കാവേരി എഞ്ചിൻ

(GTRE GTX-35VS Kaveri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാവേരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാവേരി (വിവക്ഷകൾ) എന്ന താൾ കാണുക. കാവേരി (വിവക്ഷകൾ)

ബെംഗളൂരുവിലെ, ഗ്യാസ്‌ ടർബൈൻ റിസെർച്ച്‌ ഏസ്റ്റാബ്ലിഷ്‌മന്റിൽ നിർമ്മിച്ച പിൻ‌ജ്വലിക്കുന്ന ടർബോ ഫാൻ എഞ്ചിൻ ആണ് GTRE GTX-35VS കാവേരി.ഭാരത സർക്കാരിന് കീഴിലുള്ള ഡി.ആർ.ഡി.ഒ-യുടെ അനുബന്ധ സ്ഥാപനമാണ് ജി.ടി.ആർ.ഇ.പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത എഞ്ചിനാണ് ഇത്. ഹിന്ദുസ്ഥാൻ വിമാന നിർമ്മാണ കമ്പനി(HAL) യുടേ തേജസ്‌ (വിമാനം) എന്ന ഭാരം കുറഞ്ഞ പോർ വിമാനത്തിന് (Light Combat aircraft-LCA) ഉപയോഗിക്കാനായാണ്‌ ഈ എൻജിൻ രൂപകല്പന ചെയ്ത് തുടങ്ങിയതെങ്കിലും 2008 സെപ്റ്റംബറിൽ തേജസ് പദ്ധതിയിൽ നിന്നും ഔദ്യോഗികമായി വിട്ടു പോന്നു. [1].

GTX-35VS കാവേരി
Kaveri aero india.jpg
ബെംഗളൂരു എയർ ഷോ 2007-ൽ കാവേരി എഞ്ചിൻ പ്രദർശിപ്പിച്ചിരിക്കുന്നു.

ചരിത്രംതിരുത്തുക

എച്.എ.എൽ ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റ് പദ്ധതി 1981-ലാണ് തുടങ്ങിയത്. ജെനറൽ ഇലക്ട്രിക് കമ്പനിയുടേ F404-GE-F2J3 എഞ്ചിനാണ് ഈ വിമാനത്തിനായി നിശ്ചയിക്കപ്പെട്ടിരുന്നത്.എന്നാൽ പൂർണ്ണമായും ഇന്ത്യൻ നിർമ്മിതമായ ഒരു വിമാന എഞ്ചിൻ വികസിപ്പിച്ചെടുക്കാൻ പ്രതിരോധ മന്ത്രാലയം ഡി.ആർ.ഡി.ഓയെ 1986ൽ ചുമതലപ്പെടുത്തി."കാവേരി" എന്ന് പേരിട്ട ഈ എഞ്ചിൻ നിർമ്മാണം വിജയിച്ചാൽ ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റിൽ ഉൾപ്പെടുത്താമെന്ന് തീരുമാനിക്കപ്പെട്ടു.

കാവേരി വികസിപ്പിച്ചെടുക്കാനുള്ള ചുമതല ഡി.ആർ.ഡി.ഒ ജി.ടി.ആർ.ഇയെ ആണ് ഏൽപിച്ചത്.ആദ്യത്തെ ഇന്ത്യൻ നിർമ്മിത എഞ്ചിൻ നിർമ്മിച്ചത് ജി.ടി.ആർ.ഇ ആയിരുന്നു. 1977ൽ നിർമ്മിക്കപ്പെട്ട GTX37-14U ടർബോജെറ്റ് എഞ്ചിൻ ആയിരുന്നു ഇത്.

 
കാവേരി എഞ്ചിൻ പരീക്ഷണഘട്ടത്തിൽ

തടസ്സങ്ങൾതിരുത്തുക

സങ്കേതികമായ പല പ്രശ്നങ്ങൾ കാരണം കാവേരിയുടെ നിർമ്മാണപുരോഗതി ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയായി.പദ്ധതി ഇഴഞ്ഞു നീങ്ങുന്നതും ചെലവ് ക്രമാതീതമായി വർദ്ധിക്കുന്നതും കവേരി നേരിടുന്ന പ്രശ്നങ്ങളിൽ ഡി.ആർ.ഡി.ഓയ്ക് സുതാര്യതയിലാത്തതും ഈ പദ്ധതിക്കെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾക്ക് കാരണമായി.കൂടാതെ ഈ പദ്ധതിയിൽ വിദേശ പങ്കാളിത്തത്തിനും ഡി.ആർ.ഡി.ഒ വിമുഖത കാണിച്ചു.റഷ്യയിൽ വച്ച് നടന്ന ഹൈ ആൾറ്റിറ്റ്യൂഡ് പരിശോധനയിലും ഈ എഞ്ചിൻ പരാജപ്പെട്ടു.ഇതിനെ തുടർന്ന് LCA-ഇൽ ഈ എഞ്ചിൻ ഉൾപ്പെടുത്താനാവില്ലെന്ന് വിലയിരുത്തപ്പെട്ടു.

ഇതിനെത്തുടർന്ന് ഈ പദ്ധതി പൂർത്തിയാക്കാൻ അന്തർശീയ സഹായം ക്ഷണിച്ചു കൊണ്ട് പ്രതിരോധ മന്ത്രാലയം പരസ്യമായി രംഗത്തു വന്നു.2006 ഫെബ്രുവരിയിൽ ഫ്രാൻസിലെ SNECMA-യ്ക്ക് കാവേരി പദ്ധതിക്കുള്ള സാങ്കേതികസഹായത്തിനുള്ള കരാർ നൽകപ്പെട്ടു.

ചെലവ്തിരുത്തുക

1989-ൽ ഈ പദ്ധതിക്ക് 382.81 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്ന ചിലവ്. എന്നാൽ 1300 കോടിയിലധികം രൂപ ചെലവാക്കിയതായി ജി.ടി.ആർ.ഇ 2004 ഡിസംബറിൽ വെളിപ്പെടുത്തുകയുണ്ടായി. കൂടാതെ, 2012നു മുൻപ് കാവേരി എഞ്ചിൻ LCAയിൽ ഉൾപ്പെടുത്താൻ സാധിക്കുകയില്ലെന്ന് സുരക്ഷാകാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി വിലയിരുത്തുകയും, ഈ പദ്ധതിയുടെ പ്രതിക്ഷിത ചെലവായി 2,839 കോടി രൂപയായി കണക്കാക്കുകയും ചെയ്തു.

നിലവിലെ സ്ഥിതിതിരുത്തുക

കാവേരി ഇപ്പോഴും നിർമ്മാണ ഘട്ടത്തിലാണ്.2009 ഡിസംബറിൽ കാവേരി എഞ്ചിൻ തേജസിൽ ഘടിപ്പിക്കുമെന്ന് പ്രഖ്യാപനമുണ്ടായി.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

കാവേരി എഞ്ചിനെക്കുറിച്ച് ഡി.ആർ.ഡി.ഒ വെബ്സൈറ്റ്

അവലംബംതിരുത്തുക

  1. "Tejas and Kaveri unlinked". ശേഖരിച്ചത് 2008-10-03.
"https://ml.wikipedia.org/w/index.php?title=കാവേരി_എഞ്ചിൻ&oldid=1695133" എന്ന താളിൽനിന്ന് ശേഖരിച്ചത്