ഫോർട്ടിനെറ്റ്

(Fortinet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ ബഹുരാഷ്ട്ര കോർപ്പറേഷനാണ് ഫോർട്ടിനെറ്റ്. കാലിഫോർണിയയിലെ സണ്ണിവെയ്‌ലിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. സൈബർ സുരക്ഷാ സോഫ്റ്റ്‌വെയറുകൾ, ഉപകരണങ്ങൾ (ഫയർവാൾ, ആന്റി-വൈറസ് തുടങ്ങിയവ) എന്നിവയുടെ നിർമ്മാണത്തിലാണ് ഫോർട്ടിനെറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റവന്യൂ അടിസ്ഥാനത്തിൽ നാലാമത്തെ വലിയ നെറ്റ്‌വർക്ക് സുരക്ഷാ കമ്പനിയാണ് ഫോർട്ടിനെറ്റ്.

ഫോർട്ടിനെറ്റ്
പൊതു കമ്പനി
Traded asNASDAQFTNT
S&P 400 Component
വ്യവസായംസൈബർ സുരക്ഷയും കമ്പ്യൂട്ടർ സുരക്ഷയു
സ്ഥാപിതം2000; 24 വർഷങ്ങൾ മുമ്പ് (2000)
സ്ഥാപകൻസി.ഇ.ഒ: കെൻ സീ
സി.ടി.ഒ: മൈക്കൽ സീ
ആസ്ഥാനം,
ഉത്പന്നങ്ങൾഫോർട്ടിനെറ്റ് സെക്യൂരിറ്റി ഫാബ്രിക്;[1] ഫോർട്ടിഗേറ്റ് UTM, ഫയർവാൾ, നെക്സ്റ്റ് ജനറേഷൻ ഫയർവാൾ, ആന്റിവൈറസ്, ആന്റിസ്പൈവെയർ, ആന്റിസ്പാം, വി.പി.എൻ, വയർലെസ് സുരക്ഷ, ആപ്ലിക്കേഷൻ ഫയർവാൾ, വെബ് ഫിൽറ്ററിങ്
വരുമാനംUS $1.28 ബില്യൺ (2016)[2]
US $42.9 മില്യൺ (2016)[2]
US $32.2 മില്യൺ (2016)[2]
മൊത്ത ആസ്തികൾUS $2.14 മില്യൺ (2016)[2]
Total equityUS $837.68 മില്യൺ (2016)[2]
ജീവനക്കാരുടെ എണ്ണം
4,665[2]
വെബ്സൈറ്റ്www.fortinet.com

2000-ൽ സഹോദരങ്ങളായ കെൻ, മൈക്കൽ സീ എന്നിവർ ചേർന്നാണ് ഫോർട്ടിനെറ്റ് രൂപീകരിച്ചത്.[3] 2004 $93 മില്യണോളം മൂല്യം വളരുകയും പുതിയ പത്ത് ഫോർട്ടിഗേറ്റ് ഉപകരണങ്ങൾ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ വർഷം പേറ്റന്റ് സംബന്ധിയായ തർക്കത്താൽ ഈ കമ്പനിയും ട്രെന്റ് മൈക്രോ എന്ന മൈക്രോ കമ്പനിയുമായി നിയമപ്രശ്നങ്ങൾ ആരംഭിച്ചു. 2009 പൊതു കമ്പനിയായി മാറുകയും $156 മില്യണായി മൂല്യം ഉയരുകയും ചെയ്തു. വയർലെസ് ആക്സസ് പോയിന്റ്, സാന്റ്ബോക്സിങ്, മെസേജിങ് സുരക്ഷ തുടങ്ങിയ പുതിയ സംവിധാനങ്ങളും 2000-ങ്ങളിൽ ഫോർട്ടിനെറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

ചരിത്രം

തിരുത്തുക

ആരംഭ കാലം

തിരുത്തുക

2000-ൽ കാലിഫോർണിയയിലെ സണ്ണിവെ‌യ്‌ലിൽ കെൻ, മൈക്കൽ സീ എന്നീ സഹോദരങ്ങൾ ചേർന്നാണ് ഫോർട്ടിനെറ്റ് സ്ഥാപിച്ചത്.[3] ഫോർട്ടിനെറ്റിന്റെ സ്ഥാപകർ ഇതിനുമുമ്പ് യഥാക്രമം നെറ്റ്സ്ക്രീൻ, സെർവ്ഗേറ്റ് എന്നീ കമ്പനികളിൽ ഉദ്യോഗസ്ഥരായിരുന്നു.[4] രൂപീകരിച്ച സമയം ആപ്ലിഗേഷൻ എന്നാ​ണ് നാമകരണം ചെയ്തതെങ്കിലും പിന്നീട് ആപ്പ്സെക്യൂർ എന്നും തുടർന്ന് ഫോർട്ടിനെറ്റ് എന്നും നാമകരണം ചെയ്യപ്പെട്ടു. ഫോർട്ടിഫൈഡ് നെറ്റവർക്ക്സ് എന്നതിന്റെ ചുരുക്കപ്പേരാണ് ഫോർട്ടിനെറ്റ്.[4] 2 വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം[5] 2002-ലാണ് കമ്പനി തങ്ങളുടെ ആദ്യത്തെ ഉൽപ്പന്നം പുറത്തിറക്കിയത്. [3]

2000 മുതൽ 2003 വരെയുള്ള സ്വകാര്യ നിക്ഷേപങ്ങളാൽ $13 മില്യൺ മൂല്യമുണ്ടായി.[3] 2003 ഓഗസ്റ്റിൽ ഇത് $30 മില്യണായും 2004 മാർച്ചിൽ $50 മില്യണായും ഉയർന്നു.[6] 2002 മുതൽ 2003 വരെയുള്ള സമയങ്ങളിൽ ഫോർട്ടിനെറ്റിന്റെ റവന്യൂ പത്തിരട്ടിയായി ഉയർന്നു.[7] 2003 ഓഗസ്റ്റിൽ ആദ്യത്തെ ചാനൽ പ്രോഗ്രാം ആരംഭിച്ചു.[8] 2003 ഡിസംബറിൽ വെസ്റ്റ്കോൺ കാനഡ എന്ന കമ്പനി ഫോർട്ടിനെറ്റിന്റെ ഉൽപ്പന്നങ്ങളുടെ വിൽപ്പന കാനഡയിൽ ആരംഭിച്ചു. തുടർന്ന് 2004 ഫെബ്രുവരിയിൽ യുണൈറ്റഡ് കിങ്‍ഡത്തിൽ നോർവുഡ് ആദം എന്ന കമ്പനിയും വിൽപ്പന ആരംഭിച്ചു.[3] 2006 ജനുവരിയിൽ "SOC in a BOX" എന്ന പേരിൽ പുനർ വിൽപ്പനയ്ക്കായുള്ള പദ്ധതി ഫോർട്ടിനെറ്റ് ആവിഷ്കരിച്ചിരുന്നു.[3] 2004-ഓടെ കമ്പനി, ഏഷ്യയിലും യൂറോപ്പിലും വടക്കേ അമേരിക്കയിലും ഓഫീസുകൾ ആരംഭിച്ചു. [5]

2005 ഒക്ടോബറിൽ നടന്ന പഠനത്തിലൂടെ ഓപ്പൺനെറ്റ്, ഫോർട്ടിനെറ്റിന്റെ ഉപകരണങ്ങളും സംവിധാനങ്ങളും മ്യാന്മറിൽ ഇന്റർനെറ്റ് സെൻസർഷിപ്പിനായി ഉപയോഗിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. [9][10]

നിയമ പ്രശ്നങ്ങൾ

തിരുത്തുക

ജർമനിയിലെ gpl-violations.orgലെ ലിനക്സ് പ്രോഗ്രാമർ, ഗ്നു ജനറൽ പബ്ലിക് ലൈസൻസിലുള്ള ലിനക്സ് കേർണലുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് മറച്ചുവയ്ക്കാനായി എൻക്രിപ്ഷൻ ഉപയോഗിച്ചിട്ടുണ്ടെന്നും വാദിച്ച് ഫോർട്ടിനെറ്റിന്റെ യുണൈറ്റഡ് കിങ്ഡത്തിലെ അനുബന്ധ ഓഫീസിനെതിരെ പരാതി നൽകി. ഈ ലൈസൻസിന്റെ വ്യവസ്ഥകൾ പ്രകാരം സോഴ്സ് കോഡ് വെളിപ്പെടുത്തേണ്ടതായി‌രുന്നു.[11][12] ആ മാസം ഫോർട്ടിനെറ്റ്, ജി.പി.എൽ ലൈസൻസിലുള്ള ഭാഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിക്കുകയും തുടർന്ന് ആവശ്യപ്രകാരം കോഡുകളിൽ മാറ്റം വരുത്തി നിയമ പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തു. [13]

2004 മേയിൽ, ട്രെന്റ് മൈക്രോ എന്ന കമ്പനി ഫോർട്ടിനെറ്റിനെതിരെ പരാതി നൽകിയിരുന്നു. ട്രെന്റ് മൈക്രോയ്ക്ക് പേറ്റന്റുള്ള സംവിധാനങ്ങൾ ഫോർട്ടിനെറ്റിന്റെ ആന്റി-വൈറസ് സംവിധാനത്തിൽ ഉപയോഗിച്ചതിനായിരുന്നു പരാതി.[14] ആ വർഷം ഓഗസ്റ്റിൽ അന്താരാഷ്ട്ര ട്രേഡ് കമ്മീഷൻ ബാധിതമായ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.[15] വെളിപ്പെടുത്തിയിട്ടില്ലാത്ത വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഫോർട്ടിനെറ്റും ട്രെന്റ് മൈക്രോയും കരാറിലേർപ്പെടുകയും ഫോർട്ടിനെറ്റിന്റെ ആന്റിവൈറസ് ഉൽപ്പന്നങ്ങൾ പരിഷ്കരിച്ചു.[16][17]

ഏതാനും വർഷങ്ങൾക്കു ശേഷം, അന്താരാഷ്ട്ര ട്രേഡ് കമ്മീഷൻ മറ്റൊരു കേസ് സംബന്ധമായ പറഞ്ഞ അഭിപ്രായത്തിൽ, ട്രെന്റ് മൈക്രോയുടെ ബന്ധപ്പെട്ട പേറ്റന്റുകൾ അസാധുവാണെന്ന് പറയുകയുണ്ടായി. 2010 ‍ഡിസംബറിൽ യു.എസ്. പേറ്റന്റ് ആന്റ് ട്രേഡ്മാർക്ക് ഓഫീസ്, ഈ പേറ്റന്റുകൾ അസാധുവാണെന്ന് അറിയിച്ചിതോടെ ഫോർട്ട്നെറ്റ്, ട്രെന്റ് മൈക്രോയ്ക്കെതിരെ പരാതി നൽകിയിരുന്നു. [3][18]

പുരോഗതികൾ

തിരുത്തുക

2008ൽ ഫോർട്ട്നെറ്റിലെ ഗവേഷകർ, സാംഗോയുടെ ഒരു ഫെയ്സ്ബുക്ക് വിജെറ്റ് വഴി മൂന്ന് മില്യണോളം ഉപഭോക്താളുടെ ഉപകരണങ്ങളിലേക്ക് മാൽവെയർ അടങ്ങിയിട്ടുള്ള സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ചെയ്യപ്പെട്ടുവെന്ന് കണ്ടെത്തുകയുണ്ടായി.[19] എന്നാൽ സാംഗോ ഈ പ്രസ്താവന നിരാകരിക്കുകയും ഈ സോഫ്റ്റ്‌വെയർ ഓപ്റ്റ്-ഇൻ ആയിരുന്നുവെന്നും അറിയിച്ചു. [20]


2009 നവംബറിൽ ഫോർട്ടിനെറ്റ്, ഒരു പൊതു കമ്പനിയായി മാറി. 5.8 മില്യണിന്റെ ഭാഗങ്ങൾ വിറ്റഴിച്ച് കമ്പനിയുടെ മൂല്യം $52.4 മില്യണായി ഉയർന്നു. [21]വ്യാപാരത്തിന് ഒരു ദിവസം മുൻപ് ഫോർട്ടിനെറ്റ്, $9 ൽ നിന്നും $12.50ലേക്ക് ഷെയർ വില വർധിപ്പിച്ചിരുന്നു. സമ്പത്തിൽ $156 ഉയർച്ചയുണ്ടായി. [22]

2010ൽ $324 മില്യൺ റവന്യൂ ഫോർട്ടിനെറ്റിന് ഉണ്ടായിരുന്നു.[3] 2010 നവംബറിൽ ഐ.ബി.എം, ഫോർട്ടിനെറ്റിനെ വാങ്ങാൻ തീരുമാനിച്ചിരുന്നുവെന്നും ഫോർട്ടിനെറ്റ് ഇത് നിരാകരിച്ചുവെന്നും ബ്ലൂംബെർഗ് പറയുകയുണ്ടായി.[23][24][25] 2012 ഡിസംബറിൽ XDN എന്ന ആപ് - ഹോസ്റ്റിങ് കമ്പനി വിലയ്ക്കു വാങ്ങിയിരുന്നു. [26]2013-ൽ വെളിപ്പെടുത്തിയിട്ടില്ലാത്ത തുകയ്ക്ക് കൊയോട്ടെ പോയിന്റ് എന്ന ആപ്ലിക്കേഷൻ ഡെലിവറി കമ്പനി വിലയ്ക്കു വാങ്ങി. [27][28]

2017ൽ പുതിയതായി ഫോർട്ടിനെറ്റ് ഫെഡറൽ എന്ന പേരിൽ ഒരു അനുബന്ധ കമ്പനി ഫോർട്ടിനെറ്റ് രൂപീകരിച്ചു. സർക്കാർ ഏജൻസികൾക്കുള്ള സൈബർ സുരക്ഷ ഉൽപ്പന്നങ്ങളിലാണ് ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.[29] അമേരിക്കൻ ഐക്യനാടുകളിലെ ഭരണ വകുപ്പുകളിൽ 15ൽ 12 വകുപ്പുകളും ഫോർട്ടിനെറ്റിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. [30]

പ്രവർത്തനങ്ങൾ

തിരുത്തുക

2005-ൽ ഫോർട്ടിഗാർഡ് എന്ന പേരിൽ ഒരു ഇന്റർനെറ്റ് ഗവേഷണ ടീമും ഫോർട്ടിനെറ്റ് രൂപീകരിച്ചിട്ടുണ്ട്.[31] ഏഷ്യയിൽ നാല് ഗവേഷണ കേന്ദ്രങ്ങളാണ് ഈ ടീമിനുള്ളത്.[32] കൂടാതെ അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും ഫ്രാൻസിലും ഫോർട്ട്ഗാർഡിന് കേന്ദ്രങ്ങളുണ്ട്. ഐ.ടി. സുരക്ഷാ ക്ലാസുകൾ നൽകുന്ന നെറ്റ്‌വർക്ക് സുരക്ഷാ അക്കാദമിയും ഫോർട്ടിനെറ്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.[33]

  1. Greene, Tim (April 25, 2016). "New security fabric to unite Fortinet gear with that of other vendors". Network World. Archived from the original on 2017-08-10. Retrieved July 10, 2017.
  2. 2.0 2.1 2.2 2.3 2.4 2.5 "Fortinet Inc. Annual Report 10-K (2016)". Fortinet.com. Archived from the original on 2017-04-09. Retrieved April 8, 2017.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 Hill, Karen (2012). International Directory of Company Histories:Fortinet. Vol. 128. St James Press. pp. 223–227. {{cite book}}: |access-date= requires |url= (help)
  4. 4.0 4.1 Kenneth Tam; Martín H. Hoz Salvador; Ken McAlpine; Rick Basile; Bruce Matsugu; Josh More (December 31, 2012). UTM Security with Fortinet: Mastering FortiOS. Newnes. pp. 16–17. ISBN 978-1-59749-977-4.
  5. 5.0 5.1 Natividad, Beverly (March 2, 2004). "Real-time firewalls preserve performance". BusinessWorld.
  6. "Fortinet's Money Machine Rolls On". Network Computing. March 3, 2004. Retrieved March 10, 2015.[പ്രവർത്തിക്കാത്ത കണ്ണി]
  7. Meyer, Cheryl (March 2, 2004). "Fortinet raises $50M". The Deal.
  8. Torode, Christina (October 24, 2003). "Fortinet Adds New Partner Program". CRN. Retrieved March 10, 2015.
  9. Zeller, Tom (October 12, 2005). "Study Says Software Makers Supply Tools to Censor Web". The New York Times. Retrieved March 15, 2015.
  10. IBP, Inc. (August 1, 2013). Myanmar Internet and E-Commerce Investment and Business Guide - Regulations and Opportunities. Lulu.com. pp. 57–58. ISBN 978-1-4387-3445-3.
  11. Galli, Peter (May 14, 2005). "Fortinet Under Fire for Allegedly Violating GPL Terms". eWeek. Retrieved March 11, 2015.
  12. Marson, Ingrid (April 14, 2005). "Fortinet accused of GPL violation". ZDNet. Retrieved March 11, 2015.
  13. Marson, Ingrid (April 26, 2005). "Fortinet settles GPL violation suit". CNET. Retrieved March 11, 2015.
  14. Gross, Grant (May 13, 2005). "Judge rules for Trend Micro in Fortinet patent case". Infoworld. Retrieved March 11, 2015.
  15. Roberts, Paul (August 9, 2005). "ITC Rules Against Fortinet in Patent Dispute". eWeek. Retrieved March 10, 2015.
  16. Hooper, Larry (January 30, 2006). "Fortinet, Trend Micro Settle Antivirus Patent Dispute". CRN. Retrieved March 10, 2015.
  17. Dunn, John (August 11, 2005). "Fortinet ordered to suspend U.S. sales". Computerworld. Archived from the original on 2017-09-15. Retrieved March 11, 2015.
  18. Shimel, Alan (April 12, 2011). "The Patent That Refuses To Die". Network World. Retrieved March 14, 2015.
  19. Messmer, Ellen (January 3, 2008). "Facebook's "Secret Crush" malicious widget tricks users". Network World. Retrieved August 5, 2016.
  20. Hines, Matt (January 3, 2008). "Facebook hack fuels Web 2.0 concerns". InfoWorld. Retrieved March 10, 2015.
  21. "Computer security co. Fortinet plans IPO this week". Seattle Times. November 17, 2009. Archived from the original on 2016-09-21. Retrieved March 13, 2015.
  22. McMillan, Robert (November 18, 2009). "Security Vendor Fortinet Sparkles in IPO". IDG News. Retrieved March 13, 2015.
  23. Burrows, Peter (November 1, 2010). "Fortinet Said to Be Approached by IBM; Shares Soar". Bloomberg. Retrieved March 13, 2015.
  24. "Fortinet Says IBM Acquisition Talk Untrue". Reuters. January 11, 2010. Retrieved March 13, 2015.[പ്രവർത്തിക്കാത്ത കണ്ണി]
  25. Prince, Brian (November 1, 2010). "Fortinet Denies IBM Acquisition Rumors". eWeek. Retrieved March 13, 2015.[പ്രവർത്തിക്കാത്ത കണ്ണി]
  26. Davis, Jim (December 17, 2012). "Did Fortinet acquire XDN in a bid to add more cache to its portfolio?". 451 Group. Retrieved March 14, 2015.
  27. Lawson, Stephen (March 22, 2013). "Fortinet to Buy Coyote Point to Merge Security with Application Delivery". IDG News Service. Archived from the original on 2017-08-12. Retrieved March 13, 2015.
  28. King, Rachel (March 22, 2013). "Fortinet buying Coyote Point for application delivery model". ZDNet. Retrieved March 13, 2015.
  29. Edwards, Jane (May 16, 2017). "Fortinet Unveils New Federal Subsidiary, Names Board Members". GovCon Wire. Retrieved July 5, 2017.
  30. Wilkers, Ross (May 15, 2017). "Fortinet unveils new federal arm". Washington Technology. Retrieved July 5, 2017.
  31. "Comparing the best NGFWs on the market". SearchSecurity. Retrieved July 15, 2016.
  32. Yu, Eileen (August 27, 2014). "Fortinet establishes R&D lab in Singapore". ZDNet. Retrieved March 14, 2014.
  33. "Intel, Fortinet, launch cybersecurity initiatives". San Jose Mercury News. March 22, 2016. Retrieved June 24, 2016.

അധിക വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫോർട്ടിനെറ്റ്&oldid=4021197" എന്ന താളിൽനിന്ന് ശേഖരിച്ചത്