ഭംഗം

(Fracture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആയാസം (stress) പ്രയോഗിക്കുന്നതിന്റെ ഫലമായി ഒരു വസ്തു രണ്ടോ അതിലധികമോ കഷണങ്ങളായി വേർപെടുന്നതിനെയാണ് ഭംഗം (Fracture) എന്നുപറയുന്നത്. ഇതിനെ ഭംഗനം, വിഭഞ്ജനം എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. ഒരു ഖരവസ്തുവിനുളളിൽ തന്നെ സ്ഥാനാന്തരണം മൂലം ഒരു അസതത (discontinuous) പ്രതലം രൂപംകൊള്ളുന്നതു മൂലമാണ് ഭംഗം സംഭവിക്കുന്നത്. ഈ സ്ഥാനാന്തരണം പ്രതലത്തിന് ലംബമായാണ് സംഭവിക്കുന്നതെങ്കിൽ അതിന് അഭിലംബ വലിവു വിള്ളൽ (Normal tensile crack) എന്നു പറയുന്നു.

"https://ml.wikipedia.org/w/index.php?title=ഭംഗം&oldid=3391871" എന്ന താളിൽനിന്ന് ശേഖരിച്ചത്