിന്നാണ് ഉത്പത്തി. വളഞ്ഞു തടയുക, നിരോധിക്കുക എന്നെല്ലാമാണർഥം. അധികാരികളെ തടഞ്ഞ്, വളഞ്ഞുവച്ച് ഉടനെ തീരുമാനമെടുക്കാൻ ഈ സമരരൂപത്തിലൂടെ നിർബന്ധിക്കുന്നു. ഇന്ത്യയിലെ പല സ്ഥലങ്ങളിലും 1965 നുശേഷം ഈ സമരമുറ പ്രയോഗിക്കപ്പെടുകയുണ്ടായി . യൂറോപ്പിലും അമേരിക്കയിലും വളരെ മുൻപുതന്നെ ഈ രീതിയിലുള്ള സമരമുറ നടന്നിതുണ്ട് . ഘെരാവോ നടത്തിയാണ് ജോൺ രാജാവിനെക്കൊണ്ട് 1215മാഗ്നാകാർട്ട മുദ്രവച്ചത്. ബഹുജനപിന്തുണയോടെ മാത്രമേ ഈ സമരമുറ സാധ്യമാകൂ. അധികാരികളുടെ ഫോൺബന്ധം വിച്ഛേദിക്കുക, മലമൂത്രവിസർജനം നടത്താൻ വിടാതിരിക്കുക, വെള്ളംപോലും നല്കാതിരിക്കുക തുടങ്ങിയവ സമരമുറയെ രൂക്ഷമാക്കാൻ ഉപയോഗിക്കുന്നു. ചിലപ്പോൾ ആവശ്യം സാധിച്ചുകിട്ടാനായി ഇത് മണിക്കൂറുകളോളം നീളാറണ്ട് . ഇന്ത്യൻ ക്രിമിനൽ നിയമപ്രകാരം ഇത് ശിക്ഷാർഹമാണ്.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഘെരാവോ&oldid=1696896" എന്ന താളിൽനിന്ന് ശേഖരിച്ചത്