ഭൂതാപോർജ്ജം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
തിളച്ചുരുകി ദ്രാവകരൂപത്തിലുള്ള ഭൗമാന്തർഭാഗത്തിന് മാഗ്മ എന്നാണ് പേര്. ഭൂമിയ്ക്കുള്ളിലെ ചൂട് ഊർജ്ജോല്പാദനത്തിനായി ചോർത്തിയെടുക്കുന്ന രീതിയും നിലവിലുണ്ട്. പ്രകൃത്യാ ഭൂമിയ്ക്കു പുറത്തേയ്ക്ക് വരുന്ന നീരാവിയും ഉഷ്ണജലപ്രവാഹവും ഊർജ്ജാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താം.തണുപ്പ്കാലത്ത് മുറികൾ ചൂടാക്കാനും ഭക്ഷണം പാകം ചെയ്യാനും വെള്ളം ചൂടാക്കാനുമൊക്കെ ഇവയെ പ്രയോജനപ്പെടുത്താം.
ചില സ്ഥലങ്ങളിൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും അധികം താഴ്ച്ചയിലല്ലാതെ ചുട്ട്പഴുത്ത പാറക്കെട്ടുകളും മറ്റും കണ്ടെത്താനാകും; പ്രത്യേകിച്ച് അഗ്നിപർവ്വത സാമീപ്യമുള്ള സ്ഥലങ്ങളിൽ. ഇങ്ങനെയുള്ള പ്രദേശം തുരന്ന് പൈപ്പുകളിറക്കി ഉയർന്ന മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്യുന്നു. വെള്ളം ചുട്ടുപഴുത്ത പാറക്കെട്ടിൽ തട്ടുമ്പോൾ വളരെ വലിയ വിള്ളലുകളുണ്ടാകുന്നു.ഈ വിള്ളലുകളിലേയ്ക്കു ചെല്ലുന്ന വെള്ളം അവിടത്തെ അത്യുഗ്രമായ ചൂട് കൊണ്ട് ഉടനെ തിളച്ച് നീരാവിയായി മാറുന്നു. പാറക്കെട്ടിലേയ്ക്ക് രണ്ടാമതൊരു ദ്വാരം തുരന്ന് അതിലൂടെ ഈ നീരാവിയെ പുറത്തേയ്ക്ക് കൊണ്ട് വരാം.ഈ നീരാവിയുപയോഗിച്ച് ആവി ടർബൈനുകളെ തിരിച്ച് താപവൈദ്യുതനിലയത്തിലേതെന്ന പോലെ വൈദ്യുതി ഉല്പാദനം നടത്താം.
ഭൂതാപോർജ്ജം വന്തോതിൽ ചൂഷണം ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ ഭൂതാപക്കിണറിനു ചുറ്റുമുള്ള കുറേ സ്ഥലം (ഏകദേശം ആറു ച.കി.മീ) കാലക്രമേണ കുറേ താഴ്ന്നു പോകാനിടയുണ്ടെന്നതാണ് ഇത്തരത്തിലുള്ള ഊർജ്ജോപയോഗം വരുത്തിവയ്ക്കാവുന്ന ഏക പരിസ്ഥിതി പ്രശ്നം.[അവലംബം ആവശ്യമാണ്] നിർജ്ജീവമായിക്കഴിഞ്ഞ അഗ്നിപർവ്വതപ്രദേശങ്ങളിൽ ഭൂതാപോർജ്ജം ചൂഷണം ചെയ്യുക പൊതുവെ ലാഭകരമാണ്.കാരണം ഈ പ്രദേശങ്ങളിൽ ചുട്ടുപഴുത്ത പാറക്കൂട്ടങ്ങൾക്കായി അധികം താഴ്ച്ചയിൽ കുഴിക്കേണ്ടി വരില്ല. കൂടാതെ, സജീവമായിരിയ്ക്കുന്ന അഗ്നിപർവ്വതങ്ങളുടെയും ഭൂതാപോർജ്ജ ചൂഷണത്തിനായി ഉപയോഗപ്പെടുത്താനാവുമോ എന്ന് ശാസ്ത്രജ്ഞന്മാർ ആലോചിക്കുന്നുണ്ട്.
അവലംബം
തിരുത്തുകപരിസ്ഥിതി വിജ്ഞാനകോശം,കേരള സർവ്വവിജ്ഞാനകോശ ഇൻസ്റ്റിട്യൂട്ട്