ഫ്രെഡറിക് ഡെബെൽ ബെന്നെറ്റ്

(Frederick Debell Bennett എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കപ്പൽ സർജൻ ആയിരുന്നു ഫ്രെഡറിക് ഡെബെൽ ബെന്നെറ്റ് (Frederick Debell Bennett) (1836–1897). 1833 മുതൽ 1836 വരെയുള്ള ഒരു തിമിംഗിലവേട്ടക്കപ്പലിന്റെ ലോകം ചുറ്റിയുള്ള സഞ്ചാരം (Narrative of a Whaling Voyage Round the Globe, From the Year 1833 to 1836) (London: Bentley, 1840) എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. റോയൽ കോളേജ് ഓഫ് സർജൻസിന്റെ ഫെലോ ആയിരുന്ന അദ്ദേഹം തെക്കൻ തിമിംഗിലങ്ങളുടെ ശരീരഘടന പഠിക്കാനായി ലോകം ചുറ്റിയുള്ള ഒരു തിമിഗലവേട്ടക്കപ്പലിൽ യാത്ര ചെയ്യുകയുണ്ടായി. അതിനൊപ്പം സ്പേം തിമിഗലവേട്ടയെപ്പറ്റി നിരീക്ഷണങ്ങൾ നടത്താൻ പോളിനേഷ്യയിലും മറ്റു ദ്വീപുകളിലും പോവുകയുമുണ്ടായി. 300 ടൺ ഭാരമുള്ള ടസ്കൻ എന്ന ആ കപ്പലിൽ സഞ്ചരിച്ച് അദ്ദേഹം സ്പെസിമനുകളും ശേഖരിച്ചു.[1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക