അവധിവ്യാപാരം

(Futures contract എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുൻകൂട്ടി നിശ്ചയിക്കപ്പെട്ട തുകയ്ക്ക് ഒരു ഉത്പന്നം വിൽക്കാനോ വാങ്ങാനോ ഉള്ള ഉടമ്പടികളുടെ കച്ചവടമാണ് അവധിവ്യാപാരം അഥവാ ഫ്യൂച്ചേഴ്സ് ട്രേഡിങ് (Futures contract). കച്ചവടം ഉറപ്പിച്ച് ഉൽപ്പന്നം കൈമാറുമ്പോൾത്തന്നെ പണവും കൈമാറുന്നതാണ് റെഡിവ്യാപാരം അല്ലെങ്കിൽ സ്പോട്ട് ട്രേഡിങ്. എന്നാൽ, കരാർ ഉറപ്പിച്ചാലും നിശ്ചിത അവധിക്കുശേഷംമാത്രം ഉൽപ്പന്നവും പണവും കൈമാറ്റം ചെയ്യുന്നതാണ് അവധിവ്യാപാരത്തിന്റെ രീതി. ആദ്യമെല്ലാം വാക്കാൽ ധാരണകളായിരുന്നു കരാറിന് അടിസ്ഥാനം. പിന്നീട് രേഖാമൂലമുള്ള കരാറുകളുണ്ടായി. തുക മുൻകൂർ നൽകുന്ന രീതിയും സ്വീകരിക്കപ്പെട്ടു. വിൽക്കാമെന്നു സമ്മതിച്ച് വിൽപ്പനക്കാരൻ ഒപ്പിട്ട കരാർപത്രം ഒരു രേഖയാണ്. അതിനു സാധുതയുണ്ട്. നിശ്ചിത തുകയെ പ്രതിനിധാനംചെയ്യുന്നതാണ് പ്രസ്തുത രേഖ. കരാർപത്രം കിട്ടിയ വാങ്ങലുകാരന് നിശ്ചിത അവധിവരെ കാക്കാം; ഉൽപ്പന്നം കിട്ടും. അയാൾക്ക് മറ്റൊന്നു ചെയ്യാം, അവധിവ്യാപാര കരാർ മറ്റൊരാൾക്ക്, കൂടുതൽ തുകയ്ക്ക്, മറിച്ചുവിൽക്കാം. അതിൽനിന്ന് ലാഭം കിട്ടും. കരാർ വിലയ്ക്കു വാങ്ങിയ വ്യക്തിക്ക് അത് മൂന്നാമതൊരാളിന് മറിച്ചുവിൽക്കാം. അവധി കരാറിന്റെ കൈമാറ്റങ്ങളുടെ എണ്ണം കൂടുന്തോറും കരാർ തുക കൂടും. കൈമാറ്റം ചെയ്യപ്പെടുന്ന ഉൽപ്പന്നത്തിന്റെ വിലയും ഉയരും.

美國期貨變遷
美國期貨變遷
"https://ml.wikipedia.org/w/index.php?title=അവധിവ്യാപാരം&oldid=2489257" എന്ന താളിൽനിന്ന് ശേഖരിച്ചത്