ജോർജ്ജ്‌ ഈസ്റ്റ്‌മാൻ

(George Eastman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈസ്റ്റ്‌മാൻ-കോഡാക്ക്‌ കമ്പനിയുടെ സ്ഥാപകനും ഫോട്ടോഗ്രാഫിക്ക് ഫിലിം റോളിന്റെ കണ്ടുപിടിത്തത്തിലൂടെ ഫോട്ടോഗ്രാഫിയെ മുഖ്യധാരയിലെത്തിക്കുകയും ചെയ്ത വ്യക്തിയുമാണ്‌ ‌ ജോർജ്ജ് ഈസ്റ്റ്മാൻ (ജൂലൈ 12, 1854മാർച്ച് 14, 1932)‍.

ജോർജ്ജ് ഈസ്റ്റ്മാൻ
ജോർജ്ജ് ഈസ്റ്റ്മാൻ
ജനനം(1854-07-12)ജൂലൈ 12, 1854
വാട്ടർവില്ലെ, ന്യൂയോർക്ക്
മരണം1932 മാർച്ച് 14
അന്ത്യ വിശ്രമംAshes Buried at Kodak Park
ദേശീയതഅമേരിക്കൻ
തൊഴിൽBusinessman, Inventor, Philanthropist
അറിയപ്പെടുന്നത്Photography pioneer, Founder of Eastman Kodak

ജീവിതരേഖ തിരുത്തുക

റോച്ചെസ്റ്ററിലെ വിദ്യാഭ്യാസത്തിനു ശേഷം ഇൻഷുറൻസ് കമ്പനിയിലും ബാങ്കിലും ജോലിചെയ്തു.

പ്രവർത്തനങ്ങൾ തിരുത്തുക

ഫോട്ടോഗ്രാഫിക്കാവശ്യമായ സാധനങ്ങൾ നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഇദ്ദേഹം ജലാറ്റിൻ ഡ്രൈപ്ലേറ്റുകൾ നിർമ്മിക്കുന്നതിനുള്ള സങ്കേതം വികസിപ്പിച്ചെടുത്തു. ഇദ്ദേഹം സ്ഥാപിച്ച ഈസ്റ്റ്മാൻ ഡ്രൈപ്ലേറ്റ് ആൻഡ് ഫിലിം കമ്പനി (1884) ആദ്യത്തെ `കൊഡാക്' ക്യാമറ വിപണിയിലിറക്കി (1888). 1892-ൽ കമ്പനിയുടെ പേര് ഈസ്റ്റ്മാൻ കൊഡാക് കമ്പനി എന്നാക്കി. 1900-ൽ കുട്ടികൾക്കു വേിയുള്ള ഒരു ഡോളർ മാത്രം വിലയുള്ള, ബ്രൗണീ ക്യാമറയും വിപണിയിലിറക്കി. 1927-ൽ ഫോട്ടോഗ്രാഫിക് വ്യവസായത്തിന്റെ യു.എസിലെ കുത്തക ഇദ്ദേഹം കൈവശത്താക്കി. ഇദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ വലിയ പങ്ക് റോച്ചെസ്റ്റർ യൂനിവേഴ്‌സിറ്റി, മസ്സാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി എന്നിവയുടെ വികസനത്തിനു സംഭാവനചെയ്തു. 75 കോടി ഡോളർ പല കാര്യങ്ങൾക്കു സംഭാവന ചെയ്തിട്ടുന്നൊണ് കണക്ക്. ലാഭവിഹിതം തൊഴിലാളികൾക്കു നൽകണമെന്ന ആശയം പ്രാവർത്തികമാക്കിയ ഈ മനുഷ്യസ്‌നേഹി ആത്മഹത്യ ചെയ്യുകയാണുായത്.


"https://ml.wikipedia.org/w/index.php?title=ജോർജ്ജ്‌_ഈസ്റ്റ്‌മാൻ&oldid=3088649" എന്ന താളിൽനിന്ന് ശേഖരിച്ചത്