ഭൂട്ടാന്റെ ദേശീയപതാക

(Flag of Bhutan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂട്ടാൻ പതാക (ཧྥ་རན་ས་ཀྱི་དར་ཆ་) ആ രാജ്യത്തിന്റെ ദേശീയ മുദ്രകളിലൊന്നാണ്. ഇടിമിന്നലിന്റെ വ്യാളി (ഡ്രൂക്) എന്ന ടിബറ്റബ് ബുദ്ധമത സങ്കൽപ്പത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ള രൂപകൽപ്പനയാണ് ഈ കൊടിയ്ക്കുള്ളത്. 1947ൽ മേയം ചോയിങ് വാങ്മോ ദോർജി എന്നയാളാണ് ഇതിന്റെ അടിസ്ഥാന രൂപകൽപ്പന നടത്തിയത്. 1949-ലെ ഇന്ത്യ ഭൂട്ടാൻ കരാർ ഒപ്പിട്ടപ്പോൾ ഇതിന്റെ ഒരു രൂപം പ്രദർശിപ്പിച്ചിരുന്നു. 1956-ൽ ഡ്രൂക് ഗ്യാല്പോ ജിഗ്മേ ദോർജി വാങ്ചുക് കിഴക്കൻ ഭൂട്ടാൻ സന്ദർശിച്ചപ്പോൾ ഇതിന്റെ ഒരു പുതിയ രൂപം പ്രദർശിക്കപ്പെട്ടു. ആദ്യം പച്ചനിറത്തിലുള്ള വ്യാളിയായിരുന്നു പതാകയിൽ ഉണ്ടായിരുന്നതെങ്കിൽ പുതിയ രൂപത്തിൽ വെള്ള നിറത്തിലുള്ള വ്യാളിയാണുള്ളത്.

Kingdom of Bhutan
ഉപയോഗംNational flag
അനുപാതം2:3
സ്വീകരിച്ചത്1969
മാതൃകകുറുകേ രണ്ടായി തിരിച്ചിരിക്കുന്നു. മുകളിലെ ത്രികോണം മഞ്ഞ നിറവും താഴെയുള്ള ത്രികോണം ഓറഞ്ചുമാണ്. കറുപ്പും വെളുപ്പുമായുള്ള വ്യാളി സ്തംഭത്തിനെതിരായി തിരിഞ്ഞിരിക്കുന്നു[1]
രൂപകൽപ്പന ചെയ്തത്മേയ്രും ചോയിങ് വാങ്‌മോ ദോർജി

പിന്നീട് ഇന്ത്യൻ പതാകയുടെ അളവുകൾക്കനുസരിച്ച് ഭൂട്ടാൻ പതാകയുടെ അളവുകൾ പരിഷ്കരിക്കപ്പെട്ടു. കാറ്റത്ത് നന്നായി പറക്കുന്നത് ഇന്ത്യൻ പതാകയാണ് എന്ന വിശ്വാസമായിരുന്നു ഇതിനടിസ്ഥാനം. ചുവപ്പുനിറത്തിലുള്ള പശ്ചാത്തലം മാറ്റി ഓറഞ്ച് നിറമാക്കിയതോടെ ഇന്നത്തെ പതാക 1969-ൽ രൂപപ്പെട്ടു. 1972-ൽ ഭൂട്ടാനിലെ ദേശീയ അസംബ്ലി കൊടിയുടെ രൂപകൽപ്പനയും പ്രോട്ടോക്കോളും മറ്റും രൂപപ്പെടുത്തി.

ചരിത്രം

തിരുത്തുക

ചരിത്രത്തിൽ ഭൂട്ടാന് പല പേരുകളുമുണ്ടായിട്ടുണ്ട്. ഭൂട്ടാനിലെ ജനങ്ങൾ രാജ്യത്തെ ഡ്രൂക് എന്നാണ് വിളിക്കുന്നത്. ഇടിമിന്നലിന്റെ വ്യാളി എന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയാണ് ഈ വിളിപ്പേര് വന്നത്. 1189-ൽ ടിബറ്റബ് ബുദ്ധമതത്തിലെ ഡ്രൂക് പാരമ്പര്യം ആരംഭിച്ച സാങ്പ ഗ്യാരെ യെഷെ ദോർജി എന്നയാളുടെ കാലത്തേ ഈ പേരുണ്ട്.[2] ഡ്രൂക് രീതി പിന്നീട് മൂന്നായി വഴിപിരിഞ്ഞു.[2] ഇതിൽ ഡ്രൂക്പ എന്ന പാരമ്പര്യം സാങ്പ ഗ്യാരേയുടെ അനന്തരവനായ ഓ‌ണ്രേ ധർമ സെങ്യേ ആണ് സ്ഥാപിച്ചത്. ഇത് പിന്നീട് ഭൂട്ടാൻ മുഴുവൻ വ്യാപിച്ചു.[3] രാജ്യം തന്നെ പിന്നീട് ഡ്രൂക് എന്ന പേരിൽ അറിയപ്പെടാനാരംഭിച്ചു.[4] വ്യാളീരൂപം ഭൂട്ടാന്റെ ദേശീയപതാകയിൽ എങ്ങനെയെത്തി എന്നതുസംബന്ധിച്ച സൂചനകൾ ഈ കഥയിലുണ്ട്.[4] വ്യാളിയും രാജ്യാധികാരവുമായി ബന്ധിപ്പിക്കുന്ന സംസ്കാരം ചൈനയിലാണ് ഉടലെടുത്തതെന്നാണ് മറ്റൊരു അഭ്യൂഹം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഭൂട്ടാൻ ഭരണാധികാരികൾ ഇത് ഒരു ദേശീയ മുദ്രയായി സ്വീകരിച്ചത്.[5][6]

നിലവിലുള്ള ദേശീയപതാക

തിരുത്തുക

രൂപകൽപ്പന

തിരുത്തുക

സ്തംഭത്തോട് ചേർന്ന വശത്തെ താഴത്തെ മൂലയിൽ നിന്ന് എതിർ വശത്തെ മുകളിലുള്ള മൂലയിലേയ്ക്ക് പോകുന്ന കുറുകേയുള്ള വര കൊടിയെ രണ്ടായി തിരിക്കുന്നു. മുകളിലെ ത്രികോണം മഞ്ഞ നിറമാണ്, താഴത്തെ ത്രികോണം ഓറഞ്ച് നിറവും. സ്തംഭത്തിന് പുറം തിരിഞ്ഞ രീതിയിലാണ് വെളുത്ത നിറത്തിലുള്ള വ്യാളിയെ വരച്ചിരിക്കുന്നത്.[1] എല്ലാ കൈകളിലും വ്യാളി രത്നങ്ങൾ പിടിച്ചിട്ടുണ്ട്.[1]

Color scheme മഞ്ഞ ഓറഞ്ച് വെളുപ്പ്
RAL RAL 9000
മഞ്ഞ
RAL 3000
ഓറഞ്ച്
RAL 1000
വെളുപ്പ്
CMYK 0.15.94.0 0.60.100.0 0.0.0.0
പാന്റോൺ 116 165 n/a (വെളുപ്പ്)
HTML Hexadecimals #FFCC33 #FF4E12 #FFFFFF
HTML Decimals 255.213.32 255.78.18 255.255.255

3:2 അനുപാതമാണ് കൊടിയിലുള്ളത്.[7][8] താഴെക്കൊടുത്തിരിക്കുന്ന അളവുകളിൽ കൊടി നിർമ്മിക്കാവുന്നതാണ്:[9]

  • 21 അടി × 14 അടി (6.4 മീ × 4.3 മീ)
  • 12 അടി × 8 അടി (3.7 മീ × 2.4 മീ)
  • 6 അടി × 4 അടി (1.8 മീ × 1.2 മീ)
  • 3 അടി × 2 അടി (0.9 മീ × 0.6 മീ)
  • 9 ഇഞ്ച് × 6 ഇഞ്ച് (23 സെ.മീ × 15 സെ.മീ) കാറിലുപയോഗിക്കുന്ന കൊടികൾക്ക്.

മാറ്റങ്ങൾ

തിരുത്തുക

സെന്റർ ഫോർ ഭൂട്ടാൻ സ്റ്റഡീസ് എന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനം[10] 2002-ൽ പുറത്തിറക്കിയ പേപ്പറാണ് ("സിബിഎസ് ഡോക്യുമെന്റ്")[9] ദേശീയപതാകയുടെ ചരിത്രത്തെപ്പറ്റി ലഭ്യമായ രേഖ. പഴയ കൊടികളുടെ ചിത്രങ്ങൾ ഈ ഡോക്യുമെന്റ് പൂർണ്ണമായും ശരിയല്ല എന്ന സൂചനയാണ് നൽകുന്നത്.

നടപടിക്രമങ്ങൾ

തിരുത്തുക
 
ഒരു വലിയ ഭൂട്ടാൻ പതാക താഴെയിറക്കുന്നു.
 
ഡ്രൂക് എയർ വിമാനം.

1972 ജൂൺ 8-ന് ദേശീയപതാക കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ച ചട്ടങ്ങൾ ഭൂട്ടാൻ ദേശീയ അസംബ്ലി പാസാക്കി.[11] കൊടിയുടെ വലിപ്പം, നിറം, രൂപകൽപ്പന, ഉയർത്തുന്നതിനും മറ്റുമുള്ള നടപടികൾ എന്നിവ ഈ ചട്ടങ്ങളിലുണ്ട്. ഭൂട്ടാന്റെ കൊടിയേക്കാൾ ഉയരത്തിൽ മറ്റ് കൊടികൾ സ്ഥാപിക്കരുത്, ഇത് ഒന്നിനെയും പുതയ്ക്കാനായി (ചില അപവാദങ്ങളൊഴിച്ചാൽ) ഉപയോഗിക്കരുത്, ഇത് നിലം തൊടാൻ പാടില്ല എന്നിങ്ങനെയാണ് ചട്ടങ്ങൾ. മറ്റ് വസ്തുക്കളിലോ മുദ്രകളിലോ ഈ രൂപകൽപ്പന ഉപയോഗിക്കാൻ പാടില്ല എന്ന ചട്ടവുമുണ്ട്. മന്ത്രിമാർ, സൈനിക ഉദ്യോഗസ്ഥർ എന്നിവരുടെ ശവപ്പെട്ടികൾ പുതയ്ക്കാനായി കൊടി ഉപയോഗിക്കാവുന്നതാണ്.[8]

മന്ത്രിമാർക്ക് അവർ തലസ്ഥാനത്തല്ല താമസിക്കുന്നതെങ്കിൽ വീടിനടുത്ത് കൊടി ഉയർത്താവുന്നതാണ്.[8]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 "National Flag". National Portal of Bhutan. 2004. Archived from the original on 2010-09-02. Retrieved 2010-09-25.
  2. 2.0 2.1 Crins, Rieki (2009). Meeting the "Other": Living in the Present: Gender and Sustainability in Bhutan. Eburon Publishers. pp. 112–113. ISBN 978-90-5972-261-3. Retrieved 2010-10-10.
  3. Von Gersdorff, Ralph (1997). Bhutan: Mountain Fortress of the Gods. Serindia Publications. p. 184. ISBN 978-0-906026-44-1. Retrieved 2010-10-10.
  4. 4.0 4.1 Dubgyur, Lungten. "The Royal Court of Justice Crest". Royal Court of Justice, Bhutan. Archived from the original on 2011-03-20. Retrieved 2010-10-10.
  5. Bates, Roy (2007). All About Chinese Dragons. p. 102. ISBN 978-1-4357-0322-3. Retrieved 2010-10-10.
  6. "Flag of Bhutan". Encyclopedia Americana: Falstaff to Francke. Vol. 11. Scholastic Library Publishing. 2006. p. 356.
  7. Specification Sheet 007. William Crampton Flag Institute. 1 August 1994.
  8. 8.0 8.1 8.2 "The National Flag Rules of Bhutan (1972)" (PDF). 1972. Archived from the original (PDF) on 2012-04-24. Retrieved 2010-09-25.
  9. 9.0 9.1 Penjore, Dorji; Kinga, Sonam (November 2002). The Origin and Description of The National Flag and National Anthem of The Kingdom of Bhutan (PDF). Thimphu: The Centre for Bhutan Studies. pp. 1−43. ISBN 99936-14-01-7. (Archived at WebCite)
  10. "About the Center". Archived from the original on 2011-10-16. Retrieved 3 April 2012.
  11. National Assembly Secretariat (1999). Proceedings and Resolutions of the National Assembly from 31st to 50th sessions, Vol. 2. Government of Bhutan. p. 97.
"https://ml.wikipedia.org/w/index.php?title=ഭൂട്ടാന്റെ_ദേശീയപതാക&oldid=3788395" എന്ന താളിൽനിന്ന് ശേഖരിച്ചത്