ഫയർ (ചലച്ചിത്രം)

(Fire (1996 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദീപ മേഹ്ത സം‌വിധാനം ചെയ്ത് ശബാന ആസ്മി, നന്ദിത ദാസ് എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച് 1996-ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ്‌ ഫയർ . മേഹ്തയുടെ എലമെന്റ്സ് എന്ന മൂന്നു ചിത്രശ്രേണിയിലെ ആദ്യ ചിത്രമായിരുന്നു ഇത്. എർത്ത് ,വാട്ടർ എന്നിവയായിരുന്നു മറ്റു ചിത്രങ്ങൾ.

Fire
Movie poster
സംവിധാനംDeepa Mehta
നിർമ്മാണംBobby Bedi
Deepa Mehta
രചനDeepa Mehta
അഭിനേതാക്കൾNandita Das
Shabana Azmi
സംഗീതംA R Rahman
ഛായാഗ്രഹണംGiles Nuttgens
ചിത്രസംയോജനംBarry Farrell
വിതരണംZeitgeist Films
റിലീസിങ് തീയതിSeptember 6, 1996 (Toronto Film Festival)
രാജ്യംIndia
Canada
ഭാഷHindi
English
സമയദൈർഘ്യം108 min. UK
104 min. US

സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിയ ഈ ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ സെൻസർ ബോർഡ് A സർട്ടിഫിക്കറ്റാണ്‌ നൽകിയത്. ഈ ചിത്രത്തിന്റെ പ്രമേയം കാരണം തീവ്രഹിന്ദുത്വവാദികളിൽ നിന്ന് ഏറെ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നു. സ്വവർഗാനുരാഗം പ്രമേയം ആക്കിയ ബോളിവുഡിലെ ആദ്യ ചിത്രങ്ങളിലൊന്നാണിത്.


"https://ml.wikipedia.org/w/index.php?title=ഫയർ_(ചലച്ചിത്രം)&oldid=2927095" എന്ന താളിൽനിന്ന് ശേഖരിച്ചത്