കുമിൾനാശിനി

(Fungicide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുമിളുകൾ ഫംഗസ് വർഗ്ഗത്തിൽപ്പെട്ട ജീവികളാണ്. വിളകൾക്ക് മാരകമായ രോഗങ്ങൾ വരുത്തുന്ന ഈ ജീവികളെ നശിപ്പിക്കാനുപയോഗിക്കുന്ന രാസവസ്തുക്കളാണ് കുമിൾനാശിനികൾ. പ്രാചീനകാലം മുതൽ തന്നെ ഉപയോഗിച്ചുവരുന്ന നിരവധികുമിൾ നാശിനികൾ ഇന്നും ഫലപ്രദമായി നിലനിൽക്കുന്നു.

ചരിത്രം

തിരുത്തുക

1807 ൽ ഫ്രാൻസിലെ പ്രിവോസ്റ്റ് തുരിശ് ഉപയോഗിച്ച് ഗോതമ്പിലെ സ്മട്ട് രോഗം നിയന്ത്രിക്കാം എന്ന് കണ്ടെത്തി. ഇംഗ്ലണ്ടിലെ റോബർട്ട്സൺ 1821 ൽ ഗന്ധകം ഉപയോഗിച്ച് ചൂർണ്ണചൂപ്പ് നിയന്ത്രിക്കാമെന്ന് കണ്ടെത്തി. 1882 ൽ തുരിശ്-ചുണ്ണാമ്പ് മിശ്രിതത്തിന് മുന്തിരിയിൽ കാണുന്ന പൂപ്പൽ രോഗത്തിനെ നിയന്ത്രിക്കാം എന്ന് ഫ്രാൻസിലെ ബോർഡോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ മില്ലാർഡെറ്റ് കണ്ടെത്തി. 1885 നുശേഷം അദ്ദേഹം ബോർഡോമിശ്രിതം വികസിപ്പിച്ചെടുത്തു. ചെമ്പ് കലർന്ന ബർഗണ്ടി മിശ്രിതം, ചെഷന്റ് മിശ്രിതം, കോപ്പർ ഓക്സിക്ലോറൈഡ് എന്നിവ പിന്നീട് വികസിപ്പിച്ചെടുക്കപ്പെട്ട കുമിൾ നാശിനികളാണ്.

പ്രധാനകുമിൾ നാശിനികൾ

തിരുത്തുക

നിരവധി കുമിൾ നാശിനികൾ മനുഷ്യന്റെ ആരോഗ്യത്തിനും ആവാസവ്യവസ്ഥയ്ക്കും ഭീഷണിയായി ഉപയോഗിക്കുന്നുണ്ട്. ചിലവ രാജ്യങ്ങളില്ത്തന്നെ നിരോധിക്കപ്പെട്ടിട്ടുണുണ്ട്. പ്രധാനപ്പെട്ട കുമിൾ നാശിനികൾ ഇനിപ്പറയുന്നവയാണ്.

1934 ൽ ടിസ്ഡേൽ, വില്യംസ് എന്നിവർ[അവലംബം ആവശ്യമാണ്] വികസിപ്പിച്ചെടുത്ത ഓർഗാനിക് സൾഫർ കുമിൾ നാശിനിയാണിത്. ടെട്രാമീഥൈൽ തയോപെറോക്സി ഡൈകാർബോണിക് ഡൈഅമൈഡ് എന്നാണ് ഇതിന്റെ രാസനാമം.((((H2N)C(S))2S2))[1] രാസസൂചകം C6H12N2S4.

ഓക്സതിൻ

തിരുത്തുക

1996 ൽ വോൺ ഷ്മെലിംഗ്, മാർഷൽ കുൽക്ക എന്നിവർ വികസിപ്പിച്ചെടുത്ത കുമിൾനാശിനിയാണിത്. അന്തർവ്യാപനശേഷിയുള്ള ഇവ സസ്യശരീരത്തിനകത്ത് കടന്ന് രോഗാണുക്കളെ നശിപ്പിക്കുന്നു.

ഹരിതകുമിൾ നാശിനികൾ

തിരുത്തുക

കനേഡിയൻ ശാസ്ത്രജ്ഞരാണ് ഹരിതകുമിൾ നാശിനികളുടെ കണ്ടുപിടിത്തത്തിന് പിന്നിൽ.[2]

  1. http://www.lexic.us/definition-of/thiram
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-02. Retrieved 2012-04-05.
"https://ml.wikipedia.org/w/index.php?title=കുമിൾനാശിനി&oldid=3628642" എന്ന താളിൽനിന്ന് ശേഖരിച്ചത്