ഉഷ്ണജലധാര

(Geyser എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂമിയുടെ ഉള്ളറകളിലെ ചുട്ടുപഴുത്ത ശിലാപടലങ്ങളുമായോ അവിടെയുള്ള അത്യുന്നതോഷ്മാവ് വഹിക്കുന്ന നീരാവിയുമായോ സമ്പർക്കത്തിൽ വരുന്ന ഭൂഗർഭജലമാണ് ഉഷ്ണജലധാരയായി പ്രവഹിക്കുന്നത് (Geyser). തുടർച്ചയായോ നിശ്ചിതസമയം ഇടവിട്ടോ ഉഷ്ണജലവും ചൂടുബാഷ്പവും ഭൂവൽക്ക വിദരത്തിലൂടെ മേലോട്ട് ചീറിപ്പൊങ്ങുന്ന ഉറവകളാണിവ. ലോകത്താകമാനം ആയിരത്തോളം ഉഷ്ണജലധാരകളുണ്ട്.[1][2]

ഓൾഡ് ഫെയ്ത്ഫുൾ ഉഷ്ണജലധാര
ഓൾഡ് ഫെയ്ത്ഫുൾ ഉഷ്ണജലധാര

രൂപീകരണം

തിരുത്തുക

അഗ്നിപർവ്വതങ്ങളോട് അനുബന്ധമായാണ് ചൂടുനീരുറവകൾ കാണപ്പെടുന്നത്. പലപ്പോഴും ഇവ താൽക്കാലിക പ്രതിഭാസമായാണ് കാണപ്പെടുന്നത്. ഭൂമിക്കടിയിലെ മാഗ്മയാണ് ഉഷ്ണജലത്തിന് ചൂട് പ്രദാനം ചെയ്യുന്നത്. ഭൂപടലത്തിലെ വിടവുകളിലൂടെ അമിത സമ്മർദ്ദത്തിൽ പുറത്തു വരുന്ന ജലം ഉഷ്ണജലധാരയായി മാറുന്നു.

പ്രധാന ഉഷ്ണജലധാരകൾ

തിരുത്തുക

അമേരിക്കൻ ഐക്യനാടുകളിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ഓൾഡ് ഫെയ്ത്ഫുൾ എന്ന ഉഷ്ണജലധാര പ്രശസ്തമാണ്. ഇപ്പോൾ പ്രവർത്തനസജ്ജമായ ഉഷ്ണജലധാരകളിൽ ഏറ്റവും വലിപ്പമേറിയതും ഓൾഡ് ഫെയ്ത്ഫുള്ളാണ്. 91 മിനിറ്റ് ഇടവിട്ടാണ് ഇവിടന്ന് ഉഷ്ണജലം ചീറിയൊഴുകുന്നത്. ഭാരതത്തിൽ ജമ്മു-കശ്മിർ, പഞ്ചാബ്, ബിഹാർ, ആസാം എന്നീ സംസ്ഥാനങ്ങളിൽ ചൂടുനീരുറവകൾ ഉണ്ട്.

  1. "Definition of geyser noun from Cambridge Dictionary Online". Retrieved 2011-07-09.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-06. Retrieved 2015-08-23.
"https://ml.wikipedia.org/w/index.php?title=ഉഷ്ണജലധാര&oldid=3774333" എന്ന താളിൽനിന്ന് ശേഖരിച്ചത്