ജോർജ് ട്യൂപൗ അഞ്ചാമൻ
ദക്ഷിണ പസഫിക് മേഖലയിലെ ദ്വീപ് രാഷ്ട്രമായ ടോംഗയുടെ രാജാവായിരുന്നു ജോർജ് ട്യൂപൗ അഞ്ചാമൻ
ജോർജ് ട്യൂപൗ അഞ്ചാമൻ | |
---|---|
ഭരണകാലം | 11 September 2006 – 18 March 2012 |
കിരീടധാരണം | 1 August 2008 |
മുൻഗാമി | Tāufaʻāhau Tupou IV |
പിൻഗാമി | Tupou VI |
Prime Ministers | |
മക്കൾ | |
'Ilima Lei Tohi (Illegitimate) | |
രാജവംശം | House of Tupou |
പിതാവ് | Tāufaʻāhau Tupou IV |
മാതാവ് | Halaevalu Mataʻaho ʻAhomeʻe |
ജീവിതരേഖ
തിരുത്തുകദക്ഷിണ പസഫിക് മേഖലയിലെ അവസാന ഏകാധിപത്യ രാഷ്ട്രമായി കണക്കാക്കുന്ന ടോംഗയിൽ ജനാധിപത്യ പരിഷ്‌കരണങ്ങൾക്ക് തുടക്കമിട്ട രാജാവാണ് 2006-ൽ സ്ഥാനമേറ്റ ജോർജ് ട്യൂപൗ അഞ്ചാമൻ. ഓക്‌സ്ഫഡിൽ നിന്ന് പഠനം കഴിഞ്ഞ ഇദ്ദേഹം അവിവാഹിതനാണ്. ടോംഗോ പാർലമെന്റിനും മന്ത്രിസഭയ്ക്കും നിർണായക അധികാരങ്ങൾ നൽകാനുള്ള തീരുമാനമെടുത്തത് ജോർജ് ട്യൂപൗ ആയിരുന്നു. 165-വർഷം നീണ്ട ഏകാധിപത്യത്തിനൊടുവിൽ 2010 നവംബറിലാണ് ഇവിടെ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത്. 170 ചെറു ദ്വീപുകളിൽ പരന്നു കിടക്കുന്ന ടോംഗയിലെ ജനങ്ങൾ ഒന്നടങ്കം വോട്ടവകാശം വിനിയോഗിച്ചിരുന്നു[1].40 വർഷം ഭരണം നടത്തിയ പിതാവ് ടോഫാഹോ ടുപോവിൻറെ പിൻഗാമിയായാണു ജോർജ് ടുപോവ് അഞ്ചാമൻ അധികാരമേറ്റത്. സഹോദരനും കിരീടവകാശിയുമായ ടുപോട്ടോ ലവക അടുത്ത രാജാവാകും. സഹോദരനായ ട്യൂപൗത്തോ ലവാക്കാ രാജകുമാരനാണ് അടുത്ത കിരീട അവകാശി.
മരണം
തിരുത്തുകഹോങ്കോങിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെത്തുടർന്ന് അദ്ദേഹത്തിൻറെ വൃക്ക നീക്കം ചെയ്തിരുന്നു. അവിവാഹിതനാണ്.[2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 20 മാർച്ച് 2012. Retrieved 20 മാർച്ച് 2012.
- ↑ http://www.metrovaartha.com/2012/03/19083235/TONGA-KING-DEAD-20120319.html[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
തിരുത്തുക- King George Tupou V interviewed by the BBC, 31 July 2008
- The New King of Tonga gallery
- King George Tupou V Passing out parade, Sandhurst, 1968