കുക്ക് ദ്വീപുകളുടെ വിദേശബന്ധങ്ങൾ

(Foreign relations of the Cook Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുക്ക് ദ്വീപുകൾ പല രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും നയതന്ത്ര ബന്ധം പുലർത്തുന്നുണ്ട്.

കുക്ക് ദ്വീപുകളുടെ വിദേശബന്ധങ്ങൾ
  കുക്ക് ദ്വീപുകൾ
  കുക്ക് ദ്വീപുകളുമായി നയതന്ത്രബന്ധം പുലർത്തുന്ന രാജ്യങ്ങൾ
  യൂറോപ്യൻ യൂണിയനുമായുള്ള നയതന്ത്ര ബന്ധം (സ്വന്തമായ ബന്ധം സ്ഥാപിച്ചിട്ടില്ലാത്ത രാജ്യങ്ങൾ)
  കുക്ക് ദ്വീപുകളുമായി കോൺസുലാർ ബന്ധം നിലനിർത്തുന്ന രാജ്യങ്ങൾ

1984-ൽ ലോകാരോഗ്യസംഘടനയിൽ അംഗമാകാനുള്ള കുക്ക് ദ്വീപുകളുടെ അപേക്ഷ ലോകാരോഗ്യ അസംബ്ലി സ്വീകരിച്ചു. അസംബ്ലിയിലെ അംഗത്വം അന്താരാഷ്ട്ര സമൂഹത്തിന്റെ പൂർണ്ണ പ്രാതിനിദ്ധ്യത്തോടെയായതിനാൽ അന്താരാഷ്ട്ര സമൂഹം കുക്ക് ദ്വീപുകൾക്ക് "കരാറുകളിലേർപ്പെടാനുള്ള പൂർണ്ണമായ ശേഷിയുണ്ട്" എന്ന് തീരുമാനിച്ചതായി യു.എൻ. സെക്രട്ടറി ജനറൽ തീരുമാനമെടുത്തു. "എല്ലാ രാജ്യങ്ങൾക്കും" പങ്കെടുക്കാവുന്നതെന്ന് നിഷ്കർഷിച്ചിട്ടുള്ള ഉടമ്പടികളിൽ പങ്കെടുക്കാൻ കുക്ക് ദ്വീപുകൾക്കും ശേഷിയുണ്ടെന്ന് ഇതിനാൽ യു.എൻ. സെക്രട്ടറി ജനറൽ തീരുമാനമെടുത്തു.[1]

കുക്ക് ദ്വീപുകൾക്ക് 41 രാജ്യങ്ങളുമായി നയതന്ത്രബന്ധമുണ്ട്. ഈ രാജ്യത്തിന് 2 നയതന്ത്ര മിഷനുകളുണ്ട്: ന്യൂസിലാന്റിലെ ഹൈക്കമ്മീഷനും ബ്രസ്സൽസിൽ യൂറോപ്യൻ യൂണിയനിലെ (ഇ.യു.) എംബസിയും.

2000-ൽ കുക്ക് ദ്വീപുകളുടെ ഭരണകൂടം യൂറോപ്യൻ യൂണിയൻ, ആഫ്രിക്കയിലെയും കരീബിയനിലെയും പസഫിക്കിലെയും രാജ്യങ്ങളുടെ ഗ്രൂപ്പ് (എ.സി.പി.) എന്നിവയുമായി കോട്ടോണു പാർട്ട്ണർഷിപ്പ് ഉടമ്പടി ഒപ്പുവയ്ക്കുകയുണ്ടായി.

കുറിപ്പുക‌ൾ

തിരുത്തുക

(* diplomatic envoys have been accredited or agréments issued and credentials remain to be presented)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. "Summary of Practice of the Secretary-General as Depositary of Multilateral Treaties (United Nations, New York, 1999) at para 86". Archived from the original on 2011-07-28. Retrieved 2013-10-06.