ഫെർമി ഗാമാ-റേ സ്പേസ് ടെലസ്കോപ്പ്
നാസ, അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് എനെർജി എന്നിവക്കൊപ്പം ഫ്രാൻസ്, ഇറ്റലി, ജർമനി, ജപ്പാൻ, സ്വീഡൻ എന്നി രാജ്യങ്ങളും ചേർന്ന് സംയുക്തമായി ഭ്രമണപഥത്തിലെത്തിച്ച ഒരു ബഹിരാകാശദൂരദർശിനിയാണ് ഫെർമി ഗാമാ-റേ ബഹിരാകാശദൂരദർശിനി. 2008 ജൂൺ 11 തീയതി ഡെൽറ്റ II 7920-H റോക്കറ്റ് വഴിയാണ് ഈ ദൂരദർശിനി വിക്ഷേപിച്ചത്. "ഗാമ റേ ലാർജ് ഏരിയ ബഹിരാകാശദൂരദർശിനി (Gamma-ray Large Area Space Telescope - GLAST)," എന്നാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്.
General information | |
---|---|
NSSDC ID | 2008-029A |
Organization | NASA, United States Department of Energy, and government agencies in France, Germany, Italy, Japan, and Sweden. |
Major contractors | General Dynamics |
Launch date | 2008-06-11 16:05 UTC |
Launch site | Space Launch Complex 17-B Cape Canaveral Air Force Station |
Launch vehicle | Delta II 7920-H |
Mission length | elapsed:
16 years, 5 months and 19 days |
Orbit height | 550 കി.മീ (1,800,000 അടി) |
Orbit period | ~ 95 minutes |
Wavelength | gamma ray |
Instruments | |
LAT | Large Area Telescope |
GBM | Gamma-ray Burst Monitor |
Website | fermi.gsfc.nasa.gov/ |
ഈ ടെലസ്കോപ്പിലെ അത്യാധുനിക ഉപകരണങ്ങൾക്ക് ഭീമൻ തമോഗർത്തങ്ങളെയും ഭൂമിയിലെ കണികാ-ത്വരകങ്ങളിൽ (Particle Accelerators) ലഭ്യമായതിനെക്കാൾ ഉയർന്ന വേഗത്തിൽ സഞ്ചരിക്കുന്ന ഉപകണികകളെയും കണ്ടെത്താനുള്ള ശേഷിയുണ്ട്.ഭൂമിക്ക് മുകളിൽ 540 കിലോമീറ്റർ ഉയരത്തിലാണ് ഇതിൻറെ ഭ്രമണപഥം.
നിർമ്മാണം
തിരുത്തുകLAT ( Large Area Telescope) എന്ന് വിളിക്കുന്ന ഒരത്യാധുനിക സംസൂചകമാണ് ഫെർമി ടെലസ്കോപ്പിന്റെ ഏറ്റവും പ്രധാന ഘടകം.മനുഷ്യ നേത്രങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്ന പ്രകാശോർജ്ജത്തിൻറെ 150,000 കോടി വരെ മടങ്ങ് ഊർജ്ജമുള്ള ഫോട്ടോനുകളെ ഈ ഉപകരണത്തിന് സ്വീകരിക്കാനാവും. യുഗ്മ-രൂപാന്തരണം ( Pair-conversion) എന്ന സാങ്കേതികവിദ്യയാണിതിൽ ഉപയോഗിച്ചിരിക്കുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകhttp://fermi.gsfc.nasa.gov/ http://en.wikipedia.org/wiki/Fermi_telescope