ഫുജി-ഹാകോൺ-ഇസു ദേശീയോദ്യാനം

(Fuji-Hakone-Izu National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജപ്പാനിലെ യാമാനാഷി, ഷിസുഒക്ക, കനഗാവ എന്നീ പ്രവിശ്യകളിലായി വ്യാപിച്ച്കിടക്കുന്ന ഒരു ദേശീയോദ്യാനമാണ് ഫുജി-ഹാകോൺ-ഇസു ദേശീയോദ്യാനം (ഇംഗ്ലീഷ്: Fuji-Hakone-Izu National Park (富士箱根伊豆国立公園 Fuji-Hakone-Izu Kokuritsu Kōen?). ഫുജി പർവ്വതം, ഫുജിയിലെ അഞ്ച് തടാകങ്ങൾ, ഹാക്കോൺ, ഇസ്സു മുനമ്പ്, ഇസു ദ്വീപുകൾ എന്നിവയെല്ലാം ഈ ദേശീയോദ്യാനത്തിൽ വരുന്നു. 1,227 square kilometres (474 sq mi) ആണ് ഉദ്യാനത്തിന്റെ ആകെ വിസ്തൃതി.[1] ഒഡാവാര, ഫുജി, മിനാമി അഷിഗാര, നുമാസു എന്നിവയാണ് ഏറ്റവും അടുത്തുള്ള നഗരങ്ങൾ.

ഫുജി-ഹാകോൺ-ഇസു ദേശീയോദ്യാനങ്ങൾ
富士箱根伊豆国立公園
ഫുജി പർവ്വതവും അഷി-നൊ-കോ തടാകവും
Map showing the location of ഫുജി-ഹാകോൺ-ഇസു ദേശീയോദ്യാനങ്ങൾ
Map showing the location of ഫുജി-ഹാകോൺ-ഇസു ദേശീയോദ്യാനങ്ങൾ
ജപ്പാനിലെ സ്ഥാനം
Locationമധ്യഹോൻഷു, ജപ്പാൻ
Coordinates34°40′N 139°0′E / 34.667°N 139.000°E / 34.667; 139.000
Area1,227 km2 (474 sq mi)
Establishedഫെബ്രുവരി 2, 1936
Governing bodyപരിസ്ഥിതി മന്ത്രാലയം (ജപ്പാൻ)

1936 ഫെബ്രുവരി 2ന് ഫുജി ഹകോൺ ദേശീയോദ്യാനം എന്ന പേരിലാണ് ഇത് സ്ഥാപിതമായത്, പിന്നീട് 1950ൽ ഇസു ദ്വീപ പ്രദേശങ്ങളും ദേശീയോദ്യാനത്തോട്കൂടി കൂട്ടിച്ചേർത്തു. ടൊക്യോ മെട്രോപോളിസുമായുള്ള സാമീപ്യം ഈ ദേശീയോദ്യാനത്തിനെ ജപ്പാനിലെതന്നെ ഏറ്റവും ആളുകൾ സന്ദർശിക്കുന്ന ഒരു ദേശീയോദ്യാനമാക്കി മാറ്റുന്നു.[2]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "Fuji-Hakone-Izu National Park". Encyclopedia of Japan. Tokyo: Shogakukan. 2012. OCLC 56431036. Archived from the original on 2007-08-25. Retrieved 2012-08-13.
  2. "Mount Fuji". Washington, D.C.: National Geographic Society. c. 2012. Archived from the original on 2012-06-16. Retrieved Aug 13, 2012.