ജോർജ്ജ് മൈക്കൽ
ഒരു ഇംഗ്ലീഷ് പോപ്പ് താരമാണ് ജോർജ്ജ് മൈക്കൽ (ജനനം: 25 ജൂൺ 1963). സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത നിർമാതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. സുഹൃത്തായ ആൻഡ്രൂ റിഡ്ജ്ലിയുമായി ചേർന്ന് രൂപീകരിച്ച വാം! എന്ന ബാൻഡിലൂടെയാണ് പ്രശസ്തനായത്. 1984-ൽ പുറത്തിറങ്ങിയ കെയർലെസ്സ് വിസ്പർ എന്ന ആദ്യ സോളോയുടെ വിൽപ്പന ആറ് ദശലക്ഷം കടന്നു. 1987-ൽ പുറത്തിറങ്ങിയ ആദ്യ സോളോ ആൽബമായ ഫെയ്ത്ത്-ന്റെ വിൽപ്പന 20 ദശലക്ഷം കവിഞ്ഞു.
ജോർജ്ജ് മൈക്കൽ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ജോർജ്ജോയിസ് കൈരിയാക്കോസ് പനായിയൗതൗ |
ജനനം | കിഴക്കൻ ഫിഞ്ച്ലി, ഉത്തര ലണ്ടൺ, ഇംഗ്ലണ്ട്, യു.കെ. | 25 ജൂൺ 1963
മരണം | 25 ഡിസംബർ 2016 |
വിഭാഗങ്ങൾ | പോപ്പ്, പോപ്പ് റോക്ക്, സിന്ത്പോപ്പ്, ബ്ലൂ-ഐഡ് സോൾ |
തൊഴിൽ(കൾ) | സംഗീതജ്ഞൻ, ഗായകൻ-ഗാനരചയിതാവ്, റെക്കോർഡ് നിർമ്മാതാവ്, നടൻ |
ഉപകരണ(ങ്ങൾ) | ശബ്ദം, അക്കൗസ്റ്റിക്ക് ഗിറ്റാർ, ഇലക്ട്രിക്ക് ഗിറ്റാർ, ബാസ് ഗിറ്റാർ, പിയാനോ, കീബോർഡ്, ഡ്രം, പെർക്കഷൻ, ഹോൺ |
വർഷങ്ങളായി സജീവം | 1981–ഇന്നുവരെ |
ലേബലുകൾ | Aegean, കൊളംബിയ, സോണി |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച പോപ്പ് ഗായകരിലൊരാളായ ഇദ്ദേഹത്തിന്റെ മൊത്തം റെക്കോഡ് വിൽപ്പന 100 ദശലക്ഷത്തിലേറെയാണ്. ബിൽബോർഡ് മാസിക 2008-ൽ പ്രസിദ്ധീകരിച്ച 'ചരിത്രത്തിലെ ഏറ്റവും മികച്ച 100 പോപ്പ് ഗായകരുടെ പട്ടിക'യിൽ 40-ആം സ്ഥാനത്ത് ജോർജ്ജ് മൈക്കൽ ആയിരുന്നു.
ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് 2005-ൽ എ ഡിഫറന്റ് സ്റ്റോറി എന്ന ഡോക്യുമെന്ററി നിർമ്മിക്കപ്പെട്ടു.ഗ്രാമി അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "Most Expensive Musical Instruments". Forbes. 10 April 2006. Archived from the original on 2012-12-08. Retrieved 15 February 2008.
- ↑ ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]