ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
(Gautam Gambhir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു ഓപ്പണിംഗ് ബാറ്റ്സ്മാനാണ് ഗൗതം ഗംഭീർ‍. 1981 ഒക്ടോബർ 14-ന് ഡൽഹിയിൽ ജനിച്ചു. 2003 മുതൽ ദേശീയ ഏകദിന ടീമിലെയും, 2004 മുതൽ ടെസ്റ്റ് ടീമിലെയും അംഗമാണ്. ആഭ്യന്തര ക്രിക്കറ്റിൽ 50ന് മുകളിൽ ശരാശരിയുമായി റൺസ് വാരിക്കൂട്ടിയ ഗംഭീർ 2002-ൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഇരട്ട സെഞ്ച്വറി നേടിയതോടെ ദേശീയ ടീമിലെ ഓപ്പണിംഗ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സാധ്യതകൾ വർദ്ധിപ്പിച്ചു. 2003-ൽ ബംഗ്ലാദേശിനെതിരെ നടന്ന ടി.വി.എസ് കപ്പിൽ ഗംഭീർ ഏകദിനത്തിലെ തന്റെ അരങ്ങേറ്റം കുറിച്ചു. 2004-ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ 4ആം മത്സരത്തിൽ ഗംഭീർ തന്റെ ടെസ്റ്റ് കരിയറിലെ അരങ്ങേറ്റം നടത്തി.നടാഷ ജെെൻ ആണ് ഗൗതം ഗംഭീറിന്റെ ഭാര്യ.

ഗൗതം ഗംഭീർ
വ്യക്തിഗത വിവരങ്ങൾ
വിളിപ്പേര്ഗൗതി
ബാറ്റിംഗ് രീതിLeft-handed
ബൗളിംഗ് രീതിRight arm leg break
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 249)3 November 2004 v Australia
അവസാന ടെസ്റ്റ്19 December 2008 v England
ആദ്യ ഏകദിനം (ക്യാപ് 149)11 April 2003 v Bangladesh
അവസാന ഏകദിനം6 March 2009 v New Zealand
പ്രാദേശിക തലത്തിൽ
വർഷംടീം
1999/00–presentDelhi
2008–presentDelhi Daredevils
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC List A
കളികൾ 22 71 104 173
നേടിയ റൺസ് 1,826 2,454 8,734 5,793
ബാറ്റിംഗ് ശരാശരി 49.35 38.34 54.93 36.66
100-കൾ/50-കൾ 4/9 6/14 27/37 14/32
ഉയർന്ന സ്കോർ 206 150 233* 150
എറിഞ്ഞ പന്തുകൾ 6 385 37
വിക്കറ്റുകൾ 0 7 1
ബൗളിംഗ് ശരാശരി 39.57 36.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0
മത്സരത്തിൽ 10 വിക്കറ്റ് n/a 0 n/a
മികച്ച ബൗളിംഗ് 0/13 3/12 1/7
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 22/– 23/– 69/– 53/–
ഉറവിടം: CricketArchive, 7 March 2009

രാഷ്ട്രീയജീവിതം തിരുത്തുക

2019ൽ കിഴക്കൻ ഡൽഹിയിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി ലോകസഭാംഗമായി


"https://ml.wikipedia.org/w/index.php?title=ഗൗതം_ഗംഭീർ&oldid=3992750" എന്ന താളിൽനിന്ന് ശേഖരിച്ചത്