ജോർജ് ബെസ്റ്റ്

(George Best എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കൻ അയർലന്റുകാരനായ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായിരുന്നു ജോർജ് ബെസ്റ്റ് (22 മെയ് 1946 – 25 നവംബർ 2005) . മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനു വേണ്ടിയും വടക്കൻ അയർലന്റ് ദേശീയ ടീമിനുവേണ്ടിയും ഇദ്ദേഹം കളിച്ചിരുന്നു. വേഗത, ത്വരണം, സന്തുലനം, ഇരുകാലുകളുടെയും പ്രയോഗം, പ്രതിരോധക്കാരെ മറികടക്കുന്നതിലുള്ള മികവ് തുടങ്ങിയവ വിങ്ങറായി കളിച്ച ഇദ്ദേഹത്തിന്റെ കേളീശൈലിയുടെ പ്രത്യേകതകളായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വർഷമായ 1968-ൽ, മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം യൂറോപ്യൻ കപ്പ് നേടുകയും യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ശാരീരികക്ഷമത ഉള്ളപ്പോഴെല്ലാം സ്ഥിരമായി അദ്ദേഹം ദേശീയ ടീമിൽ ഇടം നേടിയിരുന്നു. 37 മത്സരങ്ങൾ കളിക്കുകയും 9 ഗോളുകൾ അടിക്കുകയും ചെയ്തെങ്കിലും ദേശീയ ടീമിനു ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാൻ അദ്ദേഹത്തിനായില്ല.

George Best
Best pictured in Manchester United strip
Personal information
Full name George Best
Height 5 അടി (1.524000000 മീ)*
Position(s) Winger
Attacking midfielder
Youth career
1961–1963 Manchester United
Senior career*
Years Team Apps (Gls)
1963–1974 Manchester United 361 (137)
1974Jewish Guild (loan) 5 (0)
1974Dunstable Town (loan) 0 (0)
1975 Stockport County 3 (2)
1975–1976 Cork Celtic 3 (0)
1976 Los Angeles Aztecs 23 (15)
1976–1978 Fulham 42 (8)
1977–1978 Los Angeles Aztecs 32 (12)
1978–1979 Fort Lauderdale Strikers 26 (6)
1979–1981 Hibernian 17 (3)
1980–1981 San Jose Earthquakes 56 (28)
1980–1981 San Jose Earthquakes (indoor) 16 (25)
1982 Sea Bee 2 (0)
1982 Hong Kong Rangers 1 (0)
1983 Bournemouth 5 (0)
1983 Brisbane Lions 4 (0)
1983 Osborne Park Galeb 1 (1)
1983 Nuneaton Borough - (-)
1984 Tobermore United 1 (0)
Total 579 (205)
National team
1964–1977 Northern Ireland 37 (9)
*Club domestic league appearances and goals

1999-ൽ ഐ.എഫ്.എഫ്.എച്ച് നടത്തിയ നൂറ്റാണ്ടിലെ മികച്ച യൂറോപ്യൻ കളിക്കാരുടെ തെരെഞ്ഞെടുപ്പിൽ 11 -ാമനായും നൂറ്റാണ്ടിലെ മികച്ച ലോക കളിക്കാരുടെ തെരഞ്ഞെടുപ്പിൽ 16-ആമനായും ബെസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. യുവെഫ സുവർണ്ണ ജൂബിലി തെരെഞ്ഞെടുപ്പിൽ ജെർഡ് മുള്ളറിനു പിറകിലായി 19-ാം സ്ഥാനം ഇദ്ദേഹം നേടി. വടക്കൻ അയർലന്റിലെ വളരെയധികം ആരാധിക്കപ്പെട്ട ഇദ്ദേഹത്തെപ്പറ്റി അവിടെ ഇങ്ങനെ ഒരു ചൊല്ലുണ്ട്: "മറഡോണ മികച്ചത്; പെലെ അതിനേക്കാൾ മികച്ചത്; ജോർജ് ഏറ്റവും മികച്ചത്." ("Maradona good; Pelé better; George Best.")

താരപദവിയിലെത്തിയ ആദ്യ ഫുട്ബോൾ കളിക്കാരിലൊരാളായിരുന്നു ബെസ്റ്റ്. എന്നാൽ അതിരുവിട്ട ജീവിതശൈലി അമിത മദ്യപാനത്തിലേക്ക് നയിച്ചു. ബെസ്റ്റിന്റെ കളിജീവിതത്തിന് നേരത്തേ തിരശ്ശീല വീഴുന്നതിന് ഇത് കാരണമായി. വൃക്കയിലെ അണുബാധയെത്തുടർന്ന് വിവിധ അവയവങ്ങൾക്കുണ്ടായ തകരാറു മൂലം 2005-ൽ 59-ആം വയസ്സിൽ ഇദ്ദേഹം മരണമടഞ്ഞു.

"https://ml.wikipedia.org/w/index.php?title=ജോർജ്_ബെസ്റ്റ്&oldid=2878811" എന്ന താളിൽനിന്ന് ശേഖരിച്ചത്